Monday, March 31, 2008

ദേവദാസി തെരുവുകളിലൂടെ


ആളുകള്‍ നിയതമായ വഴിയിലൂടെ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു.ചിലര്‍ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുന്നു.അവരാണ്‌ നമുക്ക്‌ വേറിട്ട കാഴ്ചകള്‍ കാണിച്ചു തരുന്നത്.അത്തരമൊരു യാത്രയാണ്‌ കഥാകൃത്തായ പി.സുരേന്ദ്രന്‍ നമുക്ക് വേണ്ടി വിവരിക്കുന്നത്.

കുട്ടീക്കാലത്തു തന്നെ ലൈംഗികതയുടെ ബലിപ്പുരകളിലേക്ക് വലിച്ചെറിയപ്പെട്ട ഡക്കാനിലെ ദേവദാസികളുടെ വിലാപങ്ങളാണ്‌ ഈ പുസ്തകം.നൃത്തത്തിലൂടെയും സംഗീതത്തിലുടെയും ഭാരതമൊട്ടുക്ക് പ്രശസ്‌തരായ ദേവദാസികളെ സൃഷ്‌ടിച്ച ഗോവയുടെയും പടിഞ്ഞാറന്‍ ഡക്കാന്റേയും ചരിത്രവും ഭൂപ്രകൃതിയും നിറഞ്ഞ യാത്രയുടെ പുസ്തകമാണ്‌ ഇത്.

സൗന്തത്തിയിലെ യെല്ലമ്മ ക്ഷേത്രത്തില്‍ നിന്നാണ്‌ വിവരണം ആരംഭിക്കുന്നത്.ദേവദാസികളുടെ കുലദേവതയാണ്‌ യെല്ലമ്മ.

യെല്ലമ്മയുടെ ചരിത്രവും ഐതിഹ്യവുമെല്ലാം സുരേന്ദ്രന്‍ വിശകലനം ചെയ്യുന്നു.രതിയെ ആദര്‍‌ശവല്‍‌കരിക്കുന്ന സമ്പ്രദായം ലോകത്തിന്റെ എല്ലാ ഭാഗത്തും നിലനിന്നിരുന്നു.മണ്ണിനെയും പെണ്ണിനെയും ഒന്നായി പരിഗണിച്ചിരുന്ന കാലം തൊട്ട്‌ മണ്ണിന്റെ ഫലപുഷ്‌ടിക്കുവേണ്ടി രതിയെ മതാത്മകമായി വ്യാഖ്യാനിക്കുന്നതും പ്രയോഗിക്കുന്നതും പ്രാചീനഗോത്രാനുഷ്‌ടാനങ്ങളുടെ ഭാഗമായിരുന്നു.ദേവനും ദേവിക്കുമൊക്കെ സമര്‍‌പ്പിക്കപ്പെടുന്ന സ്‌‌ത്രീ ഐശ്വര്യം കൊണ്ടു വരുമെന്ന്‌ അവര്‍ വിശ്വസിച്ചു.ഫ്യൂഡല്‍ കാലഘട്ടമായപ്പോഴേക്കും മേല്‍‌ജാതിക്കാര്‍ ദളിതുകളെ പല തലത്തില്‍ അടിമകളാക്കി വെക്കാന്‍ മതപരമഅയ വിശ്വാസത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ ഗൂഢാലോചനകളാണ്‌ ദേവദാസി സമ്പ്രദായത്തെ ഇന്നു കാണുന്ന രീതിയിലെത്തിച്ചതെന്ന്‌ സൂരേന്ദ്രന്‍ പറയുന്നു.

ദേവദാസികളുടെ ദയനീയ അവസ്ഥകളെപ്പറ്റി ലേഖകന്‍ നേരിട്ടു തന്നെ മനസ്സിലാക്കുന്നു.ദാരിദ്ര്യത്തിന്റെ ഭീകരാവസ്ഥയില്‍ ദേവദാസികള്‍ എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നുവെന്നും ,ലൈംഗികത്തൊഴിലാളിയായി എങ്ങിനെ മാറ്റപ്പെടുന്നുവെന്നും സുരേന്ദ്രന്‍ വിവരിക്കുന്നു.ദേവദാസികള്‍‌ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളെപറ്റിയും സുരേന്ദ്രന്‍ പറയുന്നു. സ്‌നേഹ എന്ന സംഘടന ദേവദാസികളുടെ പുനരധിവാസത്തിനു വേണ്ടി പ്രവര്‍‌ത്തിക്കുന്നതില്‍ വളരെ വലിയ പങ്കു വഹിക്കുന്നതാണ്‌.കടുത്ത സാമ്പതികപ്രയാസമനുഭവിക്കുന്ന ഈ സംഘടനക്ക്‌ സഹായങ്ങള്‍ നല്‍‌കണമെന്ന്‌ ഗ്രന്ഥകര്‍‌താവ് നിര്‍ദ്ദേശിക്കുന്നു.,സ്വയം സഹായം ചെയ്യുന്നുമുണ്ട്‌.

3 comments:

Unknown said...

വേറിട്ടൊരു ബ്ലോഗ്‌. വായനയെ പ്രോത്സാഹിപ്പിക്കുന്ന ഈ സംരംഭം പ്രോത്സാഹനമര്‍ഹിക്കുന്നു. ഡോക്ടര്‍മാര്‍ക്കിടയിലും വായിക്കുന്നവരും വായനയോ പ്രോത്സാഹിപ്പിക്കുന്നവരുമുണ്ടല്ലോ. സന്തോഷം.

sunilfaizal@gmail.com said...

ഇന്നാണ് നിങ്ങളെ വായിച്ചു തുടങ്ങിയത് .

chithrakaran ചിത്രകാരന്‍ said...

നന്നായിരിക്കുന്നു.
ദേവദാസികള്‍ ഹിന്ദുമത പ്രചരണവുമായി സൃഷ്ടിക്കപ്പെട്ട വിഭാഗമാണെന്നാണ് മനസ്സിലാക്കിയിരുന്നത്. ഹിന്ദു മതത്തിന്റെ നിന്ദ്യമായ ചരിത്ര വഴികള്‍ രേഖപ്പെടുത്തുന്ന ജനതകൂടിയാണ് ദേവദാസികള്‍.