"അധ്യാത്മ രാമായണത്തിലെ കഥയില്‍, അയോധ്യയിലെ ഒരു ബ്രാഹ്മണ ബാലന്‍ അകാലത്തില്‍ മരിച്ചപ്പോള്‍ പിതാവായ ബ്രാഹ്മണന്‍ ശ്രീരാമനെ സമീപിച്ച് സങ്കടമുണര്‍ത്തുന്നതായി കാണുന്നു. രാജ്യത്തിലെവിടെയോ അധര്‍മ്മത്തുടക്കമുണ്ടെന്നാണ് അദ്ദേഹത്തിന്റെ സൂചന. ശൂദ്ര വിഭാഗത്തിലെ ശംബൂകന്‍, തന്റെ തൊഴില്‍ മേഖലയില്‍ നിന്നുമാറി, ക്രമഭംഗത്തിലൂടെ തപസ്സനുഷ്ഠിക്കുന്നുവെന്ന ആരോപണം കേട്ട ശ്രീരാമന്‍ നാലുദിക്കിലേക്കും യാത്ര നടത്തുകയാണ്. ആദ്യത്തെ മൂന്നു ദിശയിലും യാത്ര നടത്തിയ ശ്രീരാമന് ധര്‍മ്മത്തെറ്റുകള്‍ ഒരിടത്തും കാണാനാകുന്നില്ല. അവസാനദിശയിലെ പ്രയാണത്തിലാണ്, തലകുത്തനെ നിന്നുകൊണ്ട് തീവ്രതപസ്സനുഷ്ഠിക്കുന്ന ശംബൂകനെ കാണുന്നത് സാമൂഹ്യക്രമഭംഗത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീരാമന്‍ അദ്ദേഹത്തെ വധിക്കുകയും ചെയ്യുന്നു. തൈലത്തോണിയിലിട്ട് സംരക്ഷിച്ച ബ്രാഹ്മണ ബാലന്റെ മൃതദേഹത്തിന് (പണ്ടേ അങ്ങനെ ചെയ്യാനുള്ള ശാസ്ത്രീയജ്ഞാനം ഉണ്ടായിരുന്നു എന്നോര്‍ക്കുക!) ജീവന്‍ തിരിച്ചുകിട്ടുകയും ചെയ്യുന്നു."'
ജന്മഭൂമിയിലെ ഒരു ലേഖനത്തിൽ നിന്നാണ് ഈ ഭാഗം . നിലവിലുണ്ടായിരുന്ന ധാർമിക വ്യവസ്ഥ തകർക്കാനുള്ള ശ്രമം പരാജയപ്പെടുത്തുക ആയിരുന്നു എന്നാണ് ജന്മഭൂമി വ്യാഖ്യാനിക്കുന്നത്. ഈ കഥ പ്രതീകാത്മകമാണ് എന്നും പറയുന്നു..
ഇത് മനസിലാക്കാവുന്നതാണ് . രാജാവെന്ന നിലയിൽ നിലവിലുള്ള സാമൂഹികക്രമം സംരക്ഷിക്കാനാണ് ശ്രമിച്ചത്. അത് രാജാവിന്റെ കർത്തവ്യമാണ് .
ജാതി ഒരു ഡെല്യൂഷൻ ആകുന്നു എന്ന യുക്തിവാദികളുടെ വാദമാണ് മനസിലാക്കാൻ ബുദ്ധിമുട്ടുള്ളത്.. .. ജാതിയുടെ ഉത്തരവാദിത്തവും അങ്ങനെ പിന്നോക്കവിഭാഗങ്ങളുടെ തലയിൽ വെച്ച് കെട്ടുന്നു..
No comments:
Post a Comment