അംബേദ്‌കർ എന്നൊരു ഉപപാഠപുസ്തകം പണ്ട് പഠിക്കാനുണ്ടായിരുന്നു . അത് ഇടതു സർക്കാർ പിൻവലിച്ചു എന്നും മറ്റേതോ പുസ്തകം ഉപപാഠപുസ്തകമാക്കി എന്നും ഒരു ആരോപണം ഇന്ന് ആരോ എഴുതിക്കണ്ടു.
പുസ്തകം പിൻവലിച്ചെങ്കിൽ അത് നല്ലൊരു കാര്യമായി കാണുന്നു. കാരണം അത്രക്ക് വിലക്ഷണമായ ഒരു പാഠപുസ്തകം അതിനു മുമ്പോ ശേഷമോ കണ്ടിട്ടില്ല.
അത് കാരണം അംബേദ്കറെത്തന്നെ വെറുത്തു പോയി. വായിക്കുമ്പോൾ അംബേദ്‌കർ ഒരു കോമാളിയാണെന്നാണ് ഒമ്പതാം ക്ളാസുകാർക്ക് തോന്നിയിരുന്നത് .
പുസ്തകത്തിൽ മുഴുവൻ അംബേദ്‌കർ ഞെട്ടിയ കഥകളാണ് . ' അംബേദ്‌കർ ഞെട്ടിപ്പോയി , അംബേദ്‌കർ സ്തംഭിച്ചു പോയി , അംബേദ്‌കർ ഇടിവെട്ടേറ്റ പോലെ തരിച്ചു പോയി, അംബേദ്‌കർ പാമ്പ് കടിയേറ്റ പോൽ നിന്ന് പോയി, അംബേദ്‌കർ സ്തബ്ധനായി പോയി ' എന്നിങ്ങനെ ഒരു നൂറു തവണയെങ്കിലും അംബേദ്‌കർ ഞെട്ടിക്കാണും
. കൊല്ലപ്പരീക്ഷ എഴുതുമ്പോഴാണ് ഞാൻ തരിച്ചു നിന്ന് പോയത് . രണ്ട് ചോദ്യങ്ങൾ ഇങ്ങനെയായിരുന്നു.
' അംബേദ്‌കർ ഇടിവെട്ടേറ്റ പോലെ തരിച്ചു നിന്ന് പോയി. സാഹചര്യം വിശദമാക്കുക.'
രണ്ടാമത്തേത് - ' അംബേദ്‌കർ ഞെട്ടിത്തരിച്ച് പോയി. എപ്പോൾ ?'
ഇത്രക്ക് തല്ലിപ്പൊളിയായ ഒരു പുസ്തകം മാറ്റിയത് ഇടതു മുന്നണിയാണെങ്കിൽ അവർക്ക് വിപ്ലവാഭിവാദ്യങ്ങൾ.
നമ്മുടെ നാട്ടിൽ നില നിന്നിരുന്ന മനോഹരമായ വിദ്യാഭ്യാസ അവസ്ഥ ഓർമ്മ വന്നു

No comments:
Post a Comment