ഡോക്ടർമാർക്ക് തല്ല് കിട്ടണം എന്ന് തന്നെയാണ് മിക്കവാറും പോസ്റ്റുകളും കമന്റുകളും പറഞ്ഞത്. അതിന് ഓരോരുത്തർക്കും അവരുടെ കാരണങ്ങളും കഥകളുമുണ്ട് . അത്തരം ഒരു പോസ്റ്റിൽ കണ്ട ഒരു കമന്റ് കൗതുകകരമായി .
ലേഡി ഡോക്ടറെ സിസ്റ്റർ എന്ന് വിളിച്ചപ്പോൾ അവർ ദേഷ്യപ്പെട്ടു എന്നാണ് പരാതി.
ഇന്ന് മെഡിക്കൽ കോളേജിൽ ഡോക്ടർ ആകാൻ പഠിക്കുന്നവരിൽ പെൺകുട്ടികൾ ആണ് ഭൂരിപക്ഷം. എം ബി ബി എസ് അഡ്മിഷൻ കിട്ടുക , ഈ പരീക്ഷകൾ എല്ലാം ഒന്ന് പാസായി ഡോക്ടർ ആകുക എന്നിവ ഒരു വിധം നല്ല കഷ്ടപ്പാട് ഉള്ള ഒന്നാണ് . ആൺകുട്ടികൾ പഠിക്കുന്ന അത് തന്നെയാണ് പെൺകുട്ടികളും പഠിക്കുന്നത്. ഒരു പക്ഷെ നമ്മുടേത് പോലെ ഒരു സ്ത്രീ വിരുദ്ധ സമൂഹത്തിൽ ആണ്കുട്ടികളേക്കാൾ എല്ലാ കാര്യങ്ങളിലും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പെൺകുട്ടികൾ ആയിരിക്കും.
അങ്ങനെ കഷ്ടപ്പെട്ട് ജയിച്ചു വരുന്ന സ്ത്രീകളെ അംഗീകരിക്കാൻ ആളുകൾക്ക് മടിയാണ് . അത് കൊണ്ട് അവരെ ഡോക്ടർ എന്ന് വിളിക്കുന്നത് ഒഴിവാക്കുന്നു. അതെ സമയം ആൺ ഡോക്ടർമാരെ ആരും ബ്രദർ എന്നൊന്നും വിളിക്കാറില്ല. . അവരെയെല്ലാം ഡോക്ടർ എന്നോ സാർ എന്നോ ഒക്കെയേ വിളിക്കാറുള്ളൂ .
സിസ്റ്റർ എന്ന് വിളിച്ചതിന് ഡോക്ടർക്ക് ദേഷ്യം പിടിച്ചെങ്കിൽ നന്നായിപ്പോയി എന്നേ പറയാനുള്ളൂ ..
No comments:
Post a Comment