Sunday, April 9, 2023

തുരംഗപാത

ഒരു കാലത്ത്  ഞാൻ വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു.  മരിക്കാനായി കീടനാശിനി കുടിച്ചവർ   , അപകടങ്ങളിൽ  ഗുരുതരമായ പരിക്കേറ്റവർ , നെഞ്ച് വേദനയുള്ളവർ  , അപസ്മാരമിളകിയവർ  എന്നിങ്ങനെയുള്ളവരുമായി ആളുകൾ ഇടക്കവിടെ എത്തുമായിരുന്നു.   ഡോക്ടർമാർ പരിശോധിച്ച്  കൊണ്ടിരിക്കുമ്പോൾ  ചിലപ്പോൾ ബന്ധുമിത്രങ്ങളിൽ പ്പെട്ട  ആരെങ്കിലും വന്നു ചോദിക്കും.  ' ഡോക്ടറെ .. കോഴിക്കോട്ട് കൊണ്ട് പോണോ ?"    വിദഗ്ധ ചികിത്സ കോഴിക്കോടാണ്  കിട്ടുക എന്നതായിരുന്നു പലരുടെയും ധാരണ.  ഒരു പരിധി വരെ അത് ശരിയുമായിരുന്നു.   പലപ്പോഴും ഡോക്ടർമാർ കേസ് റെഫർ ചെയ്യും.  പലപ്പോഴും സംഭവിക്കാറുള്ളത്  കോഴിക്കോട്ടേക്ക് പോകുന്ന വഴിക്ക്  ചുരത്തിൽ ബ്ലോക്കിൽ  പെട്ട്  മണിക്കൂറുകൾ വൈകുകയും  സ്ഥിതി മോശമാകുകയും ആണ് . അത് കൊണ്ട് ജീവൻ നഷ്ടപ്പെട്ടവർ ഉണ്ട് .  ചുരം ബ്ലോക്കാകാൻ  വലിയ കാരണമൊന്നും വേണ്ട.  ഒരു ലോറി റോഡിൽ  കേടായി നിന്ന് പോയാൽ ചുരം തടസപ്പെടും. അല്ലെങ്കിൽ ഒരു മരം വീണാൽ , മണ്ണിടിഞ്ഞാൽ .
വയനാട്ടിലേക്ക് വരാൻ നിർദ്ദേശിക്കപ്പെടുന്ന  പുതിയ പാതകളെ തുടക്കത്തിൽ തന്നെ തുരങ്കം വെക്കുന്ന  ആളുകളെ  വയനാട്ടുകാർ  ദേഷ്യത്തോടെയല്ലാതെ കാണാനിടയില്ല. 

No comments: