തൂക്കിക്കൊല്ലുന്നതിന് പകരം വേദനയില്ലാത്ത മരണം ഉറപ്പാക്കുന്ന കൂടുതൽ മാനുഷികമായ വധശിക്ഷാ രീതികളെക്കുറിച്ച് പഠിച്ച് അറിയിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നല്‌കിയിരിക്കുകയാണ്.
കൂടുതൽ മാനുഷികമായ വധശിക്ഷ ഏതായിരിക്കും ?
ഷോക്കടിപ്പിക്കൽ , തല വെട്ടൽ , വെടി വെക്കൽ എന്നിവയൊക്കെയാണ് പല രാജ്യങ്ങളിലും വധശിക്ഷ നടപ്പാക്കാൻ ഉപയോഗിച്ചിരുന്നത് . വിഷവാതകം , മരുന്ന് കുത്തി വെക്കൽ എന്നിവയുടെ ചരിത്രവുമുണ്ട് .
എളുപ്പത്തിൽ നടക്കുന്നതും വേദനാരഹിതമായതും ഇക്കൂട്ടത്തിൽ തൂ ക്കിക്കൊല്ലൽ തന്നെയായിരിക്കും. .
തല വെട്ടുന്ന പരിപാടിയെക്കുറിച്ച് ഒരു സാഹിത്യകാരൻ എഴുതിയത് വായിച്ചിട്ടുണ്ട് . തികച്ചും അപ്രതീക്ഷിതമായിട്ടാണ് പ്രതിയുടെ തല വെട്ടി ശിക്ഷ നടപ്പാക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. പ്രതിയെ മുൻ കൂട്ടി അറിയിക്കില്ലത്രേ. ഒറ്റ വെട്ടിന് തല അറ്റുപോകുമെന്നാണ് . എങ്കിലും അത് കൂടുതൽ മാനുഷികമായ ഒരു രീതിയാണെന്ന് ആരും പറയാനിടയില്ല.
ലോകത്തെ മിക്ക രാജ്യങ്ങളും അപരിഷ്കൃതമെന്ന് കണ്ട് വധശിക്ഷ തന്നെ നിർത്തലാക്കിയിരിക്കുയാണ് . നമ്മൾ അത് കൂടുതൽ അന്തസായി എങ്ങനെ നടത്താമെന്ന ആലോചനയിലാണ് .
ആൾക്ക് അനസ്‌തേഷ്യ കൊടുത്ത് മരുന്ന് കുത്തി വെച്ച് ഹൃദയം നിലപ്പിക്കാനുള്ള നിർദ്ദേശമൊന്നും വരില്ലെന്ന് പ്രതീക്ഷിക്കുന്നു .
No comments:
Post a Comment