Thursday, September 29, 2022

പ്രണയം

 പതിനാറു   വയസുള്ള  ഒരു പ്ലസ് വൺ   കാരൻ  പയ്യൻ , കൈത്തണ്ടയിൽ  ബ്ലേഡ് കൊണ്ട് കീറിയ ചെറിയൊരു മുറിവുമായി തിരക്ക് പിടിച്ച  കേഷ്വാലിറ്റിയിൽ  വന്നപ്പോൾ , ചുമ്മാ മുറിവ് ഡ്രസ്  ചെയ്ത് ടി ടി ഇഞ്ചക്ഷനും  ആന്റിബയോട്ടിക്കും കൊടുത്ത്  വിട്ടേച്ചാൽ മതിയായിരുന്നു. പക്ഷെ ആൾ ആകെ അസ്വസ്ഥനായിരുന്നു.  എന്തായിരുന്നു പ്രശ്‍നം  എന്ന് ചോദിച്ചപ്പോഴാണ്  , അത് പ്രണയമായിരുന്നു.. അല്ലെങ്കിൽ പ്രണയത്തകർച്ച.  പെൺകുട്ടിയുമായി  വളരെ അടുപ്പത്തിലായിരുന്നു എന്നാണ് പറഞ്ഞത്. ശാരീരികമായ ബന്ധങ്ങൾ  ഉണ്ടായിട്ടുണ്ടെന്ന്  ഇവൻ  പറഞ്ഞപ്പോൾ ഒന്ന് ഞെട്ടി. മറ്റൊന്നും കൊണ്ടല്ല,  ഇതൊരു നിയമപ്രശനത്തിലേക്കാണല്ലോ  പോകുന്നത്  എന്നാലോച്ചിച്ച്  കേഷ്വാലിറ്റി ഡോക്ടർക്കുണ്ടാകുന്ന തലവേദന. 

ലോകത്തോട് തങ്ങളുടെ പ്രണയം പ്രഖ്യാപിക്കാൻ ഒരുമിച്ച് കൈ കോർത്ത്  കൂട്ടുകാരുടെ മുന്നിലൂടെ  നടന്നതാണ് ഇവൻ 'ശാരീരിക ബന്ധം'  എന്ന് പറഞ്ഞത്  എന്ന് മനസിലായപ്പോഴാണ്  സമാധാനമായത്. അങ്ങനെ ലോകത്തോട്  പ്രഖ്യാപിച്ച ആ പ്രണയം  പെൺ  സുഹൃത്ത് ഉപേക്ഷിച്ച്  മറ്റൊരുത്തന്റെ കൂടെയായപ്പോഴാണ് , അതും ഇവന്റെ സുഹൃത്തിന്റെ കൂടെ , അവൻ ആകെ തകർന്നു പോയത്. അതിന്റെ ഭാഗമായാണ്  ഈ കൈ മുറിക്കൽ ഒക്കെ ഉണ്ടായത്.  ഒരാഴ്ച കഴിഞ്ഞ് കണ്ടപ്പോൾ അവന്  പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.

നേരിട്ട് ഒരാളോട്  സംസാരിക്കുമ്പോൾ  പറയുന്നത്  എന്താണ് ഉദ്ദേശിച്ചത് എന്ന്  മനസിലാക്കാൻ എളുപ്പമാണ് . പക്ഷെ , സോഷ്യൽ മീഡിയയിൽ അങ്ങനെയല്ല. ഒരു സംഗതി പറഞ്ഞിട്ട്  അങ്ങനെയല്ല , ഇങ്ങനെയാണ് ഉദ്ദേശിച്ചത്  എന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല.  എഴുതിയ നിമിഷം  നിങ്ങൾ  ശൂന്യാകാശത്തേക്ക്  ഉയർത്തപ്പെട്ടിരിക്കും.  ഇനി നിങ്ങൾ ഉദ്ദേശിച്ച കാര്യം മനസിലാക്കിയാൽ തന്നെ  നിങ്ങളെ നിലത്തിറക്കാൻ സമ്മതിക്കില്ല.. 




No comments: