" - ബസ് ഇങ്ങനെ റോഡിലൂടെ വരുമ്പോൾ , നമുക്ക് പോകേണ്ട സ്ഥലത്തേക്കുള്ള ബസ് ആണോന്ന് ബോർഡ് നോക്കി മനസിലാക്കണം . ആണെങ്കിൽ കൈ കാണിക്കണം. അപ്പോൾ ബസ് അവിടെ നിർത്തും. അപ്പോൾ നമ്മൾ ബസിന്റെ പുറകിലുള്ള ഡോറിലൂടെ അകത്ത് കടക്കണം . നമ്മൾ കയറിയ ഉടനെ ബെല്ലടിക്കുകയും ബസ് ഓടാൻ തുടങ്ങുകയും ചെയ്യും. മുകളിലേക്ക് നോക്കിയാൽ രണ്ട് കമ്പികൾ കാണും. അതിൽ പിടിച്ച് നിൽക്കണം . അതിൽ പിടിച്ച് മുന്നോട്ട് പോയി സീറ്റുകൾ ഏതെങ്കിലും ഒഴിഞ്ഞു കിടക്കുന്നുണ്ടോ എന്ന് നോക്കണം. സ്ത്രീകൾക്ക് റിസർവ് ചെയ്ത സീറ്റ് അല്ലെങ്കിൽ അവിടെ ഇരിക്കാം. സീറ്റ് ഒഴിവ് ഇല്ലെങ്കിൽ നിന്ന് യാത്ര ചെയ്യേണ്ടി വരും. കുറച്ച് കഴിഞ്ഞു കണ്ടക്ടർ വരും അപ്പോൾ പൈസ കൊടുത്ത് ടിക്കറ്റ് എടുക്കണം . ബാക്കി പിന്നെ തരാമെന്നു പറഞ്ഞാൽ ഓർത്തു വെച്ച് വാങ്ങണം.." - ഒരു യുവ ഡോക്ടർ ബസ്സിൽ എങ്ങനെ യാത്ര ചെയ്യണമെന്ന് ഒരു സഹപാഠിയോട് ചോദിച്ചു മനസിലാക്കുകയാണ് . അയാൾക്ക് ബസിൽ എവിടെയോ പോകണം. ഇത് വരെ ബസ്സിൽ യാത്ര ചെയ്തിട്ടില്ല. എപ്പോഴും യാത്രകൾ വീട്ടിലെ കാറിലായിരുന്നു.
ഇത് കേട്ടപ്പോൾ ചിരി വന്നെങ്കിലും പിന്നീടാണ് ഒരു ബോധം വന്നത്. അറിയാവുന്ന കാര്യങ്ങൾ നമുക്ക് ലളിതമായി തോന്നും. അറിയാത്ത കാര്യങ്ങൾ സ്റ്റെപ് സ്റ്റെപ്പായി പറഞ്ഞു തരാൻ ആരുമില്ലാത്തതു കൊണ്ടാണ് പലപ്പോഴും അത് അറിയാത്ത കാര്യമായി തുടരുന്നത്. പലതും നമ്മൾ ശരിയായി ചെയ്യാത്തത് അത് ഘട്ടം ഘട്ടമായി എങ്ങനെ ചെയ്യണം എന്ന് പഠിക്കാത്തത് കൊണ്ടുമാണ് ..
No comments:
Post a Comment