Monday, December 11, 2017

DOCTOR

 സർക്കാർ ആശുപത്രിയിൽ നട്ടുച്ചക്ക് ഓ പി യിലെ തിരക്ക് അല്പമൊന്ന് കുറഞ്ഞപ്പോൾ ഒരു പത്തെഴുപത്  വയസുള്ള ഒരാൾ അങ്ങോട്ട് കേറിച്ചെന്നു.

  കൈയിലുള്ള ഒരു ഭാണ്ഡക്കെട്ട്  പുറത്ത് വെച്ച്  അദ്ദേഹം ഡോക്ടറുടെ അടുത്തുള്ള  സ്റ്റൂളിൽ ചെന്നിരുന്നു. അറ്റൻഡർ പറഞ്ഞിട്ടും  അയാൾ ഓ പി ടിക്കറ്റ് എടുത്തില്ല.
അതിനു ശേഷം അയാൾ ഡോക്ടറോടായി പറഞ്ഞു - " പോകുകയാണ് .. വേണ്ടപ്പെട്ടവർ ആരുമില്ല. ഭാര്യ നേരത്തെ മരിച്ചു. ബന്ധുക്കൾക്കൊക്കെ ഒരു ഭാരമാണ് . എനിക്ക് ആരോടും പറയാനില്ല. ഡോക്ടറോട് മാത്രമേ എനിക്ക് പറയാനുള്ളൂ.. നിങ്ങൾ മാത്രമേ ഞാൻ പറയുന്നത് കേട്ടിരുന്നിട്ടുള്ളൂ .. "


 പിന്നീട്  അയാൾ  ഭാണ്ഡക്കെട്ടുമെടുത്ത്  വേഗത്തിൽ നടന്നു പോയി.


ഒരു ഡോക്ടറുടെ  പോസ്റ്റ് കണ്ടപ്പോൾ  പറഞ്ഞെന്നേയുള്ളൂ ..   പാഠങ്ങളൊന്നും വ്യാഖ്യാനിക്കാനില്ല


1 comment:

എന്‍.ബി.സുരേഷ് said...

എത്ര അനാഥമാണ് നമ്മുടെ അച്ഛനമ്മമാരുടെ വാർദ്ധക്യം, അല്ലേ, ആരോടും പറയാനില്ലാത്ത വിലകെട്ട ജന്മങ്ങൾ