മനുഷ്യനോട് വലിയ ശത്രുതയൊന്നും കാണിച്ചു വരാതിരുന്ന ഒരു ജീവിയാണ് കീരി.
കീരിയും പാമ്പുമായുള്ള
ശത്രുതയാണ് മനുഷ്യര്‍ക്ക് വിഷയമായിരുന്നത്.എന്നാല്‍ അടുത്ത കാലത്ത് കീരിയുടെ കടിയേറ്റ് മനുഷ്യര്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നു.കണ്ണൂര്‍ ജില്ലയിലാണ് കീരിയുടെ ആക്രമണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.കമ്യൂണിസ്റ്റുകാര്‍ക്കാണ് കടി കൂടുതല്‍ കൊണ്ടിട്ടുള്ളതെന്നും പറയപ്പെടുന്നു.പൊതുവെ ഉപദ്രവകാരികളല്ലാതിരുന്ന കീരികള്‍ മനുഷ്യനെ കടിക്കാന്‍ തുടങ്ങിയത് പേ വിഷബാധ മൂലമാണെന്നാണ് പൊതുവെ ഉണ്ടായ ധാരണ.കീരികടിയേല്‍ക്കുന്നവര്‍ക്ക് റാബീസിനെതിരെയുള്ള കുത്തിവെപ്പുകള്‍ എടുക്കുന്നതും വില കൂടിയ ആന്റിസിറം എടുക്കുന്നതുമാണ് ഈ ധാരണ പ്രചരിക്കാന്‍ കാരണമായത്.
സസ്തനികളില്‍ പെടുന്ന ഒരു ജീവിയാണ് കീരി.നീളമുള്ള ശരീരമുള്ള ഇവയുടെ കൈകാലുകള്‍ ചെറുതാണ്.വാല്‍ നല്ല നീളമുള്ളതാണ്.
നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്നത് നാടന്‍ കീരി-grey mongoose ആണ്.മനുഷ്യവാസസ്ഥലങ്ങളുടെ സമീപം കഴിയാനാണ് കീരി ഇഷ്ടപ്പെടുന്നത്.തുറസ്സായ കുറ്റിക്കാടുകള്‍,കൃഷിസ്ഥലങ്ങള്‍,പാറകളുള്ള പ്രദേശം,വനങ്ങളോടു ചേര്‍ന്ന പ്രദേശങ്ങള്‍ എന്നിവയാണ് ആവാസസ്ഥലം.ധൈര്യശാലിയായ ഒരു ജീവിയാണ് കീരി.തന്നെക്കാള്‍ വലിയ ജീവികളോട് കീരിക്ക് വലിയ ഭയമോ ബഹുമാനമോ ഇല്ല.
ചെറിയ ജീവികളും ചെറിയ പഴങ്ങളുമാണ് കീരിയുടെ ഭക്ഷണം.പക്ഷികള്‍,ഉരഗങ്ങള്‍,സസ്തനങ്ങള്‍ എന്നിവയെയെല്ലാം കീരി ഭക്ഷണമാക്കാറുണ്ട്.
കീരികള്‍ മനുഷ്യനെ ആക്രമിക്കുന്നതിന്റെ കാരണങ്ങള്‍ പഠിക്കേണ്ടതുണ്ട്.പക്ഷെ,റാബീസ് വിഷബാധ മൂലമാണ് കീരികള്‍ മനുഷ്യനെ ആക്രമിക്കുന്നത് എന്ന ധാരണ തെറ്റാകാനാണ് സാധ്യത.സസ്തനി വിഭാഗത്തില്‍ പെട്ട കീരിക്ക് റാബീസ് വിഷബാധയുണ്ടാകാം.പക്ഷെ,റാബീസ് വിഷബാധയ്ക്കുള്ള സാധ്യത കീരിക്ക് കുറവാണ്.മറ്റു ജീവികളുടെ കടിയേല്‍ക്കാനുള്ള സാധ്യത കീരിക്ക് കുറവായതിനാലാണ് ഇത്.നല്ലൊരു പോരാളിയായ കീരി മറ്റു ജീവികളുടെ ആക്രമണത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ മിടുക്കനാണ്.നല്ലൊരു രോമക്കുപ്പായം കൂടിയുള്ളതിനാല്‍ നല്ലൊരു കടിയേല്‍ക്കാനുള്ള സാധ്യത വിരളമാണ്.
മൂര്‍ഖന്‍ പാമ്പുമായുള്ള യുദ്ധത്തിലും കീരിയാണ് മിക്കപ്പോഴും ജയിക്കാറുള്ളത് എന്നും ഓര്‍ക്കുക.
തങ്ങളുടെ ആവാസ വ്യവസ്ഥയുടെ നാശമാണ് കീരികളെ പ്രകോപിതരാക്കുന്നത് എന്നു തോന്നുന്നു.കൂടുതല്‍ കെട്ടിടങ്ങളൊക്കെ ഉയര്‍ന്നു വരുമ്പോള്‍ കുറ്റിക്കാടുകള്‍ നശിപ്പിക്കപ്പെടുകയും കീരിക്ക് ആവാസസ്ഥലങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു.തങ്ങളുടെ താമസസ്ഥലങ്ങള്‍ നശിപ്പിക്കുന്ന മനുഷ്യനോട് കീരികള്‍ പ്രതികരിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്.കീരിയെ പേടിച്ച് കുറ്റിക്കാടുകളും മാളങ്ങളും നശിപ്പിക്കുക എന്ന വിഡ്ഡിത്തവും കണ്ടു വരുന്നു.
അമ്യൂസ്‌മെന്റ് പാര്‍ക്കുകളും ആശുപത്രികളും വന്‍കെട്ടിടങ്ങളുമെല്ലാം കൂടുതല്‍ ഉയര്‍ന്നു വരുന്ന കണ്ണൂര്‍ ജില്ലയില്‍ കീരികളുടെ ആക്രമണം കൂടുന്നതില്‍ അദ്‌ഭുതമില്ല.വലിയ വീടുകളോടുള്ള താല്പ്പര്യവും കണ്ണൂരുകാര്‍ക്ക് കൂടുതലാണെന്നു തോന്നുന്നു.

7 comments:
അമ്യൂസ്മെന്റ് പാര്‍ക്ക് കെട്ടിയതോണ്ടാണോ സി.പി.എം കാരെ കടിക്കുന്നത്?
:)
ഇങ്ങനെ ഒരു കീരി ആക്രമണം വേറെ എവിടേയും റിപ്പോര്‍ട്ട് ചെയ്തു കണ്ടില്ലല്ലോ, രാജേഷ്.
കീരി ആക്രമണത്തെപ്പറ്റി പത്രത്തിലൊന്നും വന്നിട്ടില്ല.പക്ഷെ,മാഹിയില്‍ നിന്നും കണ്ണൂരില്‍ നിന്നും ധാരാളം പേര്‍ കീരി കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടി എത്തുന്നുണ്ട്.കീരി ഒരു സാമൂഹികപ്രശ്നമായി മാറിയിരിക്കുന്നു.
കണ്ണൂരിലെ നാട്ടിന്‍ പുറങ്ങളില്‍ കടിയേല്‍ക്കുന്നത് കൂടുതല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാര്‍ക്കെന്നത് സ്വാഭാവികം മാത്രം.
എന്റെ ഒരു സുഹൃത്തിനും ഒരു ബന്ധുവിനും പിണറായിയില്‍ വെച്ച് കഴിഞ്ഞ ദിവസം കീരിയുടെ ആക്രമണം നേരിടേണ്ടി വന്നിരുന്നു.
കൌതുകകരമായ സംഗതി തന്നെ.
പാര്‍ട്ടിക്കാരെകടിക്കുന്നോ എന്നത് തമാശക്ക് ചോദിച്ചതാണ്. പക്ഷെ ഒന്നു ഫോളോ അപ്പ് ചെയ്യേണ്ട സംഗതിയാണ്. കീരിക്ക് റാബീസ് വരാം, അവന്‍ ആക്രമണകാരിയാണെങ്കിലും യുദ്ധത്തിനിടയിലും കടി കിട്ടാമല്ലോ.റാബീസിന്റെ വൈല്‍ഡ് ലൈഫ് റിസര്‍വോയറില്‍ കീരിയും ഉള്‍പ്പെടുന്നു. പക്ഷെ അതുകൊണ്ടാണോ മനുഷ്യനെ കടിക്കുന്നതെന്ന് പറയാനാവില്ല. ഫോറസ്റ്റുകാരുമായി ബന്ധപ്പെട്ട് ഒരെണ്ണത്തിനെ പിടിച്ച് ഒബ്സെര്‍വേഷനില്‍ വക്കാമായിരുന്നു.ബത്തേരി ഫോറസ്റ്റ് വെറ്റ് എന്റെ സുഹൃത്താ.
"ഇങ്ങനെ ഒരു കീരി ആക്രമണം വേറെ എവിടേയും റിപ്പോര്‍ട്ട് ചെയ്തു കണ്ടില്ലല്ലോ."
അനിലേ റിപ്പോര്‍ട്ട് ടിവിയിലുണ്ടായിരുന്നു ഏഷ്യനെറ്റിലായിരുന്നെന്നു തോന്നുന്നു കുറേ നാള്‍ മുന്‍പ്. കുറേ കുട്ടികള്‍ ചേര്‍ന്ന് കീരിയെ ഓടിക്കുന്നതും മറ്റും കാണിച്ചിരുന്നു.
http://www.deepika.com/Archives/cat2_sub.asp?hcode=80311&ccode=Cat2&newsdate=05/22/2009
http://www.mathrubhumi.com/php/newFrm.php?news_id=12148027&n_type=RE&category_id=13&Farc=T/&previous=
http://www.mathrubhumi.com/php/newFrm.php?news_id=12184570&n_type=RE&category_id=13&Farc=
ലിങ്കുകള്‍ക്ക് നന്ദി.
അഭിപ്രായങ്ങള്‍ക്ക് നന്ദി.
വന്യമൃഗങ്ങളുടെ കടി റാബീസിന്റെ കാര്യത്തില്‍ ഏറ്റവും അപകടസാധ്യത കൂടുതലുള്ളതായാണ് കണക്കാക്കുന്നത്.അതായത് ക്ലാസ് 3 കടി.അതു കൊണ്ടാണ് വാക്സിനു പുറമെ ആന്റി സിറം കൂടിയെടുക്കുന്നത്.
കീരിയെ സംബന്ധിച്ച് നിരീക്ഷണം പ്രായോഗികമാണെന്ന് തോന്നുന്നില്ല.ചെയ്യാവുന്നത് ഏതെങ്കിലും രീതിയില്‍ കൊല്ലപ്പെട്ട കീരിയുടെ തലച്ചോറ് പരിശോധനയ്ക്കയക്കുകയാണ്.-കീരിയെ കൊല്ലണമെന്ന് പറയുകയല്ല.
ഫോറസ്റ്റ് വെറ്റിനറി സര്‍ജന് കീരിയെപ്പറ്റി കൂടുതലറിയാമായിരിക്കും.
Post a Comment