" അതിനെ ആ കൂട്ടിൽ നിന്ന് തുറന്നു വിടൂ .. അത് സ്വന്തം വീട്ടിലേക്ക് പോകട്ടെ.. " - ഇതാണ് ഒരാൾ എഴുതിയത്. അതിനു പുറകെ കുറെ പേര് ഇതും പറഞ്ഞ് ചീത്ത വിളിക്കുന്നുണ്ടായിരുന്നു. എനിക്ക് എന്ത് ചെയ്യാൻ പറ്റും ? അതിനെ കൂട്ടിൽ പിടിച്ച് ഇട്ടത് ഞാനല്ലല്ലോ ..
തിരുവനന്തപുരം മൃഗശാലയിലെ മലയണ്ണാന്റെ ഒരു ഫോട്ടോ എടുത്ത് ഞാൻ അത് ഒരു ബ്ലോഗിൽ പോസ്റ്റ് ചെയ്തതാണ് സംഗതി. എന്ത് കൊണ്ടോ പ്രസിദ്ധനായ ഒരു ഫോട്ടോ ബ്ലോഗർ ഈ പോസ്റ്റിനെ ലിങ്ക് ചെയ്തു കൊണ്ട് ഒരു പോസ്റ്റ് ഇട്ടു . ഒരു പാട് വായനക്കാർ ഉള്ള ഒരു അമേരിക്കൻ ബ്ലോഗ് .. അങ്ങനെയാണ് എന്റെ ഫോട്ടോ ഒരു പാട് ആളുകൾ കാണാൻ ഇടയായത്. അമേരിക്കക്കാരന് ഇവിടുത്തെ ജീവജാലങ്ങളോടുള്ള താല്പര്യമാണ് എന്റെ ബ്ലോഗ് വായിക്കാൻ കാരണമായത്.
ഒരു വന്യജീവിയെ കൂട്ടിൽ പിടിച്ച് വെച്ചത് ആളുകൾക്ക് പിടിച്ചില്ല എന്ന് തോന്നുന്നു.
പതിനാറ് പതിനേഴ് കൊല്ലം മുന്നത്തെ കഥയാണ് . ബ്ലോഗ് ആണ് അന്നത്തെ ട്രെൻഡ് . പലരും ബ്ലോഗ് തുടങ്ങുന്നു ഞാനും തുടങ്ങി ബ്ലോഗ് . ഒന്നല്ല , പല പ്ലാറ്റുഫോമുകളിലായി പത്തിരുപത് എണ്ണം . അന്ന് എഴുതാനറിഞ്ഞു കൂടായിരുന്നു. അതിനാൽ ഫോട്ടോകൾ ആയിരുന്നു മെയിൻ . ആ ബ്ലോഗുകൾ ഇപ്പോൾ എവിടെ എന്നറിയില്ല.. ഇന്റർനെറ്റിന്റെ വിശാലലോകത്ത് കുറച്ച് കുഞ്ഞു ബ്ലോഗുകൾ അതിന്റെ പിതാവിനെ തേടി നടക്കുന്നുവോ എന്തോ ?
ഇതിനു പുറമെ ഫോട്ടോകൾ ഷെയർ ചെയ്യാൻ ഉള്ള സംഗതികളിലെല്ലാം അകൗണ്ട് ഉണ്ടായിരുന്നു. യാഹൂവിലും റെഡിഫിലും ഇ സ്നിപ്സിലും യു ട്യൂബിലും ഒക്കെ അപ്ലോഡ് ചെയ്തിട്ടുണ്ട് . പിന്നെ ഓർക്കൂട്ട് വന്നു . ട്വിറ്ററിലും ചേർന്നിരുന്നു. അതാരോ ഹാക്ക് ചെയ്തു കൊണ്ട് പോയി. കുറച്ച് കാലത്തിനു ശേഷം തിരിച്ചു കിട്ടി. അധികം ട്വീറ്റുകളൊന്നും ചെയ്തിട്ടില്ല.
കൂടുതൽ ഉപയോഗിച്ച സാധനം ഫേസ്ബുക് തന്നെ. വാട്സാപ്പ് ഇഷ്ടമില്ലാതിരുന്നെങ്കിലും ജീവിതത്തിന്റെ അനിവാര്യതയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ വാട്സാപ്പ് ചാനൽ തുടങ്ങിയപ്പോൾ അതിലും പോയി ചേരുകയാണ് .. ചുമ്മാ തുടങ്ങുകയാണ് . കാര്യമായി ഒന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.. ഫോളോ ചെയ്യാനുള്ള അഭ്യർത്ഥനയല്ല.
https://whatsapp.com/channel/0029Va52lC5KrWQw7MC4iY23
No comments:
Post a Comment