സാമ്പത്തികമായി നില നിൽക്കാത്തത് ഒരു ഹോബി മാത്രമായേ പോകാനിടയുള്ളൂ . ജൈവ കൃഷി എന്ന് പറയുന്നത് നടക്കാത്ത ഒന്നാണെന്ന് എന്നോട് ആദ്യമായി പറഞ്ഞത് ഒരു ജൈവകൃഷിക്കാരനാണ് . അത്യാവശ്യം രാസവളമൊക്കെ കൊടുക്കണം . അല്ലാതെ ഇതൊന്നും ഉണ്ടാകില്ല. അയാൾ പറഞ്ഞു . മൂഡ് ഡിസോർഡർ രോഗത്തിന് ഇവിടെ ആശുപത്രിയിൽ ചികത്സയിലായിരുന്നു അയാൾ . അതിന്റെ ഭാഗമായുള്ള കൂടുതൽ സംസാരവും കൂടുതൽ പരിചിതത്വം കാണിക്കലും ഉണ്ടായിരുന്നു. രണ്ട് മൂന്നു ദിവസം മരുന്നുകഴിച്ചപ്പോൾ അതൊക്കെ പോകുകയും കൃഷിയെപ്പറ്റിയുള്ള സംസാരം അയാൾ നിർത്തുകയും ചെയ്തു. പിന്നീട് ഇത് തന്നെ പലരും പറയുന്നത് കേട്ടിട്ടുണ്ട്. മറ്റു രീതിയിൽ വരുമാനം ഉള്ളവർക്ക് ജൈവകൃഷി ഒരു ഹോബിയായിട്ട് കൊണ്ട് പോകാമെന്ന് തോന്നുന്നു. പക്ഷെ , പറയുന്നത് പോലെ ജൈവകൃഷിക്ക് ആരോഗ്യപരമായി പ്രത്യേകഗുണങ്ങൾ ഉണ്ടോ ? എനിക്കറിയില്ല.
No comments:
Post a Comment