ആർസനിക് കുതിരയുടെ മരുന്നായി ചിലയിടങ്ങളിൽ കരുതപ്പെട്ടു. കുതിരകൾക്ക് അത് കൊടുക്കാറുണ്ടായിരുന്നു . കുതിര ശക്തി കിട്ടുമെന്ന് കരുതി അത് മനുഷ്യരാൽ ഉപയോഗിക്കപ്പെട്ടു. കാലുകളുടെ മാംസപേശികൾ ശക്തിപ്പെടുത്തുമെന്ന ധാരണയിൽ മലകയറ്റക്കാർ അത് ഉപയോഗിച്ചു . ശ്വസനത്തിനുള്ള ബുദ്ധിമുട്ടുകൾ കുറക്കുന്നതായും ഉന്മേഷ ദായകമായും മലകയറ്റക്കാർക്ക് അത് അനുഭവപ്പെട്ടു. മലമുകളിലേക്ക് ഭാരങ്ങൾ ചുമലിലേറ്റി കയറേണ്ടി വന്നിരുന്ന ഒരു ഭൂതകാല ജീവിതരീതിയിൽ , ശക്തി കൂടാൻ വേണ്ടി ആർസനിക് ഉപയോഗിക്കപ്പെട്ടു .
ഒരു നൂറ്റാണ്ട് മുമ്പുള്ള പഴയൊരു പുസ്തകത്തിൽ നിന്ന് -' They maintain that it imparts a sense of invigoration and enables them to carry enormous loads up perpendicualr mountains. According to one account it is resorted to by populations who live on vegetable food almost exclusively. "It strenthens the muscles" , an old indulger in the habit is reported to have said ,"helps to digest our coarse bread and potatoes , and allows us to breathe freely and easily.Meat eaters have no need for such athing , but with us it is a necessity."
ആഴ്സനിക് കടുത്ത വിഷം ആണ് . 100 മില്ലി ഗ്രാം ആർസനിക് തന്നെ മാരകമാണ് .
മൂന്നു ഗ്രാം ആർസനിക് മൂന്നു മണിക്കൂറിനുള്ളതിൽ മരണമുണ്ടാക്കുന്നു . നല്ലൊരു വിഭാഗത്തിന് ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ആണ് ഉണ്ടാകുന്നത് . ആഴ്സനിക് വിഷബാധ കടുത്ത വയറിളക്കമുണ്ടാക്കുന്നതിനാൽ ഭക്ഷ്യ വിഷബാധയായോ കോളറയായോ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട് .
ആഴ്സനിക്കിന്റെ ഓക്സൈഡുകളാണ് വിഷം. Metallic arsenic is not absorbed from the alimentary canal.
No comments:
Post a Comment