കഴിഞ്ഞ ദിവസം എനിക്കൊരു ഫോണ്‍ വന്നു.കാണ്‍പൂരില്‍ നിന്നാണ് വിളിക്കുന്നതെന്ന് വിളിച്ചയാള്‍ പറഞ്ഞു.ഹിന്ദിയാണോ ഇംഗ്ലീഷാണോ വേണ്ടതാണെന്നാണ് ആദ്യം തന്നെ ചോദിച്ചത്.എനിക്ക് ഹിന്ദിയറിയില്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഹിന്ദിയും ഇംഗ്ലീഷും കലര്‍ന്ന ഒരു ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി.
ആള്‍ എന്റെ ബ്ലോഗില്‍ ഒരു സൈക്കിള്‍ റിക്‌ഷയുടെ ഫോട്ടൊ കണ്ട് വിളിച്ചതാണ്.ഹരിദ്വാറിലെ തെരുവില്‍ വെച്ച് എടുത്ത സൈക്കിള്‍ റിക്ഷയുടെ പടമാണ് അത്.എനിക്ക് സൈക്കിള്‍ റിക്ഷയുടെ ഇടപാട് ഉണ്ടോയെന്നാണ് അദ്ദേഹത്തിനറിയേണ്ടത്.എനിക്ക് അത്തരം പരിപാടിയൊന്നും ഇല്ലെന്ന് പറഞ്ഞപ്പോള്‍ സൈക്കിള്‍ റിക്ഷ വേണോയെന്നായി അയാള്‍.
അദ്ദേഹത്തിനു സൈക്കിള്‍ റിക്ഷയുടെ ഇടപാടത്രെ.സൈക്കിള്‍ റിക്ഷയും അതിന്റെ പാര്‍ട്സും അവിടെ ലഭ്യമാണ്.ആവശ്യമുണ്ടെങ്കില്‍ തപാല്‍ വഴിയും ഇന്റര്‍നെറ്റ് വഴിയും ഓര്‍ഡര്‍ ചെയ്യാം.വെബ്സൈറ്റ് ഇതാണ്
ആദ്യം കേട്ടപ്പോള്‍ തമാശ തോന്നി.സൈക്കിള്‍ റിക്ഷയ്ക്ക് എന്താണ് കുഴപ്പമെന്ന് പിന്നീടാണ് ആലോചിച്ചത്.നാട്ടിലാകെ പുക തുപ്പുന്ന ഓട്ടോ റിക്‌ഷ പരിഷ്കൃതവും സൈക്കിള്‍ റിക്ഷ അപരിഷ്കൃതവുമായതെങ്ങിനെ?
1 comment:
അത് ശരിയാണല്ലൊ
Post a Comment