Wednesday, August 24, 2022

അണ്ടർ വെയർ

  കുളിക്കാനൊന്നുമല്ല  പോകുന്നത്..  എങ്കിലും നൈറ്റ്  ഡ്യുട്ടിക്ക്  പോകുമ്പോൾ  ഒരു തോർത്ത് മുണ്ട്  വാങ്ങിക്കാമെന്നു വെച്ചു  . കാർ  അങ്ങാടിയിൽ കണ്ട ഒരു ചെറിയ  ടെക്സ്റ്റൈൽസിന്റെ  മുറ്റത്തേക്ക് കയറ്റി.   അവിടെ  കൗണ്ടറിലൊരാളും  ഒരു സെയിൽസ് മാനുമുണ്ട് . എന്താണ് നിങ്ങൾക്ക് വേണ്ടത്  എന്നയാൾ ചോദിച്ചു . ഒരു വലിയ തോർത്ത്  എന്ന് പറഞ്ഞപ്പോൾ  അയാളുടെ കണ്ണിലെ തിളക്കം  മങ്ങി എന്ന് തോന്നി.  

അപ്പോഴാണ്  ഒരു ചെറുപ്പക്കാരൻ ചുള്ളൻ അങ്ങോട്ട് കയറി വന്നത് .  സെയിൽസിൽ  നിന്നിരുന്ന ആളുടെ  ശ്രദ്ധ യുവാവിലേക്കായി.   എന്താണ്  വേണ്ടത്  എന്ന്  ചെറുപ്പക്കാരനോട് ചോദിച്ചതാണ് . " രണ്ട്  അണ്ടർ  വെയർ , ഫ്രഞ്ചി  ,  അയാൾ പറഞ്ഞു .

''എത്രയാ സൈസ് ?'' കടക്കാരൻ ചോദിച്ചു . 

ഒരു സെക്കൻഡ് ഒന്നാലോചിച്ച ശേഷം  യുവാവ് പറഞ്ഞു - ''85 ''

കടക്കാരൻ യുവാവിനെ  പാദം  മുതൽ തല വരെ ഒന്ന് നോക്കി . എന്നിട്ടു പറഞ്ഞു - " നിങ്ങൾക്ക്  85  മതിയാകില്ല.. 90  വേണ്ടി വരും.." 

 ഇത് കേട്ട ചെറുപ്പക്കാരൻ  90  ന്റെ രണ്ടെണ്ണം വാങ്ങിപ്പോയി. അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു.  അതിനു ശേഷം  എനിക്ക് ഒരു തോർത്ത്  മുറിച്ച് തന്നു. .


ഫേസ്‌ബുക്കിൽ കാണുന്ന ഉപദേശികൾ ഏതാണ്ടിങ്ങനെയാണ് ..  നമ്മൾ  എന്ത് അടി വസ്ത്രമാണ്  ധരിക്കേണ്ടത്   എന്ന മട്ടിലൊക്കെ ഉപദേശിച്ചു കളയും .. കേൾക്കാതിരുന്നാൽ നമുക്ക് നല്ലത്... 

No comments: