പ്രിയ.എ.എസ് ന്റെ കാഴ്ചകള്‍.ലളിതമായ ഭാഷയിലെഴുതിയ ഓര്‍മക്കുറിപ്പുകള്‍.അപൂര്‍ സന്‍സാര്‍ ,ചില സ്നേഹങ്ങള്‍ ,തോരണാ അപാര്‍റ്റ്മെന്റ്സ് അഥവാ മൂന്നു പെണ്‍കുട്ടികള്‍ ,വായനക്കാരിയുടെ കഥ , അയാള്‍ കത്തെഴുതുകയാണ് ,ഇന്‍-ഡിക ,ജ്നാനപീഠവും മരുന്നുകുപ്പികളും ,അയല്‍വക്കത്തൊരു കണ്ണീര്‍പൈങ്കിളി ,വ്യാകരണമില്ലാത്ത ഒരിടം എന്നിവയാണ് ഇതിലെ കുറിപ്പുകള്‍.തകഴി ,റ്റി.ആര്‍ എന്ന റ്റി.രാമചന്ദ്രന്‍ എന്നിവര്‍ സ്‌മരിക്കപ്പെടുന്നു.അവരോടിടപെട്ടതിന്റെ കഥകള്‍ നമ്മോടു പങ്കു വെക്കുന്നു.ബുദ്ധിവൈകല്യമുള്ള കുട്ടികള്‍ക്കും ഒരു വ്യക്തിത്വമുണ്ട് എന്നു കാണിച്ചു തരുന്ന ഇന്‍-ഡിക ഹൃദയസ്‌പര്‍ശിയായ ഒരു കുറിപ്പാണ്.ഇതില്‍ ' അയാള്‍ കത്തെഴുതുകയാണ് ' എന്ന കുറിപ്പ് തനി ചവറാണ്.കുറച്ചു കൊല്ലങ്ങളായി സാഹിത്യകാരിക്ക് ഒരു വ്യക്തി കത്തുകള്‍ എഴുതുന്നു. ഈ കത്തുകള്‍ അവഗണിക്കാറേയുള്ളൂവെന്ന് പ്രിയ പറയുന്നു.അവഗണിക്കപ്പെടുന്ന അത്തരമൊരു കത്ത് വിലാസസഹിതം പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ വില കൊടുത്തു വാങ്ങുന്ന പുസ്തകം തന്നെ ഉപയോഗിക്കണോ ? അതിനു മറുപടി പറയുന്ന ഭാവേന എഴുതുന്നതില്‍ വായനക്കാരനെന്തു താല്‍പര്യം?സാഹിത്യപ്രവര്‍ത്തനമൊന്നുമില്ലാത്ത ഒരു വ്യക്തിയെ ഒരു പുസ്തകത്തിലൂടെ ആക്ഷേപിക്കുന്നത് ക്രൂരമാണ്.ആയുധമില്ലാത്തവരോടു യുദ്ധം ചെയ്യരുതെന്നത് പ്രാഥമികമര്യാദയാണ്.മികച്ച ഒരു പാടു കഥകളെഴുതിയ സാഹിത്യകാരിയുടെ ആത്മവിശ്വാസക്കുറവു കൊണ്ടാകാം.ഇതിനൊന്നും തിരിച്ചടി കിട്ടില്ലെന്ന വിശ്വാസം കൊണ്ടാകാം.ആ വിശ്വാസം എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല.
No comments:
Post a Comment