Wednesday, March 19, 2008

നഗ്നജീവിതങ്ങള്‍


അനവധി പേര്‍ സമൂഹതിന്റെ പുറമ്പോക്കില്‍ ജീവിക്കുന്നു.എന്നാല്‍ നമ്മുടെ സാഹിത്യലോകം ഇവരേയൊന്നും കണ്ടില്ല.അത് വരേണ്യജീവിതത്തിന്റെ കഥകള്‍ മാത്രം പറഞ്ഞു കൊണ്ടിരുന്നു.വരേണ്യചരിത്രങ്ങള്‍ മാത്രമായി നമ്മുടെ സാഹിത്യം ഒതുങ്ങി.

മുഖ്യധാരയില്‍ നിന്നും ചവിട്ടി മാറ്റപ്പെട്ടവര്‍ അവരുടെ ജീവിതകഥകളുമായെത്തുന്നു, താഹാ മാടായി തയ്യാറാക്കിയ ഈ പുസ്തകത്തിലൂടെ.

ഓരോ മനുഷ്യനിലും അനുഭവങ്ങളുടെ ഒരു കുളമുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് പത്രപ്രവര്‍ത്തകനായ താഹ ഈ പുസ്തകം സൃഷ്റ്റിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴ് നാടില്‍ നിന്നും വന്ന് കണ്ണൂരിന്റെ ഭാഗമായിമാറിയ കുപ്പുസ്വാമി എന്ന ചെരുപ്പുകുത്തിയാണ് ആദ്യ അധ്യായത്തില്‍ കഥ പറയുന്നത്.തീവണ്ടികളില്‍ നാം പല തവണ കണ്ടിട്ടുള്ള ,കേട്ടിട്ടുള്ള അന്ധഗായകന്‍ , പ്രതിരോധമന്ത്രി ആന്റണിയുടെ കൂടെപഠിച്ചിരുന്ന ,ഇപ്പോള്‍ തെരുവില്‍ താമസിക്കുന്ന , വായനയില്‍ മാത്രം ആനന്ദം കണ്ടെത്തുന്ന തങ്കപ്പന്‍ പിള്ള , നിരവധി നല്ല കഥകള്‍ എഴുതിയ ശേഷം മൗനത്തിലേക്ക് ഉള്വലിയേണ്ടിവന്ന മീന്‍ പിടിത്തക്കാരനായ എഴുത്തുകാരന്‍ ,പഴയ കാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവുജീവിതകാലത്ത് ബോര്‍ഡിഗാര്‍ഡ് ആയിരുന്ന സഖാവ് കുഞ്ഞിക്കണ്ണേട്ടന്‍ ,ഒരു പാട് അനുഭവങ്ങളിലൂടെ കടന്നു പോയ സുബൈദ എന്ന നാമത്തില്‍ എഴുതുന്ന എഴുത്തുകാരന്‍ ,കവി അയ്യപ്പന്റെ അടുത്ത സുഹൃത്തും ,ചലച്ചിത്രപ്രവര്‍ത്തകനായ സത്യന്റെ ഭാര്യയും ഇടതുപക്ഷപ്രവര്‍ത്തകയുമായ ജെന്നി എന്നിവരൊക്കെ അവരുടെ ചരിത്രം പറയുമ്പോള്‍ നമ്മുടെ കപടസാംസ്കാരികതയാണ്‌ പ്രതിക്കൂട്ടില്‍ ആകുന്നത്.

No comments: