"ഹലോ , ഹലോ , ജിത്തു ഡോക്ടർ ഇന്ന് ഉണ്ടോ ?"
രാവിലെ നേരം വെളുത്ത പാടെ കിട്ടിയ ഫോൺ കോളാണ്.
ഒരു തരുണീമണിയാണ് വിളിക്കുന്നത്. മധുരിത ശബ്ദം.
(ഡോക്ടർ ജിത്തു എന്നാൽ ഇവിടുത്തെ പ്രഗത്ഭനായ മനോരോഗവിദഗ്ദനാണ് ).
" ജിത്തു ഡോക്ടർ ഉണ്ടോ എന്നറിയില്ല " - ഞാൻ പറഞ്ഞു.
" അതെന്താ ? നിങ്ങൾ ജിത്തു ഡോക്ടറുടെ അസിസ്റ്റന്റല്ലേ ? "
മധുരിത ശബ്ദം വിടുന്നില്ല.
എനിക്കാണെങ്കിൽ മുഷിഞ്ഞു തുടങ്ങിയിരുന്നു .സമയമില്ലാത്ത സമയത്താണ് , ഒരു ജിത്തു ഡോക്ടർ . അവർക്കെങ്ങനെ എന്റെ ഫോൺ നമ്പർ കിട്ടിയെന്നും എനിക്കറിയില്ല.
" ജിത്തു ഡോക്ടർ ഉണ്ടോ എന്ന് എനിക്കറിയാൻ മേല . നിങ്ങൾ എന്നോട് ചോദിച്ചിട്ട് ഒരു കാര്യവുമില്ല " - ഞാൻ പറഞ്ഞു. ഞാൻ അയാളുടെ അസിസ്റ്റന്റുമല്ല.

ഒരു മണിക്കൂർ കഴിഞ്ഞു കാണും . അതെ നമ്പറിൽ നിന്ന് വേറൊരു കാൾ.
" ഹലോ , നിങ്ങൾ ആരാ ?"
ഫോൺ എടുത്ത പാടെ അയാൾ ചോദിച്ചു. ഒരു പയ്യന്റെ ശബ്ദമാണ് .
എനിക്കാകെ ചൊറിഞ്ഞു കേറി. " ഇങ്ങോട്ട് ഫോൺ വിളിച്ചിട്ട് നിങ്ങൾ ആരാ എന്ന് ഇങ്ങോട്ട് ചോദിക്കുന്നോ "
" നിങ്ങൾ എന്തിനാണ് രാവിലെ തന്നെ എന്റെ ചേച്ചിയെ വിളിച്ചത് ?" - അയാൾ ചോദിച്ചു.
ഞാൻ വിളിച്ചില്ലല്ലോ - ഞാൻ പറഞ്ഞു.
നിങ്ങൾ വിളിച്ചതായി ഇതിൽ കാണുന്നുണ്ടല്ലോ ? അയാൾ വിടുന്നില്ല.
അത് ഞാനായിരിക്കില്ല . മറ്റാരെങ്കിലുമായിരിക്കും. ഇതും പറഞ്ഞു ഞാൻ ഫോൺ കട്ടാക്കി. അല്ലെങ്കിൽ തന്നെ വൈകി ഓടിക്കൊണ്ടിരിക്കുന്നു .
ഇപ്പോഴിതാ ഒരു ശബ്ദം വീണ്ടും വിളിക്കുന്നു . പെങ്ങളെ വിളിച്ച് ശല്യപ്പെടുത്തരുതെന്ന് . ശല്യപ്പെടുത്തിയാൽ കൈകാര്യം ചെയ്യുമത്രേ .
No comments:
Post a Comment