താമസിക്കുന്ന വീട്ടിൽ നിന്നും നാൽപ്പതു കിലോമീറ്റർ ദൂരെയാണ് ഞാൻ ജോലി ചെയ്യുന്ന സ്ഥാപനം. ലോക് ഡൌൺ തുടങ്ങിയതിൽ പിന്നെ ദിവസവും കാറോടിച്ചാണ് പോകുന്നത്. ഏകദേശം അമ്പത് മിനിറ്റെടുക്കും അവിടെയെത്താൻ. അതിനിടക്ക് കുറച്ച് വിവരം വെച്ചോട്ടെ എന്ന് കരുതി ഏതെങ്കിലും യു ട്യൂബ് പ്രഭാഷണം കേൾക്കും. ഒരു മാസം കഴിഞ്ഞിട്ടും വലിയ വിവരമൊന്നും വെച്ചില്ല.
ഇന്ന് ഒരു മോട്ടിവേഷണൽ പ്രഭാഷണമാണ് കേട്ടത്. മുൻ ഡി ജി പി , റിട്ടയർഡ് ഐ പി എസ് കാരൻ... കുട്ടികളുടെ തലച്ചോറിന്റെ കഴിവുകളും ഓർമ്മ ശക്തിയും എങ്ങനെ കൂട്ടാം എന്നാണ് വിഷയം.. ഓർമ്മശക്തി കൂട്ടാൻ പല മാര്ഗങ്ങളും പ്രഭാഷകൻ പറഞ്ഞു തരുന്നുണ്ട് .. ഇടക്ക് അതിന്റെ കെമിസ്ട്രിയുമൊക്കെ കൂട്ടി.. ബയോളജിയും..
"ഇനി നിങ്ങളുടെ പരീക്ഷയുടെ ദിവസം , നിങ്ങടെ വീട്ടിലോ , നിങ്ങടെ അയല്പക്കത്തെ വീട്ടിലോ ,കുഞ്ഞുങ്ങൾക്ക് മുലയൂട്ടൂന്ന ഏതെങ്കിലും അമ്മമാരുണ്ട് എന്ന് നിങ്ങൾക്ക് മനസ്സിലായാൽ , ഒരു സ്പൂണുമായി ആ സ്ത്രീയുടെ അടുത്ത് പോണം.. 'അമ്മാ - ഒരു സ്പൂണ് പാല് തരുമോ എന്ന് ചോദിക്കണം.. ഒരു സ്പൂണ് മുലപ്പാല് കുടിച്ചിട്ട് പരീക്ഷക്ക് കയറിയാൽ ,അഞ്ചു മാർക്ക് ഉറപ്പ് എന്ന് ശാസ്ത്രജ്ഞൻമാർ പറയുന്നു.. കാരണം മുലപ്പാളിനകത്തുള്ള സിസ്റ്റീനും ടോറിനും നിങ്ങളുടെ തലച്ചോറിന് അസാധാരണ ബുദ്ധിശക്തി നൽകുകയാണ് .. എന്ന് പറഞ്ഞു ആ സ്ത്രീയോട് വഴക്കൊന്നും ഉണ്ടാക്കാൻ പൊയ്ക്കളയരുത്.. തലേന്നേ സോപ്പിടണം .. തലേന്നേ സോപ്പിട്ടിട്ട് രാവിലെ ഒരു സ്പൂണുമായി പോയാൽ ആ സ്ത്രീ ഒരു സ്പൂൺ പാല് പിഴിഞ്ഞിങ്ങു തരും.. അത് കുടിച്ചങ്ങ് പോയാൽ അഞ്ചു മാർക്ക് ഉറപ്പെന്നാണ് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം... "
കുറച്ച് കൂടി കേട്ടപ്പോൾ , പുതിയ അറിവുകൾ എന്റെ തലച്ചോറ് താങ്ങാതാവുകയും , വണ്ടിയുടെ കൺട്രോൾ പോയി കുഴപ്പത്തിലാകുകയും ചെയ്തു. .

1 comment:
അറിവു പങ്കുവയ്ക്കുന്നവർ ശ്രദ്ധിക്കേണ്ടത് ....
ആശംസകൾ
Post a Comment