ജോത്സ്യം എന്ന അന്ധവിശ്വാസത്തെപ്പറ്റിയുള്ള ചില ലേഖനങ്ങളും കുറിപ്പുകളുമാണ് INDIAN ATHEIST PUBLISHERS പുറത്തിറക്കിയ ഈ പുസ്തകത്തില്‍.നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നര്‍ പോലും ജോത്സ്യം എന്ന തട്ടിപ്പില്‍ കുടുങ്ങുന്നു.ശരിയായ ശാസ്‌ത്രബോധത്തിന്റെ അഭാവത്താലാണിത്.
കേരളസമൂഹത്തില്‍ യുക്തിചിന്തയുടെ പ്രകാശം പ്രസരിപ്പിച്ച മഹാനായിരുന്നു എം.സി.ജോസഫ്.യുക്തിവാദി മാസികയില്‍ അദ്ദേഹം അഞ്ചു പതിറ്റാണ്ടുകള്‍ക്കുമുമ്പ് എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.അന്നത്തെ പല ജോതിഷപണ്ഡിതരുമായുള്ള സംവാദങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ജോത്സ്യന്മാരുടെ പ്രവചനരീതിയും പ്രചരണസമ്പ്രദായങ്ങളും ഇന്നും അതേപടി നിലനില്‍ക്കുന്നു എന്ന് നമുക്കു കാണാം.ചില സംഭവങ്ങളെ ആസ്പദമാക്കി പ്രവചനങ്ങള്‍ എങ്ങിനെ പൊളിഞ്ഞുപോയെന്നും അതിന് ജോത്സ്യര്‍ എന്തെല്ലാം ന്യായീകരണങ്ങള്‍ നിരത്തി എന്നും ഇപ്പോള്‍ വായിക്കുന്നത് രസകരമാണ്.
2 comments:
അന്ധവിശ്വാസങ്ങളുടെയും ആള്‍ദൈവങ്ങളുടെയും പിറകേ അഭ്യസ്തവിദ്യരും സമൂഹത്തിലെ ഉന്നതന്മാരും
എല്ലാം പോയ്ക്കൊണ്ടിരിക്കുമ്പോള്‍ യുക്തി വാദി എം സി ജോസഫിന്‍റെ കൃതികള്‍ക്ക് പ്രസക്തിയുണ്ട്.പക്ഷേ അവ ശ്രദ്ധിക്കാനുള്ള മനസ്സ് പോലും മിക്കവര്‍ക്കും ഇല്ല എന്നതാണു സത്യം.കുളിമുറിയില്‍ വീണു നടുവൊടിഞ്ഞ് വീല്‍ ചെയറില്‍ ഇരിക്കുന്ന മനുഷ്യന്‍ പിന്നെയും ദൈവമാണെന്നു പറഞ്ഞ് കാലില്‍ വീഴുന്നവര്‍ക്ക് എന്തു യുക്തി? എന്തു സാമാന്യ ബുദ്ധി? കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കു
മെന്നും വാജ്പേയി പ്രധാനമന്ത്രിയാകുമെന്നും പ്രവചിച്ച തിരുവന്തപുരം ജ്യോത്സ്യന് ഇപ്പോഴും നല്ല തിരക്കാണ്.അതില്‍ നിന്നറിയാമല്ലോ ജനത്തിന്‍റെ യുക്തിബോധം.ജ്യോത്സ്യം ശാസ്ത്രമാണെന്നും കല്പിത കഥാപാത്രങ്ങള്‍ ചരിത്രപുരുഷന്മാരും ദൈവങ്ങളുമാണെന്നും പ്രചരിപ്പിക്കുവാന്‍ രാഷ്ട്രീയ കക്ഷികള്‍ പോലും മത്സരിക്കുമ്പോള്‍ എംസി ജോസഫിന്‍റെയും എറ്റി കോവൂരിന്‍റെയും കൃതികള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്.
-ദത്തന്‍
Thanks for this information.
Post a Comment