Sunday, January 1, 2023

ബാലേട്ടൻ

    നല്ല മനുഷ്യന്മാരെക്കൊണ്ടാണ്  പലപ്പോഴും വലിയ പൊല്ലാപ്പ് ..

" ബാലേട്ടൻ ഒരു നല്ല മനുഷ്യൻ ആണ്  ..   ഈ ഡോക്ടർമാർ  പലപ്പോഴും  അനാവശ്യമായി പല മരുന്നുകൾ എഴുതും  . ഈ ബാലേട്ടൻ  ഇതൊക്കെ നോക്കി  ആവശ്യമുള്ളത്  മാത്രം പറഞ്ഞു തരും . . ആവശ്യമില്ലാത്ത മരുന്നുകൾ കഴിച്ച് കിഡ്‌നി കേട്ടു വരുത്തേണ്ടല്ലോ ?"

ഒരാൾ ഓ പി യിൽ  വന്നു പറഞ്ഞതാണ് . 

ബാലേട്ടൻ   പട്ടാളക്കാരനോ മാഷോ ആണെങ്കിൽ പ്രശ്നമില്ലായിരുന്നു . പക്ഷെ, ബാലേട്ടൻ ഒരു ഫാര്മസിസ്റ് ആകുന്നു. 

കൊളസ്റ്ററോൾ  കുറക്കാനുള്ള  മരുന്ന്  കഴിക്കുന്നത് അനാവശ്യമാണെന്നാണ് ഇയാൾ  പറയുന്നത് .  ഒരു അറ്റാക്ക് കഴിഞ്ഞ ആളാണ്‌ .  അറ്റോർവാസ്റ്റാറ്റിൻ   മെഡിസിന്റെ ഡോക്ടർ എഴുതിയത്  കമ്മീഷൻ കിട്ടാനാണെന്നാണ്  ഇദ്ദേഹത്തിന്റെ വിചാരം ..

ഇങ്ങനെയൊക്കെയാണെങ്കിലും  എങ്ങനെ ഇദ്ദേഹത്തെ കുറ്റം പറയും ?  ജനങ്ങൾ ഡോക്ടറേക്കാൾ  , ഫാര്മസിസ്റ്റിനെ വിശ്വസിക്കുന്നത്  എന്ത് കൊണ്ടെന്ന് ഡോക്ടർമാരാണ്  ചിന്തിക്കേണ്ടത് . 

(ശരിക്കുമുള്ള പേരല്ല ഉപയോഗിച്ചത് . ഏതെങ്കിലും ബാലേട്ടൻ ഫാര്മസിസ്റ്റായി ഉണ്ടെങ്കിൽ കോപിക്കരുത്.  )




No comments: