Saturday, March 29, 2008

റഷ്യയിലെ കാഴ്ചകളും അനുഭവങ്ങളും



ഈ പുസ്തകം 1980 ല്‍ ആണ്‌ ആദ്യം പ്രസിധ്ധീകരിച്ചത്.ഇത് മൂന്നാമത് പതി പ്പാ ണ്‌ . 1985 ലെ രണ്ടാമത് പതിപ്പിനു ശേഷമാണ്‌ സോവിയെറ്റ് യൂണിയന്റെ ശൈഥില്യത്തിലേക്കു നയിച്ച സംഭവങ്ങള്‍ ഉണ്ടായത്..ഇന്ത്യയിലെ മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിന്റെ പ്രാരംഭകരില്‍ പ്രധാനിയും ,കൊചി സര്‍‌വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന ഡോ.എം.വി.പൈലി രചിച്ചതാണ്‌ ഈ ഗ്രന്ഥം.പ്രസിദ്ധ അധ്യാപകനായിരുന്ന അദ്ദേഹം പല വിദേശ സര്‍‌വകലാശാലകളിലും വിസിറ്റിങ് പ്രൊഫസ്സര്‍ ആയി സേവനമനുഷ്റ്റിച്ചിട്ടുണ്ട്‌.

1971 കാലഘട്ടത്തില്‍ ,ബ്രഷ്‌നേവ് ഭരണാധികാരിയായിരിക്കുമ്പോള്‍ ആണ് പ്രൊഫ.പൈലി റഷ്യയില്‍ വിസിറ്റിങ് പ്രൊഫസ്സര്‍ ആയി സേവനമനുഷ്‌ടിച്ചത്.ആ കാലഘട്ടത്തിലെ നിരീക്ഷണങ്ങളും അനുഭവങ്ങളുമാണ്‌ ഈ പുസ്തകത്തിന്റെ മുഖ്യഭാഗം.ചരിത്രാധ്യാപകനായ അദ്ദേഹം ചരിത്രത്തിന്‌ വളരെ പ്രധാനപ്പെട്ട സ്ഥാനം നല്‍‌കിയിരിക്കുന്നു.പുസ്തകത്തിനു ദീര്‍ഘമായ ഒരു ആമുഖമുണ്ട്‌.ഗ്ലാസ്‌നോസ്റ്റിന്റെയും പെരെസ്‌ട്രൊയ്കയുടേയും പശ്ചാത്തലത്തില്‍ എഴുതിയതാണ്‌ ആമുഖം.സി.അച്യുതമേനോന്റെ ലേഖനവും ആമുഖമായി കൊടുത്തിട്ടുണ്ട്‌. പുസ്തകത്തിന്റെ ഉള്ളടക്കവും ആമുഖവും തമ്മില്‍ ഒരു പാടു വൈരുധ്യങ്ങള്‍ ഉണ്ട്‌.ആമുഖം വായിച്ചാല്‍ സോവിയറ്റ് രഷ്യയില്‍ നല്ലതൊന്നും സംഭവിച്ചിട്ടില്ലെന്നു തോന്നും.പക്ഷെ പുസ്തകത്തില്‍ വിരുദ്ധമായ ഒരു പാടു നിരീക്ഷണങ്ങള്‍ കാണാം. ലെനിന്‍ മുതല്‍ ഗോര്‍ബചേവു വരേയുള്ള ഭരണാധികാരികളെകുറിച്ച്‌ വിശദമായിപ്രതിപാദിക്കുന്നു.റഷ്യയിലെകല ,സംസ്കാരം ,വിദ്യാഭ്യാസം ,വ്യവസായം ,ടൂറിസം ,മാനേജ്മെന്റ് തുടങ്ങിയവയെല്ലാം വിവരിക്കുന്നുണ്ട്‌. ക്രൂഷ്‌ചേവിന്റെ ശവസംസ്കാരചടങ്ങില്‍ പങ്കെടുത്തതിനെപ്പറ്റി കൗതുകകരമായ ഒരു വിവരണമുണ്ട്.

No comments: