Thursday, February 12, 2009

കിണര്‍

ഒരു കിണറാണ്‍ ഇതില്‍ കാണുന്നത്. തിരുനെല്ലിയിലെ ഒരു കുന്നിന്‍ മുകളിലുള്ള കിണറ്.


കുത്തിവെപ്പെടുക്കാന്‍ വിട്ടു പോകുന്ന കുട്ടികളുണ്ട്..വയനാട്ടിലും മലപ്പുറത്തുമൊക്കെ കൂടുതല്‍.
എലാ കുട്ടികള്‍ക്കും സമ്പൂര്ണ പ്രതിരോധ കുത്തിവെപ്പെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ്‍ ഞങ്ങള്‍ മല കയറിയത്.
കാട്ടിലെ മലമുകളില്‍ മൂന്നു നാലു കുടും‌‌ബങ്ങളുണ്ട്..മറ്റ് വീടുകള്ക്ക് മുകളിലായി കുന്നിന്റെ നിറുകയില്‍ ഒരു ആദിവാസി കുടുംബം താമസിക്കുന്നുണ്ട്..ജീപ്പു പോകുന്ന വഴി കഴിഞ്ഞ് ഒരു മുക്കാല്‍ കിലോമീറ്ററോളം കുത്തനെ കയറണം,ആനയും പുലിയുമൊക്കെയുള്ള വഴിയിലൂടെ..
ആനപ്പിണ്ടിയും ആന തകര്ത്തിട്ട മരങ്ങളുമൊക്കെ കണ്ടെന്കിലും ആനയെ കാണാനുള്ള ഭാഗ്യമുണ്ടായില്ല..
ഈ വഴിയെല്ലാം കഴിഞ്ഞ് ഞങ്ങള്‍ കുടിലിലെത്തി. വീടിനു ചുറ്റും ഒരു കിടങ്ങൊക്കെയുണ്ട്..ആന വരാതിരിക്കാനാണ്‍ അതുണ്ടാക്കിയതെന്കിലും ഒരു മനുഷ്യനു പോലും ചാടിക്കടക്കാവുന്നതേയുള്ളൂ അത്.ഒരു മുറിയും ഒരു അടുക്കളയുമായി മണ്ണു കൊണ്ടുക്കിയ ഒരു കൊച്ചു കുടില്‍.ആന ഒന്ന് ശ്വാസം വിട്ടാല്‍ തകരാനേയുള്ളൂ.
വീട്ടിലെ കൊച്ചിന്റെ കൈയില്‍ ഒരു തോക്കൊക്കെയുണ്റ്റ്..
അവിടെയെത്തിയപ്പോള്‍ ഒരു ബക്കറ്റുമായി അമ്മ പുറത്തേക്കിറങ്ങുകയാണ്‍.അവര്‍ പറഞ്ഞു.-'' കുത്തിവെപ്പൊക്കെ എടുകാം.പക്ഷെ,ഇപ്പോള്‍ പറ്റില്ല.കിണറ്റില്‍ ചെന്ന് ഇപ്പോള്‍ വെള്ളമെടുക്കണം.അല്ലെന്കില്‍ വെള്ളമുണ്ടാകില്ല.മറ്റാരെന്കിലും കൊണ്ട് പോകും..പിന്നെ കുറെ കാത്തിരിക്കണം."
എന്തായാലും നിര്ബന്ധിച്ച് കുത്തി വെപ്പെടുപ്പിച്ചു..
ഞങ്ങള്‍ അവരുടെ കൂടെ കിണറിനടുത്തു ചെന്നു..വെള്ളം കിനിഞ്ഞു വരുന്ന ഒരു കുണ്ടാണ്‍ അവരുട്ഡെ കിണറ് .
വെള്ളം നിറഞ്ഞു വരുന്നതു കാത്ത് ഒരു മൂന്നു നാലു ബക്കറ്റുകള്‍ ക്യൂ നില്ക്കുന്നുണ്ട്..അവര്ക്ക് എടുക്കാന്‍ മാത്രം വെള്ളമൊന്നും കിണറ്റില്‍ ആയിട്ടില്ല..മുമ്പു വന്നവരോ കാട്ടു മ്രൃഗങ്ങളോ ഊറ്റിയിരിക്കാം.

ആശുപത്രിയില്‍ വന്ന് കുത്തിവെപ്പെടുക്കാന്‍ മടിയുണ്ടായിട്ടൊന്നുമല്ല. പക്ഷെ,ഇവിടെ സ്ഥിതി ഇങ്ങനെയാണ്‍.-അവര്‍ പറഞ്ഞു.
പിന്നീട് അവര്‍ ചോദിച്ച ഒരു ചോദ്യത്തിന്‍ ഉത്തരമില്ല.
" കുട്ടിക്ക് സൂചിയെടുത്തില്ലെന്കില്‍ നിങ്ങള്‍ പുറകെ നടന്ന് സൂചി വെപ്പിക്കും.പക്ഷെ, ഞങ്ങള്ക്ക് വീടുണ്ടോ,തിന്നാനുണ്ടോ,കുടിക്കാന്‍ വെള്ളമുണ്ടോ,ഉടുക്കാന്‍ വസ്ത്രമുണ്ടോ എന്ന് ആരെന്കിലും എപ്പോഴെന്കിലും അന്വേഷിച്ചിട്ടുണ്ടോ?

1 comment:

Cv Thankappan said...

"കുട്ടിക്ക് സൂചിയെടുത്തില്ലെങ്കില്‍ നിങ്ങള്‍
പുറകെ നടന്ന് സൂചി വെപ്പിക്കും.പക്ഷെ
ഞങ്ങള്‍ക്ക് വീടുണ്ടോ,തിന്നാനുണ്ടോ,
കുടിക്കാന്‍ വെള്ളമുണ്ടോ,ഉടുക്കാന്‍
വസ്ത്രമുണ്ടോ എന്ന് ആരെങ്കിലും
എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?"
ആ ചോദ്യത്തിനു മുമ്പില്‍.............
രചനയും,വിഡിയോയും ഇഷ്ടപ്പെട്ടു.
ആശംസകള്‍