Friday, May 14, 2021

 ഇന്ത്യ വലിയൊരു രാജ്യമാണെങ്കിലും  ഇവിടെ ആകെയുള്ള മാനസികരോഗവിദഗ്ദരുടെ  എണ്ണം  9000  ആണെന്നാണ്  കണക്ക്.  ഏകദേശം ഒരു ലക്ഷം ജനങ്ങൾക്ക് ൦.75   സൈക്യാട്രിസ്റ് .  ഉള്ളവർ തന്നെ നഗരങ്ങൾ കേന്ദ്രീകരിച്ചാണ്  ജോലി ചെയ്യുന്നത്.   വിഷാദരോഗമുള്ളവർ  45  ദശലക്ഷം വരുമെന്നും  ഉത്കണ്ഠാ രോഗങ്ങളുള്ളവർ   അത്ര തന്നെയുണ്ടെന്നും   2017  ൽ നടന്ന ഒരു പഠനം കാണിക്കുന്നു.  ഒരു ദിവസം 381  പേര് ഇന്ത്യയിൽ  സ്വയം  ജീവനവസാനിപ്പിക്കുന്നു  എന്ന്  2019  ലെ കണക്കുകൾ കാണിക്കുന്നു. 

അതായത്   ഫേസ്‌ബുക്കിലെ വിദഗ്ദർ പറയുന്നത് പോലെ ലളിതമല്ല കാര്യങ്ങൾ .   മാനസികരോഗങ്ങൾക്ക്  വിദഗ്ധചികിത്സ  തേടണമെന്ന്  ഉദ്ബോധിപ്പിക്കുമ്പോഴും  അതിനുള്ള സൗകര്യം ഇവിടെ ലഭ്യമല്ല.   സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും  സ്ഥിതി മോശമാണ് .   കേരളത്തിൽ തന്നെ  ഒരു ജില്ലയിൽ  സർക്കാർ വിഭാഗത്തിൽ  ഒന്നോ രണ്ടോ  സൈക്യാട്രിസ്റ്  മാത്രമേ ഉള്ളൂ.    അവർക്കാണെങ്കിൽ  കടുത്ത ജോലിഭാരവുമാണ് .   എല്ലാ താലൂക് ആശുപത്രിയിലും  സൈക്യാട്രി ചികിത്സ ലഭ്യമാക്കേണ്ടത്  അത്യാവശ്യമാണ് .

മാനസികരോഗങ്ങളുമായി ബന്ധപ്പെട്ട സ്റ്റിഗ്മയും  പല മാനസികരോഗങ്ങളും  അതനുഭവിക്കുന്ന ആളുടെയും കുടുംബത്തിന്റെയും  സാമ്പത്തികവരുമാനത്തെ ബാധിക്കുന്നതും  മരുന്നുകളുടെ ഉയർന്ന വിലയും  ചികിത്സയെ സാരമായി ബാധിക്കുന്നു.

അതുകൊണ്ട്   കാരശേരി മാഷെ ചീത്ത പറഞ്ഞിട്ട് കാര്യമൊന്നുമില്ല.    ആളുകൾ അവരുടെ സാമൂഹിക അവസ്ഥയനുസരിച്ച്  പല തരം  പരിപാടികളുടെ പുറകെ പോകും .. മന്ത്രവും മന്ത്രവാദവുമൊക്കെയായി . 

No comments: