മാനസിക രോഗങ്ങളുടെ കാരണങ്ങളെ പ്രധാനമായി ജീവ ശാസ്ത്രപരം, മനഃശാസ്ത്രപരം, സാമൂഹികം എന്നിങ്ങനെ തിരിച്ചിട്ടുണ്ട് .
നമ്മുടെ വികാരങ്ങൾ , ചിന്തകൾ , അനുഭൂതികൾ , ഓർമ്മ എന്നിവയുടെയൊക്കെ അടിസ്ഥാനം മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളാണല്ലോ .
നമ്മുടെ വികാരങ്ങൾ , ചിന്തകൾ , അനുഭൂതികൾ , ഓർമ്മ എന്നിവയുടെയൊക്കെ അടിസ്ഥാനം മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളാണല്ലോ .
നാഡീകോശങ്ങളുടെ ഇടയിലൂടെ സന്ദേശങ്ങൾ കടത്തി വിടാൻ സഹായിക്കുന്ന രാസവസ്തുക്കളായ ന്യുറോ ട്രാൻസ്മിറ്ററുകളുടെ അളവിലുള്ള ഏറ്റക്കുറച്ചിലാണ് പല മനോരോഗങ്ങൾക്കും കാരണമാകുന്നത്.
അടുത്ത ബന്ധുക്കൾക്ക് മാനസികരോഗമുണ്ടെങ്കിൽ , രോഗമുണ്ടാകാനുള്ള സാധ്യത പല മാനസികരോഗങ്ങളിലും മറ്റുള്ളവരെക്കാൾ കൂടുതലാണെന്ന് പഠനങ്ങൾ കാണിക്കുന്നു.സ്കീസോഫ്രീനിയ , വിഷാദരോഗം , മറ്റു മൂഡ് ഡിസോര്ഡറുകൾ , വ്യക്തിത്വ വൈകല്യ രോഗങ്ങൾ എന്നിങ്ങനെ പല രോഗങ്ങളും അച്ഛനമ്മമാരിൽ നിന്നും മക്കളിലേക്ക് പകരാനുള്ള സാധ്യത കാണുന്നു.
സജാതീയ ഇരട്ടകളിൽ ഒരാൾക്ക് രോഗമുണ്ടെങ്കിൽ , മറ്റെയാള്ക്കും രോഗമുണ്ടാകാനുള്ള സാധ്യത , വേറൊരു സ്ഥലത്തും സാഹചര്യത്തിലുമാണ് ജീവിക്കുന്നതെങ്കിൽ പോലും കൂടുതലാണെന്നത് ജനിതക ഘടകങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നു .
അപകടങ്ങളിൽ തലച്ചോറിന് പറ്റുന്ന ക്ഷതങ്ങൾ , ബ്രെയിൻ റ്റിയൂമറുകൾ , മസ്തിഷ്ക്കത്തിലെ രക്ത ഓട്ടത്തിലെ തകരാറുകൾ , തലച്ചോറിനെ ബാധിക്കുന്ന ചില അണുബാധകൾ എന്നിവ മനോരോഗങ്ങൾക്ക് കാരണമാകുന്നുണ്ട് .
മനുഷ്യ ശരീരത്തിലെ ഹോര്മോണുകളുടെ ഏറ്റക്കുറച്ചിൽ ചില മാനസികരോഗങ്ങൾക്ക് കാരണമാകുന്നുണ്ട് . തൈറോയ്ഡ് ഹോർമോണിന്റെ അളവിലെ കുറവ് പലപ്പോഴും വിഷാദമുണ്ടാക്കുന്നു .
ഗർഭാവസ്ഥയിലെ തകരാറുകൾ ബുദ്ധിമാന്ദ്യവും ചില മാനസികരോഗവും ഉണ്ടാക്കാൻ കാരണമാകാം.
പ്രസവസമയത്ത് തലച്ചോറിനുണ്ടാകുന്ന ക്ഷതങ്ങൾ ബുദ്ധിമാന്ദ്യത്തിനും അപസ്മാരത്തിനും മനോരോഗങ്ങൾക്കും കാരണമാകാം.
ചില വിറ്റാമിനുകളുടെ കുറവ് മറവി രോഗത്തിന് കാരണമാകുന്നു.
ശാരീരികമായ പല രോഗങ്ങളും മാനസികരോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. ഉദാഹരണമായി പാർക്കിൻസോണിസം, അപസ്മാരരോഗങ്ങൾ എന്നിവ.
ചില മരുന്നുകളുടെ ഉപയോഗം പാർശ്വഫലമായി മാനസികരോഗങ്ങൾ ഉണ്ടാക്കാം. രക്താതിസമ്മർദ്ദത്തിനുപയോഗിക്കുന്ന ചില മരുന്നുകൾ വിഷാദരോഗമുണ്ടാക്കുന്നതായി കണ്ടിട്ടുണ്ട് .
സാമൂഹികമായ കാരണങ്ങളും മാനസിക രോഗങ്ങൾക്ക് കാരണമാകുന്നു.
ദാരിദ്ര്യത്തിലുള്ള , വളരെയധികം പേര് ഇടതിങ്ങി താമസിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഉള്ള ജനവിഭാഗങ്ങളിൽ പല മാനസികരോഗങ്ങളും കൂടുതലാണ് .
മയക്കു മരുന്നുപയോഗവും വ്യക്തിത്വ വൈകല്യ രോഗങ്ങളും ചില സാമൂഹ്യ സാഹചര്യങ്ങളിൽ കൂടുതലാണ് .
മദ്യത്തിന്റെ ഉപയോഗം കൂടുതലാകുമ്പോൾ ചിലപ്പോൾ മാനസികരോഗങ്ങൾ വരുന്നുണ്ട് . സംശയരോഗം മദ്യാസക്തരിൽ കൂടുതലായി കാണുന്നു.
കഞ്ചാവിന്റെ ഉപയോഗം ചിലപ്പോൾ മാനസികരോഗങ്ങളെ പ്രത്യക്ഷപ്പെടുത്താറുണ്ട് . മറ്റു വഴികളിലൂടെ സാധ്യത കൂടുതലുള്ളവർക്ക് കഞ്ചാവിന്റെ ഒരു തവണ ഉപയോഗത്തിൽ പോലും സൈക്കോട്ടിക് രോഗങ്ങൾ വന്നതായി കണ്ടിട്ടുണ്ട്.
കടുത്ത മാനസികരോഗങ്ങൾ ബാധിച്ച പലർക്കും രോഗത്തിന്റെ തുടക്കം ജീവിതത്തിലെ സമർദമുണ്ടാക്കുന്ന ചില സംഭവങ്ങളെത്തുടർന്നായിരുന്നു. അടുത്ത ഒരാളിന്റെ മരണം , പ്രണയത്തിന്റെ തകർച്ച, ജോലി നഷ്ടം , വിവാഹം , വിവാഹമോചനം എന്നിങ്ങനെ..
ഇങ്ങനെ മനോരോഗങ്ങൾക്ക് പല വിധ കാരണങ്ങൾ ഉണ്ട് . ഇപ്പോഴും ഗവേഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.
എല്ലാവരും മനോരോഗ വിദഗ്ദരായ ഇക്കാലത്ത് , മാനസികരോഗങ്ങൾ തടയാനാകാത്തതാണെന്ന് ഒരു കുറിപ്പിൽ കണ്ടത് കൊണ്ട് എഴുതിയെന്നേയുള്ളൂ . മനുഷ്യന്റെ നിയന്ത്രണത്തിൽ വരുന്ന ഒരു പാട് കാര്യങ്ങളും ഇതിൽ വരുന്നുണ്ട്. ഉദാഹരണത്തിന് ലഹരി മരുന്നുകൾ ഉപയോഗിക്കുമ്പോൾ ഇങ്ങനെയൊരു സാധ്യതയെ ആലോചിക്കാം. മദ്യപാനം , മദ്യാസക്തിയിലേക്ക് നീങ്ങുമ്പോൾ , സൈക്കോട്ടിക് രോഗങ്ങൾ , വിഷാദരോഗങ്ങൾ , ആത്മഹത്യാ പ്രവണത എന്നിവയൊക്കെ അതിന്റെ ഭാഗമായി വരാം.
രക്ത സമ്മർദ്ദത്തിന് ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്ന റുവോൾഫിയ തുള്ളിമരുന്ന് വിഷാദവും ആത്മഹത്യയും ഉണ്ടാക്കാം ..
No comments:
Post a Comment