Sunday, September 25, 2022

നെഞ്ചു വേദന

  നെഞ്ചു വേദനയുമായി  രാവിലെ ഒരു ചെറുപ്പക്കാരൻ ഓ പി യിൽ എത്തുന്നു.  നോക്കുമ്പോൾ അത്  ഹൃദയത്തിൽ നിന്നുള്ള ഒരു  വേദനയാണെന്ന്  പറയാൻ ഒരു കാരണവുമില്ല.  മാസപേശികളിൽ നിന്നുള്ള വേദനയാണ് . അതിനു കാരണവുമുണ്ടായിരുന്നു.  എങ്കിലും നെഞ്ചു  വേദനയല്ലേ ? ഒരു ഇ സി ജി  എടുപ്പിച്ചു  .  അത് നോക്കിയപ്പോൾ  ഹൃദയാഘാതമെന്ന്  അതിന്റെ മുകളിൽ  യന്ത്രം ഡയഗ്നോസിസ്  എഴുതി വെച്ചിട്ടുണ്ട് .  ഇ സി ജി നോക്കിയപ്പോൾ പക്ഷെ അങ്ങനെയൊന്നും കാണിക്കുന്നില്ല.  യുവാവാണെങ്കിൽ  ആരോടോ , ടെക്‌നീഷ്യനോട് തന്നെയാണെന്ന് തോന്നുന്നു , എന്താണ് സംഭവമെന്ന് അറിഞ്ഞിട്ടുമുണ്ട് . ആകെ പരിഭ്രമിച്ചിരിക്കുന്നു.  അയാൾ വിയർക്കുന്നുണ്ട് . ആരെയൊക്കെയോ വിളിക്കുന്നുണ്ട് .

ആർട്ടിഫിഷ്യൽ ഇന്റെല്ലിജെൻസ്  ഡോക്ടറുടെ ജോലി വിസ്ഥാപിക്കും  എന്ന് കുറേക്കാലമായി കേൾക്കുന്നുണ്ട് . ഡോക്ടർമാർക്ക് പണിയില്ലാതാകുമത്രേ.  റേഡിയോ ഡയഗ്നോസിസ്   വിഭാഗം  ഡോക്ടർമാരെ ആദ്യമായി  ബാധിക്കും എന്നൊക്കെ പറയുന്നു.   സ്കാനിങ് മെഷീൻ തന്നെ രോഗം പറഞ്ഞു കൊടുക്കും . പിന്നെ ഡോക്ടർക്ക് എന്ത് പണി ?

എന്തായാലും ഒരു ഇ സി ജി  വായിക്കാൻ പോലും അറിയാത്ത യന്ത്രം  എന്റെ ജോലി കളയുന്നത്  അടുത്ത കാലത്തൊന്നും  ഉണ്ടാകാൻ പോകുന്നില്ല എന്നതാണ് എന്റെ തോന്നൽ . .  രണ്ട് തലമുറ അപ്പുറം ഉണ്ടായാൽ ആയി. 


No comments: