Wednesday, April 30, 2008

മൊബൈല്‍ ഫോണില്‍ നിന്ന് പണമുണ്ടാക്കാം..

മൊബൈല്‍ ഫോണ്‍ നമ്മുടെ പണം ചോര്‍‌ത്തുന്ന ഒരു ഉപകരണമായാണ് കരുതപ്പെടുന്നത്.എസ്.എം.എസുകള്‍ അയച്ച് നാമെല്ലാം ഒരു പാട് പൈസ കളയാറുണ്ട്. SMS കള്‍ വായിച്ച് പണമുണ്ടാക്കാമെന്ന് കേള്‍‌ക്കുമ്പോള്‍ അതുകൊണ്ടു തന്നെ നമുക്ക് കൗതുകം തോന്നുന്നു.ഉപഭോക്താക്കള്‍‌ക്ക് sms വഴി പരസ്യമയക്കുന്നത് ട്രായി വിലക്കിയതിനു ശേഷമാണ്‌ ചില കമ്പനികള്‍ ഇത്തരമൊരു പദ്ധതിയുമായി വരുന്നത്.m-ginger എന്ന കമ്പനിയാണ്‌ ഇത് വ്യാപകമാക്കിക്കൊണ്ടിരിക്കുന്നത്.നമുക്കയക്കുന്ന ഓരോ പരസ്യത്തിനും അവര്‍ ഇരുപത് പൈസ വീതം തരുന്നു.m-ginger നു വേണ്ടി സജീവമായി പ്രവര്‍‌ത്തിച്ച് കൂടുതല്‍ പണം നേടാനുള്ള അവസരവുമുണ്ട്.m-ginger ല്‍ ചേരാന്‍ എളുപ്പമാണ്‌.m ginger ല്‍ നമ്മുടെ വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യുകയാണ്‌ ആദ്യമായി ചെയ്യേണ്ടത്.നമ്മുടെ ഇ-മെയില്‍ അഡ്രസും മൊബൈല്‍ നമ്പറും വെരിഫൈ ചെയ്യുകയാണ്‌ അടുത്ത ഘട്ടം.ഇ-മെയില്‍ വെരിഫൈ ചെയ്യുന്നതിനായി നമുക്ക് കിട്ടുന്ന ഇ മെയില്‍ സന്ദേശം ക്ലിക്ക് ചെയ്യുക.ഫോണ്‍ നമ്പര്‍ വെരിഫൈ ചെയ്യുന്നതിനായി നമുക്ക് എസ്.എം.എസ് ആയി കിട്ടുന്ന ഒരു നമ്പര്‍ തിരിച്ചയച്ചു കൊടുക്കുക.അതോടെ നാം m-ginger അംഗമായിക്കഴിഞ്ഞു.നമുക്ക് മെസ്സേജുകള്‍ അയച്ചു കിട്ടുകയും പണം നമ്മുടെ അകൗണ്ടില്‍ എത്തുകയും ചെയ്യുന്നു.മുന്നൂറു രൂപ തികയുമ്പോള്‍ അത് നമുക്ക് അയച്ചു തരുമെന്നാണ്‌ പറയുന്നത്.എന്റെ ഒരു സുഹൃത്തിന്‌ അപ്രകാരം ചെക്കു കിട്ടിയതായി പറയുന്നു.സത്യമാണോയെന്ന് എനിക്ക് സംശയമുണ്ട്.
TO JOIN M GIGER CLICK HERE

INSTITUTE OF PALLIATIVE MEDICINE,CALICUT

INDIAN ASSOCIATION OF PALLIATIVE CARE IS THE UMBRELLA ORGANIZATION FOR PALLIATIVE CARE ACTIVITIES IN INDIA.THIS NATIONAL ORGANIZATION WAS FORMED IN 1994 WITH THE AIM OF ESTABLISHING A NATIONAL AGENCY FOR PROPAGATING PALLIATIVE CARE IN THE COUNTRY.
SINCE THEN ,IAPC HAS BEEN INVOLVED IN FACILITATING EDUCATION INITIATIVES,DRUG AVAILABILITY AND POLICY CHANGES IN DIFFERENT STATES IN INDIA.

DETAILS AVAILABLE FROM,

INSTITUTE OF PALLIATIVE MEDICINE

MEDICAL COLLEGE,CALICUT

KERALA,INDIA.

Sunday, April 27, 2008

എട്ടു റഷ്യന്‍ കഥകള്‍

ലോകപ്രശസ്തരായ എട്ട് റഷ്യന്‍ എഴുത്തുകാരുടെ ഓരോ കഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമാഹാരമാണ്‌ എട്ടു റഷ്യന്‍ കഥകള്‍.പൂര്‍ണ പബ്ലികേഷന്‍സ് ആണ്‌ പുസ്തകം പുറത്തിറക്കിയത്.വിവര്‍ത്തനം നടത്തിയത് പി.എം.നാരായണന്‍.വില 65 രൂപ.
ലിയോ ടോള്‍സ്‌റ്റോയ്,ദെസ്‌തെയേവ്‌സ്‌കി,ആന്റോണ്‍ ചെക്കോവ് ,മാക്‌സിം ഗോര്‍കി ,ഐവന്‍ ബുനിന്‍ ,ഐസക് ബാബല്‍,പുഷ്കിന്‍,നിക്കൊളാസ് കരംസിന്‍ എന്നിവരുടെ ഓരോ കഥകളാണ്‌ ഇതില്‍ ഉള്‍‌ക്കൊള്ളിച്ചിരിക്കുന്നത്.

Tuesday, April 22, 2008

നെട്ടൂര്‍മഠം
























മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയതാണ്‌ ഡി.സി.ബുക്സ് പുറത്തിറക്കിയ ഈ നോവല്‍.തമിഴ് ബ്രാഹ്‌മണസമൂഹത്തെ കേന്ദ്രീകരിച്ചാണ്‌ ഇത് എഴുതപ്പെട്ടിട്ടുള്ളത്.അവരുടെ ആചാരങ്ങളും സവിശേഷതകളും യഥാതഥമായി ഈ നോവലില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

പുസ്‌തകം മനോഹരമാണെങ്കിലും ഒരു അപൂര്‍‌ണത തോന്നിക്കുന്നുണ്ട്.നിര്‍ബന്ധപൂര്‍‌വം അവസാനിപ്പിച്ച മാതിരി.

Sunday, April 20, 2008

രാഷ്‌ട്രീയ കൊലപാതകങ്ങള്‍
























അഞ്ചു ലോകോത്തര കഥകളുടെ വിവര്‍ത്തനം.
ജീന്‍ പോള്‍ സാര്‍ത്രെ ,കെന്‍ സാരോ വിവ ,ആന്‍ഡ്റെ പ്ലാറ്റ്നോവ് ,ഡാനിലോ കിഷ് ,ആന്‍ഡ്രെ ബ്ലാറ്റ്നിക് എന്നിവരുടേതാണ്‌ കഥകള്‍.
എ.വി.ഗോപാലകൃഷ്ണന്‍,രഘുനാഥന്‍ പറളി ,കെ.പി.രാജേഷ്,വി.വി.കനകലത എന്നിവരാണ്‌ വിവര്‍ത്തനം ചെയ്തത്.നീതിപീഠത്താല്‍ വധശിക്ഷക്ക് വിധേയരാക്കപ്പെടുന്നവരാണ്‌ അഞ്ചു കഥകളിലേയും കേന്ദ്രകഥാപാത്രങ്ങള്‍.സ്വന്തം വിശ്വാസങ്ങളുടെ സഫലീകരണത്തിന്‌ വേണ്ടിരക്തസാക്ഷികളാകുകയായിരുന്നു അവര്‍. മരണം എന്ന ശാശ്വതസത്യത്തിലേക്ക് അടുക്കുമ്പോള്‍ ,അധികാരികളാല്‍ കൊല ചെയ്യപ്പെടുന്നവരുടെ ആദര്‍ശാദ്മകമായ വൈകാരികഭാവങ്ങള്‍ പകര്‍ന്നു നല്‍കുന്നവയാണ്‌ ഈ കഥകള്‍.

THE JOY OF NATURAL LIVING


THIS BOOK IS WRITTEN BY LUIS.S.R.VAS &ANITA S.R.VAS,PUBLISHED BY PUSTHAK MAHAL.THE JOY OF NATURAL LIVING INCORPORATES RESEARCH FINDINGS ON HEALTH,PSYCHOLOGY,BODY CARE AND SPIRITUALITY WHICH EMPHASISE THE BENEFITS OF NATURAL LIVING.A COMMON THEME RUNS THROUGH ALL THE MATERIAL GATHERED HERE-THE MORE YOU RELY ON NATURE AND NATURE THERAPY IN DEALING WITH YOUR PHYSICAL AND MENTAL PROBLEMS ,THE MORE YOU GET OUT OF LIFE.

THE AUTHORS HOPE THE READER WILL BE ABLE TO REGAIN NATURAL JOY BY EXPERIMENTING WITH SOME OF THE ADVICE FROM EXPERTS PRESENTED HERE WHICH INCLUDE,COPING WITH STRESS THROUGH RELAXATION TECHNIQUES AND PLEASANT AND POSITIVE THOUGHTS,ROLE OF DIET IN ACHIEVING MENTAL AND PHYSICAL WELL BEING ,SAFE AND SUCCESSFUL PHYSICAL ACTIVITY PROGRAM ,NATURAL GROOMING AND HERBAL PREPARATION TO ATTAIN INCREASED SELF CONFIDENCE.

HOW TO LOSE WEIGHT NATURALLY

WRITTEN BY DR.ASHOK GUPTA AND PANKAJ SHARMA.PRICE RS68.PUBLISHED BY PUSTAK.


THIS SELF- HELP WEIGHT LOSS BOOK IS PROBABLY INDIA'S FIRST WELL DEFINED PROGRAMME ON LOSING WEIGHT POSITIVELY AND NATURALLY.THE BOOK INCLUDES INFORMATION ON OTHER WEIGHT LOSS REGIMENS IN THE MARKET AND DISCUSSES THEIR PITFALLS.


THIS STEP BY STEP PROGRAMME INCLUDES AN EXERCISE REGIMEN AND CRUCIAL INFORMATION ON FOOD AND DIET,WITH AN EXCLUSIVE CHAPTER ON LOW-CALORIE RECIPES,VEGETARIAN AS WELL AS NON-VEGETARIAN.ALL OF WHICH MAKES THIS BOOK A TRULY HOLISTIC WEIGHT LOSS GUIDE THAT WILL HELP TO LOSE WEIGHT SAFELY AND NATURALLY,AND MAINTAIN AN IDEAL BODY WEIGHT THEREAFTER.

Friday, April 18, 2008

എയ്‌ഡ്‌സിനെ പ്രണയിച്ച വൈദികന്‍


കോഴ വാങ്ങി വിദ്യാഭ്യാസം നല്‍‌കുകയാണ്‌ സാമൂഹ്യപ്രവര്‍‌ത്തനമെന്ന് ധരിച്ചിരിക്കുന്നവരാണ്‌ ഇന്നത്തെ വൈദികര്‍.പണമുള്ളവര്‍ മാത്രം വിദ്യാഭ്യാസം നേടിയാല്‍ മതി എന്നാണ്‌ ക്രൈസ്‌തവദര്‍‌ശനം എന്ന രീതിയിലാണ്‌ കാര്യങ്ങള്‍ പോകുന്നത്.
റവ.ഫാദര്‍ വര്‍‌ഗീസ് പാലത്തിങ്കല്‍ വേറിട്ടൊരു വഴിയാണ്‌ കാണിച്ചു തരുന്നത്.അതിന്റെ കഥയാണ്‌ ഈ പുസ്തകം.മദര്‍ തെരേസയൊക്കെ കാണിച്ചു തന്ന വഴിയാണ്‌ ഈ വൈദികനും സഞ്ചരിക്കുന്നത്.നിരാലംബരായ എയ്‌ഡ്‌സ് രോഗികള്‍ക്കു വേണ്ടി മഹത്തായ പ്രവര്‍ത്തനമാണ്‌ വര്‍ഗീസച്ചന്‍ നടത്തുന്നത്.എയ്‌ഡ്‌സ് രോഗികളുടെ ശുശ്രൂശക്കു വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ചിട്ടുള്ള വ്യക്തിയാണ്‌ വര്‍ഗീസ് പാലത്തിങ്കല്‍ അച്ചന്‍.ധാരാളം പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ അച്ചന്‍ ഒരു ചാലക ശക്തിയായി വര്‍ത്തിച്ചു. അനേക വര്‍ഷങ്ങളായി എയ്‌ഡ്‌സ് രോഗികള്‍ക്കു വേണ്ടി ഒരു സ്ഥാപനം നടത്തുകയാണ്‌ അച്ചന്‍.ആയിരക്കണക്കിന്‌ രോഗികളെ അദ്ദേഹം ഇതിനോടകം പരിപാലിച്ചു.അവരുടെ ഓരോ അനുഭവവും അമൂല്യനിധിയായി ഹൃദയത്തില്‍ സൂക്ഷിക്കുന്നു.ആ ശേഖരത്തില്‍ നിന്നുള്ള ഏതാനും ഹൃദയസ്പര്‍ശിയായ ജീവിതകഥകളാണ് ഈ ചെറുപുസ്തകത്തില്‍.
MAR KUNDUKULAM MEMORIAL RESEARCH&REHABILITATION CENTRE ആണ്‌ ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.കറന്റ് ബുക്സില്‍ നാല്പതു രൂപ വിലയുള്ള ഈ പുസ്തകം ലഭ്യമാണ്‌.ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ള കദനകഥകളും സ്നേഹാര്‍ദ്ദകഥകളും ഉള്‍ക്കൊണ്ടത് ഒരു പുതിയ അനുഭവമാണെന്നും ഇതിലെ ഓരോ കഥയും ഓരോ ജീവിതയാഥാര്‍ഥ്യമാണെന്നും അവതരികയെഴുതിയ ഡോ.എം.ലീലാവതി പറയുന്നു.

Wednesday, April 16, 2008

OWL FOR SALE


മൂങ്ങകള്‍ കര്‍ഷകരുടെ ആത്മമിത്രം.മൂങ്ങകളെ സം‌രക്ഷിക്കുക.മൂങ്ങകളെ വില്‍ക്കുന്നത് തടയുക.

തടാകതീരത്ത്



ഇ.ഹരികുമാര്‍ എഴുതിയ നോവല്‍.പ്രസിദ്ധീകരണം മാതൃഭൂമി ബുക്സ് .വില എഴുപത്തഞ്ച് രൂപ.വന്‍ നഗരമായ കല്‍‌ക്കത്തയാണ്‌ ഈ നോവലിന്റെ പശ്ചാത്തലം.
വൈവിധ്യങ്ങളുടെ നഗരമായ കല്‍‌ക്കത്തയില്‍ജോലി ചെയ്യാനെത്തിയ ഒരു മലയാളി യുവാവിന്റെ മന:സംഘര്‍‌ഷങ്ങളാണ്‌ നോവലിന്റെ പ്രമേയം.ഓഫീസിലെ പല തരത്തിലുള്ള സഹപ്രവര്‍‌ത്തകരുമായുള്ള ബന്ധങ്ങളും വിചിത്രമായ പ്രണയങ്ങളുമൊക്കെയാണ്‌ വിഷയം.രസകരമായി വായിച്ചു പോകാം ,ഒരു ബ്ലോഗര്‍ കൂടിയായ ഹരികുമാറിന്റെ ഈ നോവല്‍.

Tuesday, April 15, 2008

പൊളിഞ്ഞു പോയ ജോത്സ്യപ്രവചനങ്ങള്‍ -എം.സി.ജോസഫ്


ജോത്സ്യം എന്ന അന്ധവിശ്വാസത്തെപ്പറ്റിയുള്ള ചില ലേഖനങ്ങളും കുറിപ്പുകളുമാണ്‌ INDIAN ATHEIST PUBLISHERS പുറത്തിറക്കിയ ഈ പുസ്തകത്തില്‍.നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നര്‍ പോലും ജോത്സ്യം എന്ന തട്ടിപ്പില്‍ കുടുങ്ങുന്നു.ശരിയായ ശാസ്‌ത്രബോധത്തിന്റെ അഭാവത്താലാണിത്.


കേരളസമൂഹത്തില്‍ യുക്തിചിന്തയുടെ പ്രകാശം പ്രസരിപ്പിച്ച മഹാനായിരുന്നു എം.സി.ജോസഫ്.യുക്തിവാദി മാസികയില്‍ അദ്ദേഹം അഞ്ചു പതിറ്റാണ്ടുകള്‍ക്കുമുമ്പ് എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്‌ ഈ പുസ്തകം.അന്നത്തെ പല ജോതിഷപണ്ഡിതരുമായുള്ള സം‌വാദങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ജോത്സ്യന്മാരുടെ പ്രവചനരീതിയും പ്രചരണസമ്പ്രദായങ്ങളും ഇന്നും അതേപടി നിലനില്‍ക്കുന്നു എന്ന് നമുക്കു കാണാം.ചില സംഭവങ്ങളെ ആസ്പദമാക്കി പ്രവചനങ്ങള്‍ എങ്ങിനെ പൊളിഞ്ഞുപോയെന്നും അതിന്‌ ജോത്സ്യര്‍ എന്തെല്ലാം ന്യായീകരണങ്ങള്‍ നിരത്തി എന്നും ഇപ്പോള്‍ വായിക്കുന്നത് രസകരമാണ്‌.

Monday, April 14, 2008

നാല്‍‌വര്‍ ചിഹ്നം--ഷെര്‍ലക് ഹോംസ്


സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഷെര്‍ലക് ഹോംസ് കൃതികളില്‍ ജനപ്രീതിയാര്‍ജ്ജിച്ച ഒന്നാണ്‌ The Sign of Four. നാല്‍‌വര്‍ ചിഹ്നം എന്ന പേരില്‍ കറന്റ് ബൂക്സിനു വേണ്ടി ഇതു വിവര്‍ത്തനം ചെയ്തത് പ്രസിദ്ധ നോവലിസ്റ്റ് മുട്ടത്തു വര്‍‌കി.വില എണ്‍പതു രൂപ.
ഏതോ അജ്ഞാതസങ്കേതത്തില്‍ നിന്ന് മിസ് മോര്‍‌സ്റ്റണ്‌ എല്ലാ വര്‍ഷവും ഒരു വില പിടിച്ച സമ്മാനം ലഭിക്കുന്നു.,ഒരു പവിഴമുത്ത് .പിതാവിന്റെ തിരോധാനമടക്കമുള്ള ഒരു പാട് ദുരൂഹസംഭവങ്ങള്‍ തെളിയിക്കാന്‍ ഷെര്‍ലക് ഹോംസ് എത്തുന്നു.....

നിരീക്ഷകന്‍

Friday, April 11, 2008

തടാകനാട്





രണ്ടായിരത്തി മൂന്ന് നവംബറില്‍ ബര്‍‌ളിനില്‍ നടന്ന ഇന്ത്യന്‍ എഴുത്തുകാരുടെ സംഗമത്തില്‍ പങ്കെടുക്കാന്‍ പോയ സക്കറിയ ഒരു ഇടത്താവളമെന്ന നിലയിലാണ്‌ ഇംഗ്ലണ്ടില്‍ എത്തുന്നത്.ചുരുങ്ങിയ ഇടവേളയില്‍ നടത്തിയ ഹ്രസ്വമായ ചില യാത്രകളാണ്‌ ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഏതാനും പേജുകളില്‍ ഒതുക്കാമായിരുന്ന ഒരു ലേഖനമാണ്‌ എഴുപത് പേജുള്ള ഒരു പുസ്തകമായി വന്നിരിക്കുന്നത്.എങ്ങിനെ വില്‍ക്കണമെന്നും എന്തു വില്‍‌ക്കണമെന്നും ആളുകള്‍ക്ക് നന്നായി അറിയാം.തുണികളുടെ നഗരമായ മാഞ്ചസ്‌റ്ററില്‍ നിന്നാണ്‌ സക്കറിയ ഈ ഇംഗ്ലണ്ട് പര്യടനം തുടങ്ങുന്നത്.
പിന്നീട് വെതര്‍‌ബിയില്‍ എത്തിയതിനുശേഷം കവി വേര്‍ഡ്‌സ്‌വര്‍‌ത്തിന്റെ തടാകനാട്‌ -ലേയ്ക് ഡിസ്‌ട്രിക്‍റ്റ് - കാണാനിറങ്ങുന്നു.ഇവിടുത്തെ പര്യടനവും കാഴ്ചകളുമാണ്‌ പുസ്തകത്തിന്റെ പ്രധാനഭാഗം.

Tuesday, April 8, 2008

നോം ചോസ്‌കി--ബുദ്ധിജീവികളുടെ മൗനം






ഭാഷാ ശാസ്‌ത്രജ്ഞനും ചിന്തകനുമായ നോം ചോംസ്‌കിയുടെ രാഷ്‌ട്രീയലേഖനങ്ങള്‍ ആണ്‌ ഇത്.പത്രപ്രവര്‍തകരായ എം.എസ്.ബനേഷ് ,എന്‍.എം.ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഫേബിയന്‍ ബുക്സിനു വേണ്ടി ഇത് വിവര്‍ത്തനം ചെയ്തത് .
ചോംസ്‌കിയുടെ മാതാപിതാക്കള്‍ രഷ്യയില്‍ നിന്നും അമേരിക്കയില്‍ എത്തിയവരാണ്‌.1928 ല്‍ ഫിലാഡെല്‍ഫിയയിലാണ്‌ നോം ചോസ്‌കി ജനിച്ചത്.ഭാഷാ പണ്ഡിതനായ പിതാവിന്റെ പാത പിന്തുടര്‍ന്ന ചോംസ്‌കി നൂറ്റാണ്ട് കണ്ട ഏറ്റവും നല്ല ഭാഷാശാസ്ത്രജ്ഞനായി മാറി.അദ്ദേഹം 1976 മുതല്‍ മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റുറ്റ് ഓഫ് റ്റെക്നോളജിയില്‍ ഏറ്റവും ഉയര്‍ന്ന പദവിയായ ഇന്‍സ്റ്റിറ്റുട് പ്രൊഫസര്‍ ആയി സേവനമനുഷ്റ്റിക്കുന്നു.
മൂന്ന് അധ്യായങ്ങള്‍ ആണ്‌ ഈ പുസ്തകത്തിനുള്ളത്. ആദ്യത്തേത് നോം ചോംസ്കിയും ഡേവിഡ് ബര്‍സാമിയാനും തമ്മിലുള്ള സംഭാഷണമാണ്‌.രണ്ടാമധ്യായം ഒരു നീണ്ട പ്രബന്ധമാണ്‌,ധിഷണാശാലികളുടെ ബാധ്യത എന്ന തലക്കെട്ടില്‍.മൂന്നാം ഭാഗം ഐറിന്‍ മക് ഗീയുമായി നടത്തിയ ഒരു സംഭാഷണത്തിന്റെ ലിഖിതരൂപമാണ്‌.
മാധ്യമങ്ങള്‍ സ്വതന്ത്രമെന്ന്‌ അവകാശപ്പെടുമ്പോഴും സ്ഥാപിത താല്പര്യങ്ങളുടെ സം‌രക്ഷകരായി മാറുന്നതെങ്ങിനെയെന്നാണ്‌ ചോംസ്കി വിശദീകരിക്കുന്നത്.
മാധ്യമങ്ങള്‍ വസ്‌തുനിഷ്‌ടവും സമതുലിതവും ആണെന്നത് ഒരു പ്രമുഖമിത്താണെന്ന് ചോംസ്‌കി ഉദാഹരണസഹിതം വ്യക്തമാക്കുന്നു.ഇങ്ങനെയൊരു മുഖം മൂടി പ്രചാരണധര്‍മത്തിന്റെ മര്‍മ്മ ഭാഗമാണ്‌.മാധ്യമങ്ങള്‍‌ക്ക് അവരുടേതായ താല്‍‌പര്യങ്ങളുണ്ട്.ആ ചട്ടക്കൂടിലൂടേയാണ്‌ മാധ്യമങ്ങള്‍ വാര്‍ത്തകളെ വീക്ഷിക്കുന്നത്.ഇത് ഞങ്ങളുടെ വിശ്വസവും പ്രതിബദ്ധയുമാണെന്ന് മാധ്യമങ്ങള്‍‌ക്ക് ഒരിക്കലും തുറന്നു പറയാന്‍ കഴിയുന്നില്ല.മാധ്യമങ്ങള്‍ സത്യസന്ധമായിരുന്നെങ്കില്‍ അവ തങ്ങളുടെ പ്രതിബദ്ധത ഒളിച്ചു വെക്കുമായിരുന്നില്ല.
അധികാര വിരുദ്ധരെന്ന മട്ടിലാണ് മാധ്യമങ്ങള്‍ സ്വയം അവതരിപ്പിക്കുന്നത്.ഇതൊരു പ്രചാരണ സമ്പ്രദായം മാത്രമാണെന്ന് ചില അമേരിക്കന്‍ പത്രങ്ങളെ ഉദാഹരണമാക്കി ചോംസ്കി സ്ഥാപിക്കുന്നു.
'ധിഷണാശാലികളുടെ ബാധ്യത ' എന്ന ലേഖനത്തില്‍ ധിഷണാശാലികള്‍ അവരുടെ ബാധ്യത നിറവേറ്റുന്നില്ല എന്ന് ചോംസ്‌കി പറയുന്നു , അതായത് സത്യം തുറന്നു പറയുകയും നുണകള്‍ തുറന്നു കാട്ടുകയും എന്ന ബാധ്യത.

ഭരണകൂടം കളവു പറയുന്നതും ബുദ്ധിജീവികള്‍ അവ പ്രചരിപ്പിക്കുന്നതും വിയറ്റ്നാം യുദ്ധമടക്കമുള്ള ചരിത്ര സംഭവങ്ങള്‍ ഉദാഹരണമാക്കി ലേഖകന്‍ വിശദീകരിക്കുന്നു.

മൂന്നാമത്തെ അധ്യായം മാധ്യമപ്രവര്‍ത്തകയഅയ ഐറിന്‍ മക് ഗീയുമായുള്ള അഭിമുഖമാണ്‌.മാധ്യമങ്ങളുടെ വിശ്വാസ്യതക്കുവേണ്ടി നിരന്തരം പോരാടിയവ്യക്തിയാണ്‌ ഐറിന്‍.

സ്വതന്ത്രപത്രപ്രവര്‍ത്തനം എങ്ങിനെ ഇല്ലാതായി എന്ന് ഈ അധ്യായത്തില്‍ വിവരിക്കപ്പെടുന്നു.പത്രങ്ങളുടെ മൂലധനാവശ്യങ്ങള്‍ വര്‍ദ്ധിച്ചു വരികയും തത്ഫലമായി അവ കോര്‍‌പറേറ്റ് വല്‍‌ക്കരിക്കപ്പെടുകയും ചെയ്തു എന്നും പരസ്യങ്ങള്‍ പത്രങ്ങളെ കീഴടക്കി എന്നും ചോംസ്‌കി പറയുന്നു.സ്വതന്ത്രമായ ഒരു മാധ്യമം ഭീമമായ മൂലധനത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കാത്ത ,കോര്‍‌പറേറ്റ് ഉടമസ്ഥാവകാശത്തെ ആശ്രയിക്കാത്ത ,വരുമാനത്തിനു വേണ്ടി പരസ്യത്തെ ആശ്രയിക്കാത്ത ഒന്നാണ്‌.അതേ സമയം ,അത് ലോകത്തെ മനസ്സിലാക്കാനും ലോകം എങ്ങെനെയായിരിക്കണം എന്നതിനെക്കുറിച്ച് യുക്തി യുക്തമായ ചര്‍‌ചകളില്‍ പങ്കെടുക്കാനും താല്പര്യമുള്ള ജനങ്ങളോട് സം‌വദിക്കുന്ന ഒന്നുമായിരിക്കണം.

പരമശിവന്‍























murudeshar temple-മംഗലാപുരത്തു നിന്ന് 180കിലോമീറ്റര്‍ ദൂരം.ടൂറിസ്റ്റ് കേന്ദ്രം.

ദൈവാസ്‌തിക്യം -ഒരന്വേഷണം



പ്രൊഫ. പി. അബ്ദുള്ള എഴുതിയത് .പ്രസിദ്ധീകരണം കെ.എന്‍.എം. പ്രസിദ്ധീകരണ വിഭാഗം.ദൈവ വിശ്വാസത്തിലേക്കും ദൈവത്തിന്റെ ഏകത്വമെന്ന യാഥാര്ഥ്യത്തിലേക്കും നയിക്കുക എന്ന ഉദ്ദേശ്യത്തോടെ എഴുതിയിട്ടുള്ള പുസ്തകം.ദൈവ സങ്കല്പം ജന്മവാസനയാണെന്നും മിക്കവാറും ശാസ്‌ത്രജ്നന്മാര്‍ വിശ്വാസികളാണെന്നും ഗ്രന്ഥകര്‍താവ് പറയുന്നു.ഖുര്‍ ആന്‍ ശാസ്‌ത്രീയമാണെന്നും ആധുനികശാസ്ത്രത്തിന്റെ പല നിഗമനങ്ങളും ഈ ദിവ്യഗ്രന്ഥത്തില്‍ ഉണ്ടെന്നും ലേഖകന്‍ അവകാശപ്പെടുന്നു!


Monday, April 7, 2008

കാശി -ചതുര്‍ധാമ ഹിമാലയയാത്ര



വല്‍‌സലമോഹന്‍ നായര്‍ എഴുതിയ യാത്രാവിവരണം.പ്രസിദ്ധീകരിച്ചത് പൂര്‍‌ണ പബ്ലികേഷന്‍സ്.

കോഴിക്കോട്ടെ വിവേകാനന്ദ ട്രാവല്‍സ് ആണ്‌ ഈ യാത്ര സംഘടിപ്പിച്ചത്‌.അനേകവര്‍ഷങ്ങളായി നല്ല രീതിയില്‍ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും പുണ്യകേന്ദ്രങ്ങളിലേക്കും വിവേകാനന്ദ യാത്രകള്‍ സംഘടിപ്പിക്കുന്നു.

ടൂര്‍ ഓപെറേറ്റര്‍മാരുടെ യാത്രകളില്‍ യാത്രികര്‍ ഏറെക്കുറെ സുരക്ഷിതരായി സഞ്ചരിക്കുന്നു.കൃത്യമായ ആസൂത്രണത്തോടു കൂടിയാണ്‌ വല്‍സലയുടേയും യാത്ര.പക്ഷെ അതു കൊണ്ടു തന്നെ അനുഭവങ്ങള്‍ കുറയുന്നു.യാത്ര നയിക്കപ്പെടുന്ന സ്ഥലത്തു കൂടെ മാത്രമാകുന്നു.കണ്ടതും കേട്ടതും കുറയുന്നു.കാണിച്ചു തരുന്നതു മാത്രം കാണുന്നു.കാശി,യമുനോത്രി,ഗംഗോത്രി,ഗോമുഖ്,കേദാര്‍നാഥ്,ബദരീനാഥ്,ഹരിദ്വാര്‍ ,ദേവപ്രയാഗ് തുടങ്ങി പല പുണ്യകേന്ദ്രങ്ങള്‍ ശ്രീമതി വല്‍സല സന്ദര്‍ശിച്ചു.ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട ഈ പുസ്തകം ഇതില്‍ പ്രതിപാദിച്ചിട്ടുള്ള തീര്‍ഥാടനകേന്ദ്രങ്ങള്‍ കാണാനുദ്ദേശിക്കുന്നവര്‍ക്ക് നല്ലൊരു വഴികാട്ടി കൂടിയാണ്‌.

OSHO WELLNESS WEEK END GET AWAY


OSHO MEDITATION EXPERIENCE BLENDING WITH THE CHINESE YOGA ---TAI CHI CHI KUNG


ON APRIL 11 2008 3PM TO APRIL 13 2008 2PM

AT LABOUR INDIA INDO-AMERICAN INTERNATIONAL GURUKULAM,VAGAMON ,KOTAYAM,KERALA.


''TAI CHI-CHI KUNG '' IS A HOLISTIC APPROACH FOCUSING ON INTEGRATING BODY,MIND AND IMOTION.IT IS A HEALING ART IN THE TRADITION OF CHINESE MARTIAL ART FOR HEALTH ,LONGEVITY AND 'MEDITATION IN MOVEMENT ' .TAI CHI IS A SPECIAL TECHNIQUE TO HARMONIZE MALE AND FEMALE ENERGIES IN ONES BODY.AN EASY AND PLAYFUL WAY TO TRANSFORM TRESS IN TO VITALITY.


REGISTRATION AND INFORMATION

OSHO GLIMPS ,G-51 ,PANAMPILLY NAGAR,COCHIN-36.

TELEPHONE NO ..0484-4011257

Sunday, April 6, 2008

ആറാം വളവ്


ഒരു തല്ലിപ്പൊളി കാമറ കൊണ്ട് പടമെടുത്താല്‍ ഇങ്ങനെയിരിക്കും.
ഹാന്‍‌ഡി ക്യാം കൊണ്ട് എടുത്തത്.താമരശ്ശേരി ചുരത്തിന്റെ ആറാം വളവ്.

I TOO HAD A DREAM ----VERGHESE KURIEN



ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവായിരുന്ന വര്‍‌ഗീസ് കുര്യന്റെ ആത്മകഥയാണ്‌ ഇത്.ഭാരതത്തിലെ ഏറ്റവും വിജയകരവും വലിയതുമായ സഹകരണപ്രസ്ഥാനമായ അമുലിന്റെ കഥ കൂടിയാണ്‌ ഇത്.ദീര്‍ഘവീക്ഷണം ,കഠിനാധ്വാനം ,അര്‍പ്പണമനോഭാവം ഇവയുടെ പര്യായമഅയിരുന്നു വര്‍ഗീസ് കുര്യന്‍.

ഓരോ വെല്ലുവിളിയിലും ഒരവസരമുണ്ടെന്നാണ്‌ ഡോക്‍റ്റര്‍ വര്‍ഗീസ് കുര്യന്റെ ദര്‍ശനം.ഈ പുസ്തകം അതു നമ്മെ ബോധ്യപ്പെടുത്തുന്നു.

ഡോക്‍റ്റ‌ര്‍ കുര്യന്റെ ജീവിതം സംഭവബഹുലമായിരുന്നു.മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ പോലും തുറന്നടിച്ചു പറയുന്നതാണ്‌ ഡോക്‍റ്റര്‍ കുര്യന്റെ പ്രകൃതം.അതേ നിലപാടുതന്നെയാണ്‌ ഡോക്‍റ്റര്‍ കുര്യന്‍ ഈ പുസ്തകത്തിലും എടുത്തിരിക്കുന്നത്.അതിനാല്‍ തന്നെ താന്‍ കണ്ടറിഞ്ഞ കാര്യങ്ങളെ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്നതാണ്‌ ഈ ഓറ്‌മ്മക്കുറിപ്പ്.
പ്രമീളാദേവിയാണ്‌ ഈ പുസ്തകം DC BOOKS നു വേണ്ടി വിവര്‍‌ത്തനം ചെയ്തിരിക്കുന്നത്.

Thursday, April 3, 2008

HOW TO SURVIVE SPIRITUALITY IN OUR TIMES

SPIRITUAL BOOK. A MASTER STORY TELLER , HAROLD KLEMP WEAVES STORIES OF SMALL MIRACLES AND GIFTS FROM GOD THAT HAPPEN IN EVERYDAY LIFE WITH TOOLS AND TECHNIQUES TO HELP READERS SEE DEEPER TRUTHS WITH IN AND APPLY THEM TO LIFE NOW. HE SPEAKS DIRECTLY TO SOUL,THAT DIVINE,ETERNAL SPARK- THE REAL SELF.THE SURVIVOR.SPIRITUAL SURVIVAL IS ONLY THE STARTING POINT IN ONE'S SPIRITUAL LIFE.THE AUTHER SHOWS HOW TO THRIVE!


for more information contact www.eckankar.org

ടി.വി ക്കെതിരെ നാല് ന്യായങ്ങള്‍






പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനായ ജെറി മാന്‍ഡറുടെ FOUR ARGUMENTS FOR ELIMINATION OF T.V എന്ന കൃതിയുടെ സംക്ഷേപമാണ്‌ ടി വിക്കെതിരെ നാലു ന്യായങ്ങള്‍ എന്ന പുസ്തകം. സാങ്കേതികവിദ്യകള്‍ നിഷ്‌പക്ഷമാണെന്നും നല്ലതിനോ തീയതിനോ ഉപയോഗിക്കാവുന്ന ഒരു നിഷ്‌പക്ഷ സാങ്കേതികവിദ്യയാണ് ടെലിവിഷന്റേതെന്നുമ്മുള്ള ധാരണ ഈ പുസ്തകം ചോദ്യം ചെയ്യുന്നു.ഈ മാധ്യമവുമായുള്ള നമ്മുടെ ബന്ധമാണ്‌ അതിലൂടെ പ്രേഷണം ചെയ്യപ്പെടുന്ന പരിപാടിയേക്കാള്‍ അപകടകാരിയെന്ന്‌ മാന്‍‌ഡര്‍ കണ്ടെത്തുന്നു.
പത്രപ്രവര്‍ത്തകയായ കബനി ആണ്‌ ഈ പുസ്തകം വിവര്‍‌ത്തനം ചെയ്തിരിക്കുന്നത്.
ഗ്രന്ഥകാരനായ ജെറി മാന്‍ഡര്‍ പരസ്യനിര്‍മ്മാണ രംഗത്ത് അനേകവര്‍‌ഷങ്ങള്‍ ചെലവഴിച്ച വ്യക്തിയാണ്‌.അപ്പോഴുണ്ടായ അനുഭവങ്ങളാണ്‌ ഈ പുസ്തകത്തിന്റെ പിന്‍‌ബലം.മനുഷ്യന്റെ ഹൃദയത്തിലേക്കുള്ള വഴി അവന്റെ തലയിലൂടെയായതുകൊണ്ട്‌ സ്വപ്നത്തില്‍ പോലും കാണാനാവാത്ത പ്രവൃത്തികള്‍ മാധ്യമം എന്ന മാന്ത്രികന്‌ മനുഷ്യനേക്കൊണ്ട്‌ ചെയ്യിക്കാനാകുമെന്ന്‌ മാന്‍ഡര്‍ മനസ്സിലാക്കി.ടെലിവിഷനും പരസ്യങ്ങളും ഏതാണ്ടെല്ലാ ബഹുജനമാധ്യമങ്ങളും അവയുടെ ആത്യന്തികമായ ഉപയോഗമെന്തെന്നും ഫലമെന്തെന്നും മുന്‍‌കൂട്ടി തീരുമാനിച്ചിട്ടുള്ളതാണ്‌.പ്രശസ്തമായ ഒരു സ്ഥാപനത്തില്‍ സുഖസമൃദ്‌ധമായ ഒരു ജീവിതം നയിച്ചു കൊണ്ടിരിക്കുമ്പോളാണ്‌ മാന്‍ഡര്‍ മാധ്യമങ്ങളുടെ പൊള്ളത്തരങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്.വിയറ്റ്‌നാം യുദ്ധവിരുദ്ധസമരങ്ങളില്‍ പങ്കെടുത്ത മാന്‍ഡര്‍ സാമൂഹ്യസംഘടനകളുടെ മാധ്യമ ഉപദേശകനായി പ്രവര്‍‌ത്തിച്ചു.മാധ്യമങ്ങള്‍ വാര്‍ത്തകളെ കൈകാര്യം ചെയ്യുന്ന രീതിയില്‍ അപാകതകള്‍ ഉണ്ടെന്ന്‌ മാന്‍ഡര്‍ക്ക്‌ കൂടുതല്‍ ബോധ്യമാകാന്‍ തുടങ്ങി.ലാഭം കൊയ്യാന്‍ വരുന്നവര്‍ പത്രത്തിന്റെ മുന്‍ പേജില്‍ സ്ഥാനം നേടുന്നതും വ്യക്തിഗതതാല്‍‌പര്യങ്ങള്‍ പൊതുതാല്‍‌പര്യങ്ങളെ തോല്‍‌പ്പിക്കുന്നതും കണ്ട മാന്‍ഡര്‍ പരസ്യനിര്‍‌മ്മാതാവെന്ന നിലയില്‍ താനും ഇത്തരം കീഴ് മേല്‍ മറിക്കലിന്‌ ഉപകരണമാവുകയാണെന്ന്‌ തിരിച്ചറിഞ്ഞു.ഈ സാഹചര്യത്തിലാണ്‌ അദ്ദേഹം ടെലിവിഷന്റെ സ്വാധീനത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്.ടെലിവിഷന്‍ തരുന്നതൊന്നും യഥാര്‍ഥ അനുഭവമല്ലെന്നും പ്രത്യേകതരത്തില്‍ പാകപ്പെടുത്തിയ അനുഭവങ്ങളാണെന്നും ഇതിനു വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കപ്പെടുന്നുണ്ടെന്നും അവ തങ്ങളെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ടെന്നും മിക്കപേരും തിരിച്ചറിഞ്ഞില്ല.
ജെറി മാന്‍ഡര്‍ ടെലിവിഷനെതിരെ തന്റെ നാലു വാദങ്ങള്‍ ഇങ്ങനെ അവതരിപ്പിക്കുന്നു.ഒന്ന് :ടി.വി.നമ്മെ പ്രാഥമിക അനുഭവങ്ങളുടെയും അനുഭൂതികളുടേയും ലോകത്തുനിന്ന്‌ വെട്ടിമാറ്റുകയും നമ്മെ കൃത്രിമമായ ഒരു ലോകത്തേക്കു നയിക്കുകയും ചെയ്യുന്നു.നാം പൊള്ളമനുഷ്യരായി മാറുന്നു.കാണികളെന്ന നിലയില്‍ നാം വെറും ബാഹ്യാകാശയാത്രികര്‍. രണ്ട്‌:ടി.വി. കാണികളുടെ അനുഭവങ്ങളെ കൊളണീകരിക്കുന്നു.ഈ യന്ത്രം കോര്‍‌പറേറ്റ് ആധിപത്യത്തിലാകുന്നത് ആകസ്മികമല്ല.സാങ്കേതികവും സാമ്പത്തികവുമായ ഗൂഢാലോചനയുടെ സൃഷ്‌ടിയാണിത്‌. മൂന്ന് : ടി.വി. കാണികളെ ശാരീരികവും മാനസികവുമായി ദുര്‍‌ബലരും വിധേയരുമാക്കുന്നു.ഏകാധിപത്യത്തിന്‌ എളുപ്പം കീഴടക്കാവുന്ന ഘടനയാണ്‌ ടി.വി ക്കുള്ളത്. പ്രതികരണമില്ലാത്ത വെറും കാണികളേയാണ്‌ അത് സൃഷ്‌ടിക്കുന്നത്. നാല്‌ :ഗൗരവമുള്ളതൊന്നും വിനിമയം ചെയ്യാനാവാത്തതാണ്‌ ഈ യന്ത്രം.ജനാധിപത്യപരമായ സം‌വാദത്തിനുള്ള അവസരമേ ഈ ഉപകരണത്തിനില്ല.നിര്‍‌മ്മിതിയില്‍ തന്നെ ,ടെക്‌നോളജിയില്‍ തന്നെയുള്ള വിവേചനമാണ്‌ ഇത്. ടി.വി യുടെ പ്രത്യയശാസ്‌ത്രം അതിന്റെ സാങ്കേതികത തന്നെയെന്ന് മാന്‍ഡര്‍ സ്ഥാപിക്കുന്നു.ടി.വി പരസ്യത്തിനോ വിനോദത്തിനോ മാത്രം ഉപയുക്തമാകുന്നതാണ്‌.
ഈ നാലു വാദമുഖങ്ങളുടെ വിശദീകരമാണ്‌ ഈ ഗ്രന്ഥം.
ടി.വി നമ്മുടെ അനുഭവങ്ങളില്‍ ഇടപെടുകയും ബോധമണ്ഡലത്തെ മൂടിക്കളയുകയും ചെയ്തു.നമ്മുടെ ചുറ്റുപാടുകളെ മാറ്റി മറിച്ചു.നമ്മുടെ അനുഭൂതികളേയും മാറ്റി മറിച്ചു.നമ്മുടെ അറിവിനെ അന്യവല്‍‌ക്കരിച്ചു.മനസ്സിനെ സ്വാധീനിക്കുന്ന ഈ യന്ത്രം ഏകാധിപത്യത്തിന്റെ വളറ്‌ച്ചക്കാവശ്യമായ സാഹചര്യങ്ങളെ സൃഷ്‌‌ടിച്ചു.ഈ സാഹച്ചര്യങ്ങള്‍ മാന്‍ഡര്‍ എണ്ണിപറയുന്നുണ്ട്‌.

ടി.വി സമ്പത്തിനാല്‍ നിയന്ത്രിക്കപ്പെടുന്നത് യാദൃശ്ചികമല്ല.ഉപഭോഗ സംസ്കൃതിയുടെ ഇരകളായി ജനതയെ മാറ്റിയെടുക്കുക അതിന്റെ ദൗത്യം തന്നേയാണ്‌.സാങ്കേതികവും ധനശാസ്‌ത്രപരവുമായ ഒരു ഗൂഢാലോചന ഇതിനു പിന്നിലുണ്ട്‌.

ആദ്യമായി അത് മൂല്യങ്ങളെ സൃഷ്‌ടിച്ചു , പിന്നെ മനുഷ്യനെ വിപണിയുടെ അടിമയാക്കി.എന്തും വില്‍‌പ്പനചരക്കാക്കി.അത് ആവശ്യങ്ങളെ സൃഷ്‌ടിച്ചു കൊണ്ടീരിക്കുകയും അസംതൃപ്‌തരെ വളര്‍‌ത്തുകയും ചെയ്തു.അന്തിമവിശകലനത്തില്‍ സംഭവിച്ചത്‌ നമ്മളെ തന്നെ തിരിച്ചു വാങ്ങല്‍ തന്നെയാണ്‌ ,മാന്‍ഡര്‍ വിശദീകരിക്കുന്നു.


ടെലിവിഷന്‍ നൈസര്‍‌ഗികാനുഭവങ്ങളെ മാറ്റി പ്രതിഷ്‌‌ടിക്കുകയും നമ്മുടെ സങ്കല്പങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്തു.നമ്മുടെ വികാരങ്ങളേപ്പോലും മാധ്യമങ്ങളെ അനുകരിക്കുന്ന തരത്തില്‍ മാറ്റി.നന്മ നിറഞ്ഞ ഒരു ലോകത്തെ തിരിച്ചു കൊണ്ടു വരണമെങ്കില്‍ ടെലിവിഷനെ വലിച്ചെറിയുക മാത്രമേ വഴിയുള്ളൂ എന്ന് ഗ്രന്ഥകര്‍‌താവ് യുക്തിഭദ്രമായി വിശദീകരിക്കുന്നു.

ഈ ന്യായങ്ങളൊക്കെ ശരിയാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതില്‍ മാന്‍ഡര്‍ വിജയിക്കുന്നെങ്കിലും ഈ യന്ത്രം നമ്മെ അത്രയധികം അടിമയാക്കി മാറ്റിയെന്നു നാം മനസ്സിലാക്കുന്നു.നന്നായി പുസ്തകം വിവര്‍ത്തനം ചെയ്ത കബനിയെ നാം ഒരിക്കലും ടി.വി ചാനലില്‍ കണ്ടീട്ടില്ല.പുസ്തകത്തിനു അവതാരികയെഴുതിയ സാഹിത്യകരനായ കബനിയുടെ പിതാവിനേയും പുസ്തകത്തിനു മേല്‍‌നോട്ടം വഹിച്ച സാഹിത്യകാരനേയും നാം മിക്ക ദിവസവും ടി.വി. ചര്‍‌ച്ചകളില്‍ കാണാറുണ്ട്‌.

Wednesday, April 2, 2008

മായക്കാഴ്ചകള്‍


പ്രിയ.എ.എസ് ന്റെ കാഴ്ചകള്‍.ലളിതമായ ഭാഷയിലെഴുതിയ ഓര്‍‌മക്കുറിപ്പുകള്‍.അപൂര്‍ സന്‍‌സാര്‍ ,ചില സ്നേഹങ്ങള്‍ ,തോരണാ അപാര്‍‌റ്റ്മെന്റ്സ് അഥവാ മൂന്നു പെണ്‍‌കുട്ടികള്‍ ,വായനക്കാരിയുടെ കഥ , അയാള്‍ കത്തെഴുതുകയാണ്‌ ,ഇന്‍‌-ഡിക ,ജ്നാനപീഠവും മരുന്നുകുപ്പികളും ,അയല്‍‌വക്കത്തൊരു കണ്ണീര്‍‌പൈങ്കിളി ,വ്യാകരണമില്ലാത്ത ഒരിടം എന്നിവയാണ്‌ ഇതിലെ കുറിപ്പുകള്‍.തകഴി ,റ്റി.ആര്‍ എന്ന റ്റി.രാമചന്ദ്രന്‍ എന്നിവര്‍ സ്‌മരിക്കപ്പെടുന്നു.അവരോടിടപെട്ടതിന്റെ കഥകള്‍ നമ്മോടു പങ്കു വെക്കുന്നു.ബുദ്ധിവൈകല്യമുള്ള കുട്ടികള്‍ക്കും ഒരു വ്യക്തിത്വമുണ്ട്‌ എന്നു കാണിച്ചു തരുന്ന ഇന്‍‌-ഡിക ഹൃദയസ്‌പര്‍‌ശിയായ ഒരു കുറിപ്പാണ്‌.ഇതില്‍ ' അയാള്‍ കത്തെഴുതുകയാണ്‌ ' എന്ന കുറിപ്പ് തനി ചവറാണ്‌.കുറച്ചു കൊല്ലങ്ങളായി സാഹിത്യകാരിക്ക് ഒരു വ്യക്തി കത്തുകള്‍ എഴുതുന്നു. ഈ കത്തുകള്‍ അവഗണിക്കാറേയുള്ളൂവെന്ന് പ്രിയ പറയുന്നു.അവഗണിക്കപ്പെടുന്ന അത്തരമൊരു കത്ത് വിലാസസഹിതം പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ വില കൊടുത്തു വാങ്ങുന്ന പുസ്തകം തന്നെ ഉപയോഗിക്കണോ ? അതിനു മറുപടി പറയുന്ന ഭാവേന എഴുതുന്നതില്‍ വായനക്കാരനെന്തു താല്‍‌പര്യം?സാഹിത്യപ്രവര്‍‌ത്തനമൊന്നുമില്ലാത്ത ഒരു വ്യക്തിയെ ഒരു പുസ്തകത്തിലൂടെ ആക്ഷേപിക്കുന്നത് ക്രൂരമാണ്‌.ആയുധമില്ലാത്തവരോടു യുദ്ധം ചെയ്യരുതെന്നത് പ്രാഥമികമര്യാദയാണ്‌.മികച്ച ഒരു പാടു കഥകളെഴുതിയ സാഹിത്യകാരിയുടെ ആത്മവിശ്വാസക്കുറവു കൊണ്ടാകാം.ഇതിനൊന്നും തിരിച്ചടി കിട്ടില്ലെന്ന വിശ്വാസം കൊണ്ടാകാം.ആ വിശ്വാസം എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല.