Friday, September 6, 2019

വായന

 പുതുതായി  മെഡിക്കൽ കോഴ്‌സുകൾക്ക്  പ്രവേശനം നേടുന്ന വിദ്യാർഥികൾ ആദ്യം  നോവല് വായിക്കട്ടെ എന്നാണ്  ചില മഹാത്മാക്കൾ ഉപദേശിക്കുന്നത് .  പിള്ളേര് വതരിങ് ഹൈറ്റ്സ്  വായിക്കട്ടെ എന്ന് ഒരാൾ പറയുന്നത് കേട്ടു . ജീവൻ മശായിയെ വായിക്കട്ടെ എന്ന് മറ്റൊരാൾ . പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ  മരുന്ന്  വായിക്കണമെന്നും പറയുന്നത്  കേട്ടു ....

നോവല്  വായിക്കുന്നത് കൊണ്ട്  ആളുകൾക്ക്  എമ്പതിയും സിംപതിയുമൊക്കെ വികസിച്ച് വരുമെന്ന് കരുതുന്നതിൽ  അർത്ഥമുണ്ടെന്ന് തോന്നുന്നില്ല।

 ഉഗ്രൻ നോവലുകൾ എഴുതുന്ന സാഹിത്യകാരന്മാർ  വംശഹത്യക്ക്  വേണ്ടി വാദിക്കുന്ന കാഴ്ചകളുമുണ്ട്..

നോവൽ  വായിച്ച്  നിങ്ങൾ കറുപ്പിലും വെളുപ്പിലുമായി ഈ ലോകത്തെ കാണുന്നത് കൊണ്ട് എന്തെങ്കിലും കാര്യമുണ്ടെന്ന്  തോന്നുന്നില്ല  ..

ഈ  ലോകം കറുപ്പും വെളുപ്പുമല്ല , അതിനിടയിലുള്ള  പലതും ചേർന്നതാണ്
കറുപ്പും വെളുപ്പും  മാത്രം കാണുമ്പോഴാണ്  നമ്മൾ ധാർമികതയുടെ  വിധികർത്താക്കളാകുന്നത് .. ഏറ്റവുമധികം  മോറൽ പോലീസിംഗ്  നടത്തുന്ന  ഒരു വിഭാഗമാണല്ലോ  നമ്മുടെ ഡോക്ടർമാർ ?

ഈ ലോകം വളരെ വലിയ  ഒരു സംഗതിയാണെന്നും  താൻ  അതിൽ  ഒരു ചെറിയ  ഒരു  ഭാഗം മാത്രമാണെന്നും വലിയ സംഭവമൊന്നും അല്ലെന്നും ഉള്ള  ബോധം വരുത്താൻ പുസ്തക വായന ഉപകരിക്കുമെങ്കിൽ നന്ന് 

No comments: