Saturday, September 4, 2021

THIRUNELLI

 വയനാട്ടിലെ തിരുനെല്ലി എന്ന വനഗ്രാമവും  തിരുനെല്ലി ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്  ബ്രമ്ഹഗിരി  എന്ന മലയുടെ താഴ്വരയിലാണ് . ബ്രഹ്‌മാവ്‌  ഈ മലയുടെ മുകളിൽ  യാഗം നടത്തി എന്ന്  വിശ്വാസം. ബ്രഹ്മഗിരി  എന്ന പേര് അങ്ങനെ വന്നതാണത്രേ.  മലമുകളിൽ ബ്രഹ്‌മാവ്‌  യാഗം  ചെയ്തുകൊണ്ടിരിക്കുമ്പോൾ , താഴെ ഒരു നെല്ലിമരത്തിനു മുകളിൽ  വിഷ്ണു പ്രത്യക്ഷപ്പെട്ടു എന്നും  അവിടെ ബ്രഹ്‌മാവ്‌ ഒരു ക്ഷേത്രം  പണിതു എന്നും  ഭക്തന്മാർ വിശ്വസിക്കുന്നു. ഇപ്പോഴും ബ്രഹ്‌മാവ്‌  എല്ലാ രാത്രിയിലും അമ്പലത്തിൽ വന്നു വിഷ്ണുഭഗവാനെ പൂജിക്കുന്നു .

മറ്റൊരു കഥ കൂടെ കേൾക്കാറുണ്ട് .  മൂന്നു ബ്രാഹ്മണർ  മൈസൂരിൽ  തീർത്ഥയാത്ര പോയപ്പോൾ  വഴി തെറ്റി  ഈ  സ്ഥലത്ത് എത്തിപ്പെട്ടുവെന്നും  അവിടെ ധാരാളമുള്ള കാട്ടുനെല്ലിക്ക തിന്ന്  അവർ വിശപ്പും ക്ഷീണവും അകറ്റിയെന്നും  അതിനാൽ അവർ തിരുനെല്ലി എന്ന്  ആ സ്ഥലത്തിന് പേരിട്ടു എന്നും  ഒരൈതിഹ്യം.


 നമ്മുടെ മിക്കവാറും ഐതിഹ്യങ്ങളിൽ ബ്രാഹ്മണർ ഒരു കഥാപാത്രമാണല്ലോ ? 


കൊട്ടിയൂരിൽ നിന്നും തിരുനെല്ലിക്കുള്ള ഭൂമിക്കടിയിലൂടെയുള്ള  തുരങ്കത്തിന്റെ കഥ ഞാൻ മറന്നു പോയി..  

No comments: