Friday, April 18, 2008

എയ്‌ഡ്‌സിനെ പ്രണയിച്ച വൈദികന്‍


കോഴ വാങ്ങി വിദ്യാഭ്യാസം നല്‍‌കുകയാണ്‌ സാമൂഹ്യപ്രവര്‍‌ത്തനമെന്ന് ധരിച്ചിരിക്കുന്നവരാണ്‌ ഇന്നത്തെ വൈദികര്‍.പണമുള്ളവര്‍ മാത്രം വിദ്യാഭ്യാസം നേടിയാല്‍ മതി എന്നാണ്‌ ക്രൈസ്‌തവദര്‍‌ശനം എന്ന രീതിയിലാണ്‌ കാര്യങ്ങള്‍ പോകുന്നത്.
റവ.ഫാദര്‍ വര്‍‌ഗീസ് പാലത്തിങ്കല്‍ വേറിട്ടൊരു വഴിയാണ്‌ കാണിച്ചു തരുന്നത്.അതിന്റെ കഥയാണ്‌ ഈ പുസ്തകം.മദര്‍ തെരേസയൊക്കെ കാണിച്ചു തന്ന വഴിയാണ്‌ ഈ വൈദികനും സഞ്ചരിക്കുന്നത്.നിരാലംബരായ എയ്‌ഡ്‌സ് രോഗികള്‍ക്കു വേണ്ടി മഹത്തായ പ്രവര്‍ത്തനമാണ്‌ വര്‍ഗീസച്ചന്‍ നടത്തുന്നത്.എയ്‌ഡ്‌സ് രോഗികളുടെ ശുശ്രൂശക്കു വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ചിട്ടുള്ള വ്യക്തിയാണ്‌ വര്‍ഗീസ് പാലത്തിങ്കല്‍ അച്ചന്‍.ധാരാളം പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ അച്ചന്‍ ഒരു ചാലക ശക്തിയായി വര്‍ത്തിച്ചു. അനേക വര്‍ഷങ്ങളായി എയ്‌ഡ്‌സ് രോഗികള്‍ക്കു വേണ്ടി ഒരു സ്ഥാപനം നടത്തുകയാണ്‌ അച്ചന്‍.ആയിരക്കണക്കിന്‌ രോഗികളെ അദ്ദേഹം ഇതിനോടകം പരിപാലിച്ചു.അവരുടെ ഓരോ അനുഭവവും അമൂല്യനിധിയായി ഹൃദയത്തില്‍ സൂക്ഷിക്കുന്നു.ആ ശേഖരത്തില്‍ നിന്നുള്ള ഏതാനും ഹൃദയസ്പര്‍ശിയായ ജീവിതകഥകളാണ് ഈ ചെറുപുസ്തകത്തില്‍.
MAR KUNDUKULAM MEMORIAL RESEARCH&REHABILITATION CENTRE ആണ്‌ ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.കറന്റ് ബുക്സില്‍ നാല്പതു രൂപ വിലയുള്ള ഈ പുസ്തകം ലഭ്യമാണ്‌.ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ള കദനകഥകളും സ്നേഹാര്‍ദ്ദകഥകളും ഉള്‍ക്കൊണ്ടത് ഒരു പുതിയ അനുഭവമാണെന്നും ഇതിലെ ഓരോ കഥയും ഓരോ ജീവിതയാഥാര്‍ഥ്യമാണെന്നും അവതരികയെഴുതിയ ഡോ.എം.ലീലാവതി പറയുന്നു.

No comments: