" രാവിലെ എഴുന്നേറ്റ പാടെ രണ്ട് ഗ്ളാസ് കയ്പ്പക്ക ജ്യുസ് കുടിക്കും .. പിന്നെ അഞ്ചാറു കിലോമീറ്റർ ഓടും ..മരുന്നൊക്കെ നിർത്തി. ഇപ്പോൾ എന്റെ ഷുഗർ ഒക്കെ പോയി.." - സ്‌കൂളിൽ കൂടെ പഠിച്ച സുഹൃത്താണ് . കുറച്ച് കാലം മുമ്പ് പ്രമേഹം വന്നിരുന്നു.
ചങ്ങാതിയുടെ യുക്തി വ്യക്തമാണ് . പഞ്ചസാരയുടെ അസുഖമുള്ളപ്പോൾ കയ്പുള്ളത് അതിന് പ്രതിവിധിയാകും. ബ്ലഡ് ഷുഗർ കുറയുന്നുമുണ്ട്.
ചങ്ങാതിക്ക് ഒരു ചേട്ടൻ ഉണ്ട് . അങ്ങേർക്കും പ്രമേഹമുണ്ട് . കൃത്യമായി ഡോക്ടറെ കാണിക്കും. ഒരു പ്രമേഹ രോഗവിദഗ്ദനെയാണ് കാണിക്കുന്നത്. പക്ഷെ , ഡോക്ടർ പറയുന്നത് പ്രകാരമൊന്നും ചെയ്യില്ല. മരുന്നുകൾ കൃത്യമായി കഴിക്കുകയോ നല്ല രീതിയിലുള്ള ആഹാര നിയന്ത്രണമോ ഇല്ല. പഞ്ചസാര ചേർത്തതൊന്നും കഴിക്കുകയില്ലെന്നേയുള്ളൂ . പിന്നീട് പ്രമേഹരോഗം കിഡ്‌നിയെ ബാധിച്ച് തുടങ്ങിയതായി കണ്ടു . നാട്ടുകാർ പറയുന്നത് ഷുഗറിന് ഗുളിക കഴിച്ച് കിഡ്‌നി അടിച്ചു പോയി എന്നാണ് .
ഒരു വ്യക്തി ആയുർവേദം കഴിച്ചിട്ട് ലിവർ കേടായി എന്ന് പറയുന്നതിനും ഈ യുക്തി ഒക്കെയേ ഉള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. മരിച്ചു പോയവരുടെ അസുഖങ്ങളെപ്പറ്റി ചർച്ച ചെയ്യുന്നതിൽ ഒരു നൈതികപ്രശ്‍നം കൂടെയില്ലേ ?
ഒരു പഠനഫലത്തെപ്പറ്റി പറയുന്നത് വേറെ ഒരു കാര്യമാണ് .
{ ഞാൻ ആയുർ വേദത്തിന്റെ ആരാധകനോ അനുയായിയോ അല്ല }
No comments:
Post a Comment