" മയക്കം കൊടുത്തതിന് അയ്യായിരം രൂപ ബില്ലിൽ ഇട്ടിരിക്കുന്നു .. എന്തൊരു അറവാണ് ഇത് ? ഇതിലും നല്ലത് ബ്ലേഡ് കമ്പനി നടത്തുകയാണ് " - പണ്ടൊരിക്കൽ ഒരു സ്വകാര്യ ആശുപത്രിയുടെ വരാന്തയിലൂടെ നടക്കുമ്പോൾ യാദൃശ്ചികമായി കേട്ടതാണ് . ഒരു സർജറിക്ക് അനസ്തേഷ്യ കൊടുത്തതിന്റെ ബില്ലിനെപ്പറ്റിയാണ് അവർ പറഞ്ഞു കൊണ്ടിരുന്നത്.
എനിക്കിത് വിചിത്രമായി തോന്നി. അനസ്തേഷ്യ വിദഗ്ദർ ചെയ്യുന്നതെന്തെന്ന് നാട്ടുകാർ അറിയുന്നില്ലല്ലോ .
ഡോക്ടർ മുരളിധരൻ എഴുതിയ പുസ്തകം വായിച്ചപ്പോഴാണ് എനിക്കും പലതും അറിയില്ലായിരുന്നു എന്ന് മനസിലാകുന്നത്. ജനങ്ങളുമായി അധികം ബന്ധമൊന്നുമില്ലാത്ത ഒരു സ്പെഷാലിറ്റി ആണ് അനസ്‌തേഷ്യോളജി എന്നാണ് കരുതിയിരുന്നത്. ഡോക്ടർ മുരളീധരൻ തന്റെ അനുഭവങ്ങളും സ്മരണകളും ഹൃദ്യമായി എഴുതിയിരിക്കുന്നു . .
എന്ന് വെച്ച് ഇതിൽ അനസ്തേഷ്യ മാത്രമാണ് ഉള്ളതെന്ന് വിചാരിക്കേണ്ട. തന്റെ കുട്ടിക്കാല ഓർമ്മകളും താൻ പഠിച്ച കലാലയത്തിലെ അനുഭവങ്ങളും അത് പോലെ മനോഹരമായി പുസ്തകത്തിലാക്കിയിട്ടുണ്ട് ..
No comments:
Post a Comment