Thursday, April 7, 2011

ദൈവം

ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സത്യസായി ബാബയേയും ബാബക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന ഭക്തന്‍‌മാരേയും പരിഹസിച്ചു കൊണ്ടുള്ള ഒരു പാട് പോസ്റ്റുകള്‍ കണ്ടു.ഭക്തന്‍‌മാരുടെ വിശ്വാസമനുസരിച്ച് ദൈവം സര്‍‌വവ്യാപിയാണ്.ഭഗവാനോട് ദേഹമുപേക്ഷിക്കരുത് എന്നാണ് ഭക്തന്‍‌മാര്‍ പ്രാര്‍ഥിക്കുന്നത്.
ആരും കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടുമില്ലാത്ത ദൈവങ്ങളിലൊക്കെ വിശ്വസിക്കുന്നവര്‍ ,കണ്‍‌മുമ്പില്‍ കാണുന്ന ദൈവത്തില്‍ വിശ്വസിക്കുന്ന ഭക്തന്‍‌മാരെ പരിഹസിക്കുന്നത് മനസ്സിലാകുന്നില്ല.

12 comments:

inzight said...

ethu verum thettay abhiprayamanu..

HASSAINAR ADUVANNY said...

ദൈവം ഒരു കാണപെടാത്ത ശക്തിയാണ് മനുഷ്യന് ഒരിക്കലും ദൈവം ആക്കാന്‍ കഴിയില്ല
പിന്നെ എല്ലാം ഒരു വിശ്വാസം മാത്രം സായി ബാവ നല്ല ഒരു സാമൂഹ്യ പ്രവര്‍ഗ്തകന്‍ ആയിരുന്നു
ഒരു പാട് നന്മകള്‍ മനസ്സില്‍ സൂക്ഷിച്ച മനുഷ്യന്‍ ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്ഹ്ത മനുഷ്യന്‍
അതില്‍ നിന്നും അദ്ദേഹത്തിന് ദൈവ പരിവേഷം ഉണ്ടായി അദ്ദേഹം ദൈവം ആയിരുന്നെങ്കില്‍
മരിക്കുമായിരുന്നോ ഇത് വിമര്‍ശനമായി കാണരുത്

Sangeeth Nagmurali said...

സത്യാ സായിയെ കുറച്ചു മണ്ടന്മാര്‍ പൂജിക്കുന്നെന്നു കരുതി അദ്ദേഹം ദൈവമാകുമോ ?പന്നികള്‍ അമേധ്യം ഭക്ഷിക്കുന്നു എന്ന് കരുതി അത് ഭക്ഷണമാകുമോ ?

Unknown said...

thankal svayam oru viddi aakarith. magic kaanaan muthukaadine vilicha mathi. saayi baba venda

anushka said...

ഞാന്‍ ദൈവവിശ്വാസി അല്ല.സായി ബാബ എന്റെ ദൈവവുമല്ല.ഒരു ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ മറ്റൊരു ദൈവത്തില്‍ വിശ്വസിക്കുന്നവരെ പരിഹസിക്കുന്നതിനെപ്പറ്റിയാണ് എഴുതിയത്..

shybin said...

ദൈവം എന്നാല്‍ ഒരു ശക്തി ആണ്. പല മത വിഭാഗത്തില്‍ പെട്ട മനുഷ്യര്‍ പല പേരുകളില്‍ വിളിക്കുന്ന ഒരേ ഒരു ശക്തി.
ആ ശക്തി വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും അതീതമാകുന്നു.ആള്‍ദൈവങ്ങള്‍ക്ക് ഒരിക്കലും വികാരങ്ങള്‍ക്ക് അതീതരാവാന്‍ കഴിയില്ല.
ആള്‍ ദൈവത്തിനെ അറിയാന്‍ കുറച്ചു സയന്‍സ് അറിഞ്ഞാല്‍ മാത്രം മതി, പക്ഷെ ദൈവത്തെ അറിയാന്‍ ജീവിതം ജീവിച്ചു തന്നെ തീര്‍ക്കണം.
അതിനാല്‍ സായി ബാബാ ദൈവം അല്ല വെറും ആള്‍ ദൈവം മാത്രം!!. പിന്നെ ആള്‍ ദൈവങ്ങളെ കളിയാക്കുന്നത്, നമ്മള്‍ മലയാളികള്‍ അല്ലെ
അങ്ങ് ക്ഷമി രാജേഷേ ......

Anonymous said...

ആള്‍ദൈവങ്ങള്‍ എന്നു നമ്മള്‍ വിശേഷിപ്പിക്കുന്നവരാരും സ്വയം ദൈവമാണെന്ന് മറ്റുള്ളവരോടു പറഞ്ഞതായി എന്റെ അറിവിലില്ല. ആ നിലയ്ക്ക് അവരെ ദൈവമായി നമ്മള്‍ കാണുന്നതല്ലേ തെറ്റ്. ജോണ്‍ ബ്രിട്ടാസ് മാതാ അമൃതാനന്ദമയിയുമായി കൈരളി ചാനലില്‍ നടത്തിയ അഭിമുഖത്തില്‍, തന്നെ ദൈവമായി കാണാന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ ചിലര്‍ കാണുന്നത് തടയാതിരിയ്ക്കുകമാത്രമാണ് ചെയ്യുന്നതെന്നുമാണു മാതാ അമൃതാനന്ദമയി പറയുന്നത്. ഇവിടെ അറിഞ്ഞുകൊണ്ട് സ്വഭക്തരെ വഞ്ചിയ്ക്കുകയല്ലേ അവര്‍ ചെയ്യുന്നത് എന്ന് ആ അഭിമുഖം കണ്ടപ്പോള്‍ എനിയ്ക്ക് തോന്നി. ആള്‍ദൈവങ്ങളല്ല അവര്‍ ദൈവങ്ങളാണെന്നു വിശ്വസിയ്ക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ പരിഹാസ്യരാവുന്നത്.

പാര്‍ത്ഥന്‍ said...

ദൈവം വേറെ ആൾദൈവം വേറെ. അപ്പോൾ രണ്ടു ദൈവങ്ങളും ഉണ്ടെന്നുതന്നെയാണ് എല്ലാവരും പറയുന്നത്. ശിവ ശിവ. ആൾദൈവം എന്ന പ്രയോഗം തന്നെ ഒരു പരിഹാസ്യമായ വാക്കാണ്. ദൈവീകമായ കഴിവുകൾ എന്തൊക്കെയാണെന്ന് വിശദമാക്കാനുള്ള ഒരു ശ്രമം ഇവിടെ നടത്തിയിരുന്നു.

പുന്നകാടൻ said...

സഹിഷ്ണതയുടെ ബാക്കിപത്രം...........http://punnakaadan.blogspot.com/2011/06/blog-post.html

പുന്നകാടൻ said...

സഹിഷ്ണതയുടെ ബാക്കിപത്രം...........http://punnakaadan.blogspot.com/2011/06/blog-post.html

anushka said...

പക്ഷെ,പുന്നക്കാടന്‍...
ആ ബ്ലോഗറും സഹിഷ്ണുത ഇല്ലാത്തയാളാണല്ലോ?

Anonymous said...

സത്യാ സായിയെ കുറച്ചു മണ്ടന്മാര്‍ പൂജിക്കുന്നെന്നു കരുതി അദ്ദേഹം ദൈവമാകുമോ ?പന്നികള്‍ അമേധ്യം ഭക്ഷിക്കുന്നു എന്ന് കരുതി അത് ഭക്ഷണമാകുമോ ? Perfect comment by sangeeth