Thursday, July 2, 2009

ഹോമിയോപ്പതി-മധുരവും വിഷവും

രോഗശമനം എല്ലായ്‌പോഴും സാധ്യമല്ലെങ്കില്‍ പോലും സമാശ്വാസം എപ്പോഴും സാധിച്ചിരിക്കണമെന്ന തങ്ങളുടെയൊരു അടിസ്ഥാനമുദ്രാവാക്യത്തിന്‌ ഭിഷഗ്വരര്‍ വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതാണ്‌ ഹോമിയോ,യുനാനി,ആയുര്‍‌വേദം തുടങ്ങിയ സമാന്തര വൈദ്യശാഖകള്‍ വേരുറപ്പിക്കാന്‍ കാരണമായിട്ടുള്ളതെന്നു തോന്നുന്നു.ആധുനിക വൈദ്യശാസ്ത്രം തങ്ങളുടെ എല്ലാ ശ്രദ്ധയും രോഗം ചികില്‍സിച്ചു മാറ്റുന്നതില്‍ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന ഒരു വിമര്‍‌ശനമുണ്ട്.

രോഗശമനത്തിന്‌ രക്തമൊഴുക്ക് ചികില്‍സ,വമനവിരേചന ചികില്‍സ,മുറിവുണക്കാന്‍ പൊള്ളിക്കല്‍ ചികില്‍സ തുടങ്ങിയ മൃഗീയമായ ചികില്‍സാരീതികള്‍ പ്രചാരത്തിലിരുന്ന ഒരു കാലത്ത്,അതില്‍ നിരാശിതനായി ചികില്‍സാമേഖലയില്‍ നിന്ന് പിന്‍‌തിരിഞ്ഞ സാമുവല്‍ ഹാനിമാന്‍ എന്ന ജര്‍‌മ്മന്‍ ഭിഷഗ്വരനാണ്‌ ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ്.ഹാനിമാനെ പിന്‍‌തുടര്‍ന്ന് ബോണിങ്ങ് ഹാസന്‍, കെന്റ്,ക്ലാര്‍ക്ക്,എല്ലീസ് ബാര്‍ക്കര്‍,ടെയിലര്‍ തുടങ്ങിയ ചികില്‍സകരാണ്‌ ഹോമിയോ സിദ്ധാന്തവും പ്രയോഗവും വികസിപ്പിക്കാന്‍ ശ്രമിച്ചത്.

ഒരു പാട് ആരാധകരുള്ള ഒരു ചികില്‍സാരീതിയാണ്‌ ഹോമിയോപ്പതി.വിമര്‍‌ശകരില്‍ നിന്ന് ശക്തമായ വിമര്‍‌ശനവും അത് നേരിട്ടിട്ടുണ്ട്.വിമര്‍‌ശകരും ആരാധകരും ഒരു കാര്യത്തില്‍ യോജിക്കുന്നു.-ഹോമിയോ മരുന്നുകള്‍ ശരീരത്തിനു ദോഷമൊന്നും ചെയ്യുന്നില്ലെന്ന കാര്യത്തില്‍.

ആയിരക്കണക്കിന്‌ ഹോമിയോ മരുന്നുകളുണ്ട്.സസ്യങ്ങളില്‍ നിന്നും മൃഗങ്ങളില്‍ നിന്നും രാസപദാര്‍ഥങ്ങളില്‍ നിന്നും മനുഷ്യന്റെ തന്നെ സ്രവങ്ങളില്‍ നിന്നും ഹോമിയോ മരുന്നുകള്‍ ഉല്‍‌പ്പാദിപ്പിക്കുന്നു.കടല്‍ക്കരയിലെ മണലും കടലിലെ ഉപ്പും മുറിവിലെ ചലവും കോളറ രോഗിയുടെ മലവുമെല്ലാം ഹോമിയോ മരുന്നുകളാണ്‌.

നേര്‍പ്പിക്കും തോറും വീര്യം കൂടുന്നുവെന്നതാണ്‌ ഹോമിയോപ്പതിയുടെ അടിസ്ഥാന സിദ്ധാന്തം.ഒരു പുഴയിലെ വെള്ളത്തില്‍ ഹോമിയോ മരുന്നൊഴിച്ച് മുക്കിക്കുടിച്ചാല്‍ ഭയങ്കര വീര്യമായിരിക്കുമല്ലേയെന്ന് കളിയാക്കിയ ഒരു സുഹൃത്തിനെ ഓര്‍ക്കുന്നു.
ഹോമിയോപ്പതിയുടെ ശാസ്ത്രീയതയെ വിശകലനം ചെയ്യാനല്ല ഈ കുറിപ്പ്.ഹോമിയോ മരുന്നുകള്‍ നിരുപദ്രവമാണെന്ന ധാരണയെയാണ്‌ പരിശോധിക്കുന്നത്.

നേര്‍പ്പിക്കും‌തോറും വീര്യം കൂടിക്കൊണ്ടിരിക്കുന്നുവെന്ന് പറയുന്ന ഹോമിയോപ്പതിയുടെ നേര്‍‌പ്പിച്ച മരുന്നുകളെയാണ്‌ പൊട്ടന്‍സികള്‍ എന്ന് പറയുന്നത്.ഏറ്റവും നേര്‍‌പ്പിച്ചതാണ്‌ ഏറ്റവും പൊട്ടന്‍സി ഉള്ളത്.

ഹോമിയോപ്പതിയില്‍ രണ്ടു തരം പൊട്ടന്‍സി ഉണ്ട്.ഒന്ന്,ഡസിമല്‍ പോട്ടന്‍സി അതായത് ദശാംശനേര്‍പ്പിക്കല്‍,മറ്റൊന്ന് സെന്റിസിമല്‍ പൊട്ടന്‍സി അതായത് ശതാംശനേര്‍പ്പിക്കല്‍.ഈ പൊട്ടന്‍സിയാണ്‌ ഹോമിയോ മരുന്നുകളുടെ പേരിനു ശേഷമുള്ള നമ്പര്‍ ആയി കാണുന്നത്.ഉദാഹരണത്തിന്‌ ആര്‍ണിക്ക 30.ഡെസിമല്‍ പൊട്ടന്‍സിയെ x എന്നും സെന്റിസിമല്‍ പൊട്ടന്‍സിയെ c എന്നും സൂചിപ്പിക്കുന്നു.c എന്നോ x എന്നോ പ്രത്യേകം എഴുതിയിട്ടില്ലെങ്കില്‍ അത് c തന്നെ.ഉദാഹരണത്തിന്‌ സള്‍‌ഫര്‍ 30 എന്നാല്‍ സള്‍‌ഫര്‍ 30 c ആകുന്നു.

നേര്‍പ്പിക്കല്‍ പ്രക്രിയ തുടങ്ങുന്നത് മദര്‍ ടിങ്ചര്‍ എന്ന മാതൃദ്രവത്തില്‍ നിന്നാണ്‌.ഹോമിയോപ്പതിക്കാരുടെ ഏറ്റവും പ്രിയപ്പെട്ട മരുന്നുകളൊന്നായ അക്കോണിറ്റ് ഉദാഹരണമായെടുക്കാം.മാരകമായ വിഷാംശമുള്ള ഒരു സസ്യമാണ്‌ അക്കോണിറ്റം നപ്പെല്ലം.ഇതിന്റെ ഒരൗണ്‍സ് കൊണ്ട് ഒരാനയെ കൊല്ലാമെന്ന് പറയുന്നു.അക്കോണിറ്റ് വേദനാസംഹാരിയായും പനി കുറക്കാനും ഹോമിയോപ്പതിയുടെ ആവിര്‍ഭാവത്തിനു മുമ്പു തന്നെ ഉപയോഗിച്ചിരുന്നു.വീക്കം കുറക്കാന്‍ അക്കോണിറ്റ് അരച്ചു പുരട്ടാറുമുണ്ടായിരുന്നു.ഇതിന്റെ ഉപയോഗം ഫലപ്രദമായിരുന്നെങ്കിലും ഗുരുതരമായ വിഷസ്വഭാവം കാരണം ഉപയോഗം നിരുല്‍സാഹപ്പെടുത്തപ്പെട്ടു.മറ്റ് വേദനാസംഹാരികള്‍ കണ്ടു പിടിക്കപ്പെട്ടതോടെ അക്കോനിറ്റ് അപ്രസക്തമാകുകയും ചെയ്തു.

അക്കോണിറ്റ് എന്ന സസ്യത്തിന്റെ നീര് അതേ പടി എടുക്കുന്നതാണ്‌ അതിന്റെ മദര്‍ടിങ്‌ചര്‍ എന്നറിയപ്പെടുന്നത്.ഇത് സാധാരണ ഉപയോഗിക്കാറില്ല.പക്ഷെ,പൊട്ടന്‍സികളില്‍ ഉപയോഗിക്കാറുണ്ട്.

മദര്‍ ടിങ്‌ചറിന്റെ ഒരംശമെടുത്ത് ലായകത്തിന്റെ ഒമ്പതംശവുമായി നന്നായി കൂട്ടിക്കലര്‍ത്തിയെടുക്കുന്നതാണ്‌ അക്കോണിറ്റ് 1x എന്ന പൊട്ടന്‍സി.ആല്‍ക്കഹോള്‍ ആണ്‌ ലായകമായി സാധാരണ ഉപയോഗിക്കുന്നത്.ഈ പൊട്ടന്‍സി ഹോമിയോ ചികില്‍സകര്‍ ഉപയോഗിക്കാറുണ്ട്.ഈ പൊട്ടന്‍സിയില്‍ വിഷാംശമുണ്ട് എന്നതില്‍ സംശയമില്ല.1x പൊട്ടന്‍സി ഒരു മാത്രയും ലായകം ഒമ്പതു മാത്രയും നന്നായി കലര്‍ത്തിയെടുക്കുന്നതാണ്‌ 2x പൊട്ടന്‍സി.പത്തിനു പകരം നേര്‍പ്പിക്കല്‍ നൂറിലൊന്നായിട്ടാണെങ്കില്‍ അത് സെന്റസിമല്‍ പൊട്ടന്‍സിയാണ്‌-അതായത് c പൊട്ടന്‍സി[അതായത് ഒരംശം മരുന്നും തൊണ്ണൂറ്റി ഒമ്പതംശം ലായകവുമായി നേര്‍പ്പിക്കുന്നത്].അല്‍‌പ്പം രസതന്ത്രത്തിന്റെ ഭാഗത്തുനിന്ന് ആലോചിച്ചു നോക്കിയാല്‍ 12c ക്കു ശേഷമുള്ള നേര്‍പ്പിക്കലുകളില്‍ ഒരു തന്‍‌മാത്ര പോലുമുണ്ടാകാനിടയില്ല.നേര്‍പ്പിക്കല്‍ ചെറിയ കുപ്പികളില്‍ കൈ കൊണ്ട് ശക്തിയായി കുലുക്കിക്കൊണ്ടായിരിക്കണമെന്ന് ബോണിങ്‌ഹാസന്‍ എന്ന ഹോമിയോ ആചാര്യന്‍ നിര്‍ദ്ദേശിക്കുന്നു.എത്ര കുപ്പികള്‍ വേണമെന്നും എത്ര കുലുക്കലുകള്‍ വേണമെന്നും ഒന്നാലോചിച്ചു നോക്കൂ.

12c യില്‍ താഴെയുള്ള പൊട്ടന്‍സികളില്‍ വിഷത്തിന്റെ അംശമുണ്ടാകാം.ഹോമിയോ മരുന്നുകള്‍ വളരെക്കാലം തുടര്‍ച്ചയായി കഴിക്കുന്നവയായതിനാല്‍ ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്.ഹോമിയോപ്പതിക്കരുടെ പ്രിയപ്പെട്ട പൊട്ടന്‍സികള്‍ 30c യും 200c യും ആണ്‌.30c എന്നു പറഞ്ഞാല്‍ ചെറിയ ഒന്നാണെന്ന് തോന്നാം.പക്ഷെ അത് ,ഒന്നിനു ശേഷം അറുപത് പൂജ്യമിട്ട സംഖ്യയുടെ അത്ര നേര്‍പ്പിച്ചതിന്റെ ഒരംശമാണ്‌.ആ അളവില്‍ മരുന്നിന്റെ ഒരംശം പോലുമുണ്ടാകില്ലെന്ന് ആര്‍ക്കും സംശയമുണ്ടാകില്ല.ഇത് വിശദീകരിക്കാനാണ്‌ പൊട്ടന്‍സികള്‍ ആക്കുമ്പോള്‍ മരുന്നിന്റെ ഗുണം ലായകത്തിനും കിട്ടുന്നുവെന്ന സിദ്ധാന്തമൊക്കെ ഹോമിയോപ്പതിക്കാര്‍ ആവിഷ്ക്കരിച്ചത്.ഈ അളവില്‍ വിഷമൊന്നുമുണ്ടാകില്ലെന്ന് നമുക്ക് തോന്നാം.പക്ഷെ,ഒരു സാധനം അത്ര നേര്‍പ്പിക്കുന്നതെങ്ങിനെയെന്ന് ഹോമിയോപ്പതിക്കാര്‍ വിശദീകരിക്കേണ്ടതുണ്ട്.ആല്‍ക്കഹോള്‍ ആണല്ലോ ലായകമായി ഉപയോഗിക്കുന്നത്.ഇത്ര നേര്‍പ്പിക്കാനാവശ്യമായ ആല്‍ക്കഹോള്‍ മണിച്ചന്റെ അറയില്‍ പോലും ഉണ്ടാകില്ല.ഒരു പക്ഷെ,കടലിലെ വെള്ളമാകെ ഉപയോഗിച്ചാലും അത്ര നേര്‍പ്പിക്കാന്‍ സാധ്യമല്ല.
ഇത്രയും ആല്‍ക്കഹോള്‍ മാത്രം പോര.അത്രയും കുപ്പികളും വേണം.ഇപ്പോള്‍ യന്ത്രവല്‍‌കൃതഫാക്‌റ്ററികളിലാണ്‌ ഹോമിയോ മരുന്നുകള്‍ ഉദ്‌പാദിപ്പിക്കുന്നത് എന്നത് ശരി തന്നെ.
അസാധ്യമായ ഈ നേര്‍പ്പിക്കലിനെ സാധ്യമാക്കാന്‍ ഹോമിയോ ഫാക്‌ടറികള്‍ക്കൊന്നേ ചെയ്യാനുള്ളൂ.മരുന്നും ലായകവും ഓരോ അളവിലെടുത്ത് നന്നായി കൂട്ടിക്കലര്‍ത്തുക മാത്രം.30c,200c അളവിലൊക്കെ ചില രോഗികള്‍ മരുന്നിന്റെ സ്വാദ് അനുഭവിച്ചെന്ന് ജെ.എച്.ക്ലാര്‍ക്ക് എന്ന ഹോമിയോ ആചാര്യന്‍ എഴുതിയിട്ടുണ്ട്.മുറിവിലെ ചലത്തില്‍ നിന്നുമെടുക്കുന്ന സോറിനം എന്ന മരുന്ന് വായില്‍ വെച്ചപ്പോള്‍ ഒരു രോഗിക്ക് പ്രത്യേകസ്വാദ് അനുഭവപ്പെട്ടത്രെ.ഈ പൊട്ടന്‍സികളില്‍ ശക്തമായ പ്രതിപ്രവര്‍ത്തങ്ങളുണ്ടായ രോഗികളുമുണ്ട്.കാഞ്ഞിരക്കുരുവില്‍ നിന്നുമെടുക്കുന്ന നക്സ് വോമിക്ക എന്ന മരുന്നിന്റെ പൊട്ടന്‍സികളിലും കാഞ്ഞിരക്കുരുവിന്റെ കയ്പ്പ് അനുഭവിച്ചറിയാന്‍ കഴിയും.ഇതിന്റെയൊക്കെ അര്‍ഥം ഇതു മാത്രം-വിഷാംശം പോകാന്‍ മാത്രമൊന്നും ഹോമിയോ മരുന്ന് നേര്‍പ്പിക്കുന്നില്ല.അതിനാല്‍ ശരീരത്തിനു യാതൊരു ദോഷവും ചെയ്യുന്നില്ലെന്ന ധാരണയില്‍ ഹോമിയോ മരുന്ന് കഴിക്കുന്നവര്‍ സൂക്ഷിക്കുക.

A SHORT LIST OF HOMOEOPATHIC MEDICINES

Abies Canadensis
Abies Nigra
Abrotanum
Absinthium
Acalypha Indica
Acetanilidum
Aceticum Acidum
Acetylsalicylicum Acidum
Aconitinum
Aconitum Ferox
Aconitum Lycoctonum
Actaea Spicata
Adamas
Adeps Suillus
Adonis Vernalis
Adrenalinum
Aesculinum
Aesculus Glabra
Aethiops Antimonialis
Aethiops Mercurialis Mineralis
Aethusa Cynapium
Agaricinum
Agaricus Campestris
Agaricus Citrinus
Agaricus Emeticus
Agaricus Muscarius
Agaricus Phalloides
Agave Americana
Agave Tequilana
Agnus Castus
Agraphis Nutans
Agrimonia Eupatoria
Agrostemma Githago
Ailanthus Glandulosus
Aletris Farinosa
Alfalfa
Alisma Plantago
Allium Sativum
Alloxanum
Alnus Glutinosa
Alnus Serrulata
Aloe Socotrina
Alstonia Scholaris
Althaea Officinalis
Alumen
Alumina
Alumina Silicata
Aluminium Metallicum
Aluminium Muriaticum
Ambra Grisea

Ammi Visnaga
Ammoniacum Gummi
Ammonium Aceticum
Ammonium Benzoicum
Ammonium Bromatum
Ammonium Carbonicum
Ammonium Causticum
Ammonium Iodatum
Ammonium Muriaticum
Ammonium Nitricum
Ammonium Phosphoricum
Ammonium Picricum
Ammonium Tartaricum
Ammonium Valerianicum
Ammonium Vanadium
Amorphophallus Rivieri
Ampelopsis Quinquefolia
Amygdala Amara
Amygdalus Persica
Amyl Nitrosum
Anacardium Occidentale
Anacardium Orientale
Anagallis Arvensis
Ananassa
Anatherum Muricatum
Anchusa Officinalis
Anemone Nemorosa
Anethum Graveolens
Angelica Archangelica
Angelica Sinensis Radix
Angustura Vera
Anilinum
Anisum
Anthemis Nobilis
Anthemis Pyrethrum
Anthoxanthum Odoratum
Anthracinum
Antimonium Arsenicicum
Antimonium Iodatum
Antimonium Muriaticum
Antimonium Oxydatum
Antimonium Sulphuratum Aureum
Antipyrinum
Apatite
Apiolum
Apis Venenum Purum
Apium Graveolens
Apocynum Androsaemifolium
Apocynum Cannabinum
Aqua Marina
Aquilegia Vulgaris
Aralia Quinquefolia
Aralia Racemosa
Aranea Diadema
Arbutinum
Arbutus Andrachne
Areca Catechu
Argemone Mexicana
Argentum Cyanatum
Argentum Iodatum
Argentum Metallicum
Argentum Muriaticum
Argentum Oxydatum
Argentum Phosphoricum
Aristolochia Clematitis
Aristolochia Milhomens
Aristolochia Serpentaria
Arnica Montana Radix
Arsenicum Bromatum
Arsenicum Metallicum
Arsenicum Sulphuratum Flavum
Arsenicum Sulphuratum Rubrum
Artemisia Vulgaris
Arum Italicum
Arum Maculatum
Arundo Mauritanica
Asafoetida
Asarum Canadense
Asarum Europaeum
Asclepias Curassavica
Asclepias Syriaca
Asclepias Tuberosa
Asclepias Vincetoxicum
Asimina Triloba
Asparagus Officinalis
Asperula Odorata
Astacus Fluviatilis
Asterias Rubens
Atropinum
Atropinum Sulphuricum
Aurum Bromatum
Aurum Iodatum
Aurum Metallicum
Aurum Muriaticum
Aurum Muriaticum Kalinatum
Aurum Muriaticum Natronatum
Aurum Sulphuratum
Avena Sativa
Azadirachta Indica

Baja
Balsamum Peruvianum
Baptisia Tinctoria
Barosma
Baryta Acetica
Baryta Iodata
Baryta Muriatica
Belladonna Radix
Bellis Perennis
Benzoinum
Berberis Aquifolium
Beryllium Metallicum
Beta Vulgaris
Betainum Muriaticum
Bismuthum Metallicum
Bismuthum Oxydatum
Bismuthum Subnitricum
Bixa Orellana
Blatta Americana
Blatta Orientalis
Boldo

Borago Officinalis
Boricum Acidum
Bovista
Brassica Napus
Bromium
Brucinum
Bufo Rana
Bunias Orientalis
Buthus Australis
Butyricum Acidum

Benzinum
Benzinum Dinitricum


Cactus Grandiflorus
Cadmium Bromatum
Cadmium Iodatum
Cadmium Metallicum
Cadmium Muriaticum
Cadmium Sulphuratum
Cadmium Sulphuricum
Caffeinum
Cahinca
Cajuputum
Caladium Seguinum
Calcarea Acetica
Calcarea Arsenicica
Calcarea Carbonica Ostrearum
Calcarea Caustica
Calcarea Hypophosphorosa
Calcarea Iodata
Calcarea Lactica
Calcarea Muriatica
Calcarea Oxalica
Calcarea Picrata
Calcarea Silicata
Calotropis Gigantea
Caltha Palustris
Camphora
Camphora Monobromata
Camphoricum Acidum
Candida Albicans
Canna Angustifolia
Cantharidinum
Cantharis
Capsicum Annuum
Carbo Animalis
Carbolicum Acidum
Carboneum
Carboneum Chloratum
Carboneum Hydrogenisatum
Carboneum Oxygenisatum
Carboneum Sulphuratum
Cardiospermum
Carduus Benedictus
Carduus Marianus
Carum Carvi
Cascarilla
Cassada
Castanea Vesca
Castor Equi
Castoreum
Catalpa Bignonoides


Causticum
Ceanothus Americanus
Cedron
Cenchris Contortrix
Cephalanthus Occidentalis
Cerasus Virginica
Cereus Bonplandii
Cereus Serpentinus
Cerium Oxalicum
Cetraria Islandica
Chamomilla
Cheiranthus Cheiri
Chelidonium Majus
Chelone Glabra
Chenopodii Glauci Aphis
Chenopodium Anthelminticum
Chenopodium Vulvaria
Chimaphila Umbellata
Chininum Arsenicicum
Chininum Arsenicosum
Chininum Muriaticum
Chininum Purum
Chininum Salicylicum
Chininum Sulphuricum
Chionanthus Virginica
Chlorinum
Chloroformum
Cholesterinum
Cholinum
Chromicum Acidum
Chromium Kali Sulphuricum
Chromium Sulphuricum
Chrysanthemum Leucanthemum
Chrysarobinum
Cicer Arietinum
Cichorium Intybus
Cicuta Virosa
Cimex Lectularius
Cinchoninum Sulphuricum
Cineraria Maritima
Cinnamomum
Cistus Canadensis
Citricum Acidum
Citrus Decumana
Citrus Limonum
Citrus Vulgaris
Clematis Erecta
Clematis Virginiana
Cobaltum Metallicum
Cobaltum Muriaticum



Coccinella Septempunctata
Coccus Cacti
Cochlearia Armoracia
Cochlearia Officinalis
Coffea Tosta
Colchicinum
Colchicum Autumnale
Collinsonia Canadensis
Colostrum
Comocladia Dentata
Conchiolinum
Condurango
Coniinum
Coniinum Bromatum
Conium Maculatum
Convallaria Majalis
Convolvulus Arvensis
Copaiva Officinalis
Corallium Rubrum
Cornus Circinata
Cornus Florida
Cortisone Aceticum
Corydalis Canadensis
Cotyledon Umbilicus
Coumarinum
Cresolum
Crocus Sativus
Crotalus Cascavella
Crotalus Horridus
Croton Tiglium
Cubeba Officinalis
Cucurbita Pepo, Semen
Culex Musca
Cupressus Australis
Cupressus Lawsoniana
Cuprum Aceticum
Cuprum Arsenicosum
Cuprum Carbonicum
Cuprum Muriaticum
Cuprum Nitricum
Cuprum Oxydatum Nigrum
Cuprum Sulphuricum
Curare
Cyclamen Europaeum
Cydonia Vulgaris
Cynara Scolymus
Cynodon Dactylon
Cypripedium Pubescens
Cysteinum

Daphne Indica
Derris Pinnata
Dictamnus Albus
Digitalis Purpurea


Dioscorea Villosa
Dirca Palustris
Dna
Dolichos Pruriens


Duboisia Myoporoides


Elaeis Guineensis
Elaps Corallinus
Elaterium
Emetinum
Eosinum Natrum
Ephedra Vulgaris
Epigaea Repens
Epilobium Palustre
Epiphegus Virginiana
Equisetum Arvense
Equisetum Hyemale


Eriodictyon Californicum
Erodium
Eryngium Aquaticum
Eryngium Maritimum
Erythraea Centaurium
Eschscholtzia Californica
Eserinum
Etherum
Ethylicum
Eucalyptus Globulus
Eugenia Caryophyllata
Eugenia Jambosa



Euonymus Europaeus
Eupatorium Aromaticum
Eupatorium Cannabinum
Eupatorium Perfoliatum
Eupatorium Purpureum
Euphorbia Amygdaloides
Euphorbia Lathyris
Euphorbia Pilulifera
Euphorbium Officinarum
Eupion


Ferrum Aceticum
Ferrum Bromatum
Ferrum Carbonicum
Ferrum Citricum
Ferrum Cyanatum
Ferrum Iodatum
Ferrum Lacticum
Ferrum Metallicum
Ferrum Muriaticum

Ferrum Picricum
Ferrum Sulphuricum
Ferrum Tartaricum
Ferula Glauca
Ficus Religiosa
Filix Mas
Foeniculum Vulgare
Folliculinum


Formica Rufa
Formicum Acidum
Fragaria Vesca
Franciscea Uniflora
Fraxinus Americana
Fraxinus Excelsior
Fuchsinum
Fucus Vesiculosus
Fumaria Officinalis

Galega Officinalis
Galium Aparine
Gallicum Acidum
Galphimia Glauca
Gambogia
Gaultheria Procumbens
Genista Tinctoria
Gentiana Cruciata
Gentiana Lutea
Geranium Maculatum

Geum Rivale
Geum Urbanum
Gingko Biloba
Glechoma Hederacea
Glonoinum
Glycerinum
Glycogenum
Glycyrrhiza Glabra
Gnaphalium Leontopodium
Gnaphalium Polycephalum

Granatum
Gratiola Officinalis
Grindelia
Guaco
Guaiacum
Guarea Trichilioides
Guatteria Gaumeri
Gunpowder
Gymnocladus Canadensis

Hamamelis Virginiana
Hedeoma Pulegioides
Hedera Helix
Hekla Lava
"Helianthemum Nummularium, Flos"
Helianthus Annuus
Heliotropium Peruvianum
Helix Tosta
Helleborus Foetidus
Helleborus Niger
Helleborus Viridis
Heloderma

Hepar Sulphuris Calcareum
Hepar Sulphuris Kalinum
Hepatica Triloba
Heracleum Sphondylium
Hippuricum Acidum
Histaminum Hydrochloricum
Hoang-Nan
Holarrhena Antidysenterica
Homarus
Humulus Lupulus
Hura Brasiliensis
Hura Crepitans


Hydrastininum Muriaticum
Hydrastis Canadensis
Hydrocotyle Asiatica
Hydrocyanicum Acidum
Hydrofluoricum Acidum
Hydrophis Cyanocinctum
Hyoscyaminum
Hyoscyaminum Hydrobromatum
Hyoscyamus Niger
Hypericum Perforatum
Hypothalamus

Ichthyolum
Ilex Aquifolium
Ilex Paraguariensis
Illicium Anisatum
Imperatoria Ostruthium

Indium Metallicum
Indolum
Inula Helenium
Iodium
Iodoformum

Iris Foetidissima
Iris Germanica
Iris Tenax
Iris Versicolor


Jalapa
Jasminum Officinale
Jasper
Jatropha Curcas

Jonesia Asoca
Juglans Cinerea
Juglans Regia


Juniperus Communis
Juniperus Virginiana
Justicia Adhatoda


Kali Arsenicosum
Kali Bromatum
Kali Causticum
Kali Chloricum
Kali Chromicum
Kali Cyanatum


Kali Nitricum
Kali Oxalicum
Kali Permanganicum
Kali Picricum

Kali Tartaricum
Kali Telluricum
Kalmia Latifolia
Kamala
Kousso

Lac Caninum
Lac Defloratum
Lac Felinum
Lac Vaccinum
Lacerta Agilis
Lachnanthes Tinctoria
Lacticum Acidum
Lactuca Virosa
Lamium Album
Lapis Albus
Lappa Major
Lathyrus Cicera
Lathyrus Sativus
Latrodectus Mactans
Laurocerasus

Lemna Minor
Leonurus Cardiaca
Lepidium Bonariense
Leptandra Virginica
Lespedeza Capitata
Levisticum Officinale
Liatris Spicata
Lilium Tigrinum
Limulus
Linaria Vulgaris
Linum Usitatissimum
Lithium Benzoicum
Lithium Bromatum

Lithium Muriaticum
Lobelia Cardinalis
Lobelia Erinus
Lobelia Inflata
Lobelia Syphilitica
Lolium Temulentum
Lonicera Xylosteum
Lophophytum Leandri
Luffa Operculata
Lupulinum
Lycopersicum Esculentum
Lycopus Virginicus
Lysimachia Nummularia

Magnesia Carbonica
Magnesia Muriatica
Magnesia Oxydata
Magnesia Sulphurica
Magnesium Metallicum
Magnolia Glauca
Magnolia Grandiflora
Mancinella
Mandragora Officinarum
Manganum Aceticum
Manganum Carbonicum
Manganum Metallicum
Manganum Muriaticum
Manganum Oxydatum Nativum
Manganum Oxydatum Nigrum
Manganum Sulphuricum
Mangifera Indica
Marrubium Vulgare
Matico
Medusa

Melilotus Officinalis
Melissa Officinalis
Menispermum Canadense
Mentha Piperita
Mentha Pulegium
Mentha Viridis
Mentholum
Menyanthes Trifoliata
Mephitis Mephitica
Mercurialis Perennis
Mercurius Aceticus
Mercurius Auratus
Mercurius Bromatus
Mercurius Corrosivus
Mercurius Cyanatus
Mercurius Dulcis
Mercurius Iodatus Flavus
Mercurius Iodatus Ruber
Mercurius Nitricus
Mercurius Praecipitatus Albus
Mercurius Praecipitatus Ruber

Methylene Blue
Mezereum
Millefolium
Mimosa Humilis
Mitchella Repens
Momordica Balsamina
Morbillinum
Moschus
Murex Purpurea
Muriaticum Acidum
Musa Sapientum
Mygale
Myosotis Arvensis
Myrica Cerifera
Myristica Sebifera
Myrrha
Myrtus Communis

Naphtalinum
Narcissus Pseudo-Narcissus
Nasturtium Aquaticum
Natrum Arsenicicum
Natrum Bicarbonicum
Natrum Bromatum
Natrum Carbonicum
Natrum Fluoratum
Natrum Hypochlorosum
Natrum Lacticum


Natrum Nitrosum
Natrum Salicylicum
Natrum Silicofluoricum
Natrum Sulphuratum
Natrum Sulphurosum
Negundo
Nepenthes


Niccolum Metallicum
Niccolum Sulphuricum
Nicotinum
Nitri Spiritus Dulcis
Nitricum Acidum
Nitromuriaticum Acidum
Nuphar Luteum
Nux Moschata



Oniscus
Ononis Spinosa
Onopordum
Onosmodium Virginianum
Oophorinum
Opuntia Vulgaris
Orchitinum
Oreodaphne Californica
Origanum Majorana


Palladium Metallicum
Paloondo
Papaver Rhoeas
Papaverinum
Paraffinum
Parathormonum
Pareira Brava
Parietaria Officinalis
Paris Quadrifolia
Paronichia Illecebrum
Passiflora Incarnata
Pastinaca Sativa
Paullinia Pinnata
Paullinia Sorbilis
Pediculus Capitis
Penthorum Sedoides
Pepsinum
Persea Americana
Pertussinum
Petiveria Tetrandra
Petroselinum Sativum
Phallus Impudicus
Phaseolus


Phloridzinum
Physalis Alkekengi
Physostigma Venenosum
Pichi
Picricum Acidum
Picrotoxinum
Pilocarpinum
Pilocarpinum Muriaticum
Pilocarpinum Nitricum
Pilocarpus
Pimpinella Saxifraga
Pinus Sylvestris
Piper Methysticum
Piper Nigrum
Piperazinum
Piscidia Erythrina
Pituitarum Posterium
Pix Liquida
Plantago Major
Platanus
Platinum Metallicum



Plumbum Aceticum
Plumbum Carbonicum
Plumbum Chromicum
Plumbum Iodatum
Plumbum Metallicum
Podophyllinum
Polygonum Punctatum
Polygonum Sagittatum
Polyporus Officinalis
Populus Candicans
Potentilla Anserina
Pothos Foetidus
Primula Obconica
Primula Veris
Proteus
Prunus Padus
Prunus Spinosa
Prunus Virginiana
Ptelea Trifoliata
Pyrethrum Parthenium
Pyrogenium
Pyrus Americana


Quebracho


Ranunculus Acris
Ranunculus Bulbosus
Ranunculus Ficaria
Ranunculus Repens
Ranunculus Sceleratus
Raphanus Sativus
Ratanhia
Rauwolfia Serpentina
Resina Laricis
Resorcinum


Rhamnus Cathartica
Rhamnus Frangula
Rhamnus Purshiana
Rheum Officinale
Rhodium Metallicum
Rhododendron Chrysanthum
Rhus Aromatica
Rhus Diversiloba
Rhus Glabra


Ricinus Communis
Rna
Robinia Pseudoacacia
Rosa Canina
Rosa Damascena
Rosmarinus Officinalis
Rubia Tinctorum
Rumex Acetosa
Rumex Obtusifolius


Sabal Serrulata
Saccharinum
Saccharum Lactis
Saccharum Officinale
Salicylicum Acidum
Salix Alba
Salix Nigra
Salix Purpurea
Salvia Officinalis
Sambucus Nigra
Sanguinaria Canadensis
Sanguinarinum Nitricum
Santoninum
Saponaria Officinalis
Saponinum
Sarcolacticum Acidum
Sarracenia Purpurea
Sarsaparilla
Sassafras Officinale
Scammonium
Schinus Molle
Scilla Maritima
Scolopendra
Scolopendrium Vulgare
Scopolaminum Hydrobromidum
Scrophularia Nodosa
Scutellaria Lateriflora
Secale Cornutum

Selenium Metallicum
Sempervivum Tectorum
Senecio Aureus
Senecio Jacobaea
Senega Officinalis
Senna
Serum Anguillae
Silica Marina
Sinapis Alba
Sinapis Nigra
Skatolum
Solanum Carolinense
Solanum Mammosum
Solanum Nigrum
Solanum Oleraceum
Solanum Tuberosum
Solidago Virgaurea
Sparteinum Sulphuricum
Spigelia Anthelmia
Spigelia Marilandica
Spinacia
Spiraea Ulmaria
Spiranthes Autumnalis
Stachys Betonica
Stannum Iodatum
Stannum Metallicum


Sterculia Acuminata
Stibium Metallicum
Sticta Pulmonaria
Stigmata Maidis
Stillingia Sylvatica
Stramonium
Strontium Bromatum
Strontium Carbonicum
Strophanthus Hispidus
Strophanthus Sarmentosus
Strychninum
Strychninum Arsenicicum
Strychninum Nitricum
Strychninum Phosphoricum
Strychninum Sulphuricum
Succinicum Acidum
Succinum
Sulphanilamidum
Sulphur Hydrogenisatum
Sulphuricum Acidum
Sulphurosum Acidum
Sumbul
Symphoricarpus Racemosus
Syzygium Jambolanum


Tanacetum Vulgare
Tannicum Acidum
Taraxacum Officinale
Tarentula Cubensis
Tarentula Hispana
Tartaricum Acidum
Taxus Baccata
Tellurium Metallicum
Terebinthina
Teucrium Marum
Teucrium Scorodonia



Thaspium Aureum
Thea Sinensis
Theobrominum
Theridion
Thiosinaminum
Thlaspi Bursa Pastoris
Thymolum
Thymus Serpyllum
Thyroidinum
Tilia Europaea


Tongo
Tormentilla
Trifolium Pratense
Trifolium Repens
Trillium Pendulum
Trimethylaminum
Triosteum Perfoliatum
Triticum Repens
Tropaeolum Majus
Tussilago Farfara
Tussilago Fragrans


Uricum Acidum

Usnea Barbata

Valeriana Officinalis
Vanadium Metallicum
Venus Mercenaria
Veratrinum
Veratrum Nigrum


Verbascum Thapsus
Verbena Officinalis
Vesicaria
Vespa Crabo
Viburnum Opulus

Vinca Minor
Viola Odorata
Viola Tricolor
Viscum Album

Wyethia Helenioides

Xanthoxylum Fraxineum

Yucca Filamentosa


Zincum Bromatum
Zincum Carbonicum
Zincum Cyanatum
Zincum Iodatum

Zincum Muriaticum
Zincum Oxydatum
Zincum Phosphoratum


Zincum Sulphuricum
Zincum Valerianicum
Zingiber Officinale

36 comments:

anushka said...

അല്‍‌പ്പം ചൊറിച്ചില്‍ മാത്രം..

poor-me/പാവം-ഞാന്‍ said...

നന്ദി.ഈ വിവരങള്‍ പങ്കുവെച്ചതിന്

അനില്‍@ബ്ലോഗ് // anil said...

കാലാകാലങ്ങളായി നടക്കുന്ന ചൊറിച്ചിലിന്റെ ഭാഗം .
:)
എന്തായാലും മെറ്റീരിയ മെഡിക്ക മുഴുവന്‍ കിട്ടിയതില്‍ സന്തോഷം.

നല്ലൊരു ശതമാനം മരുന്നുകള്‍ക്കും ഫലം കിട്ടുന്നു എന്നത് അനുഭവമാണ്. അത് എങ്ങിനെ കിട്ടുന്നു എന്ന് വിശദീകരിക്കണ്ടത് മറ്റ് ശാസ്ത്ര ശാഖകളാണ്. ഫലം ഇല്ല, പ്ലസിബോ ആണ് എന്നതൊന്നും വിലപ്പോവില്ല.

ജിവി/JiVi said...

ഈ ചൊറിച്ചില്‍ നന്നായി. യാതൊരു ദോഷഫലങ്ങളുമില്ലാത്ത ഒന്ന് എന്തായാലും ഇല്ല എന്ന ലോകതത്വത്തില്‍ എനിക്ക് നേരത്തെതന്നെ നല്ല വിശ്വാസമാണ്.

ഹോമിയോപ്പതിയുടെ ചരിത്രം പറഞ്ഞഭാഗത്തെ രണ്ട് സംശയങ്ങള്‍: ഹാനിമാന്‍ ആധുനികവൈദ്യശാസ്ത്രകാരനായിരുന്നോ?

മൃഗീയമായ ചികിത്സാരീതികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടവ ആ കാലത്ത് ആധുനികവൈദ്യശാസ്ത്രത്തിന്റെ ഭാഗമായിരുന്നോ?(ആ കാലഘട്ടം ഏതെന്ന് കൂടി എഴുതിയാല്‍ നല്ലത്)

Calvin H said...

@അനിൽ @ ബ്ലോഗ് ,
അല്ല... അനുഭവത്തിൽ ഗുണമുണ്ടെന്ന് അവകാശപ്പെടുന്നവർ ആണ് തെളിയിക്കേണ്ടത്.
ഇല്ലെങ്കിൽ മഷിനോട്ടത്തിനും ജാതകമെഴുത്തിനും തെളിവുണ്ടാക്കാൻ നടക്കേണ്ടി വരും ശാസ്ത്രജ്ഞന്മാർ

ആദ്യം ഡയല്യൂട്ട് ചെയ്യുന്നതിന്റെ ലോജിക് ആരെങ്കിലും വിശദീകരിക്കട്ടെ.. എന്നിട്ടല്ലേ ബാക്കി

അനില്‍@ബ്ലോഗ് // anil said...

കാല്വിന്‍,
മഷിനോട്ടവും ഹോമിയോ മരുന്നും താരതമ്യം ചെയ്യുന്നത് താങ്കള്‍ക്ക് അതിനെപ്പറ്റി അടുത്ത് അറിയാഞ്ഞാണ്. ഞാന്‍ അലോപ്പതി മെഡിസിന്‍ കൊടുക്കാന്‍ ലൈസന്‍സ്ഡ് ആയ ആളാണ്. പക്ഷെ ചില അപൂര്‍വ്വ കണ്ടീഷന്‍സില്‍ ഹോമിയോ ആണ് അവസാന റിസോര്‍ട്ട്. ഫലം എത്രവേണമെങ്കിലും തെളിയിക്കാന്‍ സാധിക്കും, തിയറി എനിക്ക് അറിയില്ല.

anushka said...

കമന്റുകള്‍ക്ക് നന്ദി.
ജീവിയുടെ ചോദ്യങ്ങള്‍ക്ക് പിന്നീട് മറുപടി പറയാം.ഒന്നു കൂടി പരിശോധന നടത്തിയതിനു ശേഷം.
അനില്‍,എന്റെ പോസ്റ്റ് ഫലസിദ്ധിയെപ്പറ്റിയല്ലായിരുന്നല്ലോ?
രക്തസമര്‍ദ്ധത്തിനുപയോഗിക്കുന്ന റൂവൊള്‍ഫിയ സെര്‍പെന്റിന എന്ന ഹോമിയോ മരുന്ന് ചിലരില്‍ വിഷാദരോഗമുണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്.നമ്മുടെ സര്‍പ്പഗന്ധിയാണ്‌ ഈ മരുന്ന്.ആയുര്‍‌വേദക്കാരും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്.ഇതിന്റെ ആല്‍ക്കലോയിഡ് ആധുനിക വൈദ്യശാസ്ത്രത്തിലും ഉപയോഗിക്കുന്നു.വിഷാദരോഗമാണ്‌ ഒരു പര്‍ശ്വഫലം.
ലോറന്‍സ് ബെന്നെറ്റ് എന്ന വിഖ്യാത ഫാര്‍മകോളജി പുസ്തകത്തില്‍ ഹോമിയോപ്പതിയേയും മറ്റു ശാഖകളെപ്പറ്റിയും നല്ലൊരു കുറിപ്പുണ്ട്.

krish | കൃഷ് said...

ഈ വിവരങ്ങള്‍ പങ്കുവെച്ചതിനു നന്ദി.

Calvin H said...

അനിൽ@ബ്ലൊഗ്,
എനിക്ക് ഹോമിയോപ്പതിയോട് അയിത്തം ഒന്നും ഉണ്ടായിരുന്നില്ല ഒരു കാലത്തും.

ഹോമിയോ മരുന്ന് എങ്ങനെ പ്രവർത്തിക്കുന്നു എന്ന തെളിവ് വേണ്ട പോട്ടെ. നമ്മൾ ഇതു വരെ കണ്ടെത്താ‍ത്ത വല്ല ശാസ്ത്ര തത്വവും എന്നങ്ങ് വിശ്വസിച്ചേക്കം. പക്ഷേ ഈ 30സി മരുന്ന് എങ്ങനെ ഉണ്ടാക്കുന്നു എന്നാരെങ്കിലു ഒന്ന് വിശദീകരിക്കൂ. അത് ഹോമിയോക്കാർ ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന കാര്യമാണല്ലോ. അതിനും മാത്രം സ്പിരിറ്റ് എവിടുന്നു? പോട്ടെ 200 സി ഉണ്ടാക്കാൻ മാത്രം വെള്ളം എവിടുന്ന്?

അനിലിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നു

Manoj മനോജ് said...

രാജേഷ്,
"അല്‍‌പ്പം രസതന്ത്രത്തിന്റെ ഭാഗത്തുനിന്ന് ആലോചിച്ചു നോക്കിയാല്‍ 12c ക്കു ശേഷമുള്ള നേര്‍പ്പിക്കലുകളില്‍ ഒരു തന്‍‌മാത്ര പോലുമുണ്ടാകാനിടയില്ല."

എന്ത് കൊണ്ട് ഒരു തന്മാത്ര പോലുമുണ്ടാകില്ല എന്നത് ഒന്ന് കൂടി ഒന്ന് വിശദമാക്കാമോ. മദര്‍ ട്ങറിന്റെ കോണ്‍സെണ്ട്രേഷന്‍ എത്രയായിരിക്കും എന്നറിയാത്തതിനാലാണ് ചോദ്യം.

അനില്‍,
ഓസ്ട്രേലിയയില്‍ ഒരു ഇന്ത്യന്‍ ഹോമിയോ ഡോക്ടറെയും ഭാര്യയെയും ശിക്ഷിച്ചത് വായിച്ചിരിക്കുമല്ലോ. എന്നെ അത്ഭുതപ്പെടുത്തിയത് ആ വിധിയില്‍ അദ്ദേഹം പഠിപ്പിച്ചിരുന്ന ഹോമിയോ കോളേജ് പൂട്ടുവാന്‍ പറഞ്ഞിട്ടില്ല എന്നതാണ്! ഹോമിയോ അദ്ധ്യാപകനായ അദ്ദേഹം താന്‍ പഠിച്ചതും പഠിപ്പിക്കുന്നതും തെറ്റാണെന്ന് സമ്മതിച്ചില്ല എന്നത് കൊണ്ടാണല്ലോ ശിക്ഷിച്ചിരിക്കുന്നത്. അങ്ങിനെയെങ്കില്‍ എന്തിന് ഓസ്ട്രേലിയയില്‍ ആ കോഴ്സ് ഇനിയും നടത്തണം!

അനില്‍@ബ്ലോഗ് // anil said...

രാ‍ജേഷ്,
ഫലങ്ങള്‍, അത് ഡിസഡ് ഇഫ്ഫക്റ്റായാലും അല്ലെങ്കിലും ഇല്ലാത്ത ഒരു വസ്തുക്കളും ഉണ്ടാവില്ല എന്ന് തന്നെയാണ് ഞാനും മനസ്സിലാക്കുന്നത്. പക്ഷെ ശ്രീഹരി യുടെ കമന്റിന് മറുപടിയായാണ് ഞാനത് പറഞ്ഞത്.
സര്‍പ്പഗന്ധിയുടെ പ്രഷര്‍ കുറക്കാനുള്ള കഴിവ് നേരിട്ട് കാണാവുന്നതാണ്, ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ട് പ്രഷര്‍ നോര്‍മലാകുന്നത് നമുക്ക് കാണാം.
കാല്വിന്‍,
ഹോമിയോ മരുന്നുകളെങ്ങിനെ ഉണ്ടാക്കുന്നു എന്ന് എനിക്ക് അറിയില്ല, കാരണം അതുമായി നേരില്‍ ബന്ധപ്പെടുന്ന ആളല്ല ഞാന്‍ എന്നതു തന്നെ കാരണം. എങ്കിലും ഒരു മരുന്നു നിര്‍മ്മാണക്കമ്പനി സന്ദര്‍ശിക്കാന്‍ ഏര്‍പ്പാട് ചെയ്യാമെന്ന് എന്റെ ഒരു സുഹൃത്തായ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. അവിടെ പോയ് വന്ന ശേഷം ഞാന്‍ കണ്ട കാര്യങ്ങള്‍ പോസ്റ്റ് ചെയ്യാം.

Calvin H said...

അനിൽ@ബ്ലൊഗ്,
Way to go :)

ഇത് തർക്കിക്കാൻ വേണ്ടിയല്ല അറിയാൻ വേണ്ടി തന്നെ ചോദിച്ചതാണ് കെട്ടോ. കുറെയേറെക്കാലം ആയി ഉള്ള സംശയം ആണ്. അനിലിന്റെ കണ്ടെത്തലുകൾക്കായി കാത്തിരിക്കുന്നു

അനില്‍@ബ്ലോഗ് // anil said...

കാല്വിനെ,
കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷങ്ങളായി ഹോമിയോക്കാരായ എന്റെ ചങ്ങാതിമാരെ പൊരിച്ചുകൊണ്ടിരിക്കുന്നത് ഈ ഡൈല്യൂഷന്‍ പറഞ്ഞാണ്.അവരും നിസ്സഹായരായി നില്‍ക്കുന്നു. ഫലം കിട്ടുന്നു എന്നത് മാത്രമേ എനിക്കും പറയാനാവുന്നുള്ളൂ.
അവസാനം ഞങ്ങളുടെ ജില്ലയിലെ ഡി.എം.ഓ (ഹോമിയോ)എന്നെ മരുന്നുണ്ടാക്കുന്നിടത്ത് കൊണ്ടുപോകാം എന്ന് സമ്മതിച്ചിട്ടുണ്ട്.(ഞങ്ങള്‍ സുഹൃത്തുക്കളാ കേട്ടോ :) )

anushka said...

മനോജ്,രസതന്ത്രത്തില്‍ പഠിച്ച അവഗാഡ്റോസ് ലോ യുമായി ബന്ധപ്പെടുത്തിയാണ്‌ അങ്ങനെ എഴുതിയത്.ഒന്നിനു ശേഷം 24പൂജ്യമിട്ട സംഖ്യയാണ്‌ 12c യുടെ നേര്‍പ്പിക്കല്‍.
സാമുവല്‍ ഹനിമാന്റെ കാലത്ത് പദാര്‍ഥങ്ങളെ അനന്തമാക്കി വിഭജിക്കാമെന്ന ധാരണയാണ്‌ പൊതുവെ ഉണ്ടായിരുന്നത്.ആറ്റം എന്ന സങ്കല്പ്പമോ തന്മാത്ര എന്ന സങ്കല്പ്പമോ അന്നുണ്ടായിരുന്നില്ല.
1755 ല്‍ ജനിച്ച സാമുവല്‍ ഹാനിമാന്‍ രസതന്ത്രത്തിലെ പ്രാഥമിക ബിരുദത്തിനു ശേഷമാണ്‌ വൈദ്യശാസ്ത്രപരിശീലനം നടത്തിയത്.

anushka said...

സാധാരണ ഹോമിയോ മരുന്നുണ്ടാക്കുന്ന സ്ഥലം കാണാന്‍ അനുവദിക്കാറില്ല.സുതാര്യതയില്ലായ്മയാണ്‌ എല്ലായ്പ്പോഴും ദുരൂഹതയുണ്ടാക്കുന്നത്-ഇത് പൊതുവെ പറഞ്ഞതാണ്‌.
ഒരാള്‍ എന്നോട് പറഞ്ഞത് ഡൈലൂഷന്റെ ബേക്ക് പൊട്ടന്‍സി പുറത്തു നിന്ന് ഇറക്കുമതി ചെയ്തതിനു ശേഷം ഇവിടെ വെച്ച് ശരിക്കുള്ള ഡൈലൂഷന്‍ ആക്കി മാറ്റുന്നു എന്നാണ്‌.അതായത് 29c ഒന്നു കൂടി നേര്‍പ്പിച്ച് 30c ആക്കുന്നു.
അക്കോനിറ്റിനെപ്പറ്റി ഒരു മെഡിക്കല്‍ ഡിക്ഷനറിയില്‍ കണ്ട ഒരു പരാമര്‍ശം ഓര്‍ക്കുന്നു-വളരെ ചെറിയ ഡോസുകളില്‍ പോലും അക്കോനിറ്റിന് പ്രവര്‍ത്തനം കാണുന്നു,അതിനാല്‍ തന്നെ ഹോമിയോപ്പതിയിലെ ഒരു ഫേവറൈറ്റ് മരുന്നാണ്‌ അകോനിറ്റ് എന്ന്.

Calvin H said...

സത്യം പറയാമല്ലോ അനിലേ, അനിലിന് കൃത്യമായ ഒരുത്തരം പ്ലാന്റ് വിസിറ്റ് കൊണ്ട് കിട്ടും എന്ന് എനിക്ക് തോന്നുന്നില്ല. നിരുത്സാഹപ്പെടുത്തുകയല്ല.

ഇത് തിയററ്റിക്കലി പ്രൂവ് ചെയ്യാവുന്ന സംഗതിയേയുള്ളു.

ഒരു 4 ലിറ്റർ ബോട്ടിലിൽ പത്ത് ലിറ്റർ വെള്ളം നിറക്കാൻ ആവില്ല എന്ന് നേരിട്ട് കണ്ടറിയേണ്ട ആവശ്യം ഇല്ലല്ലോ...

അനില്‍@ബ്ലോഗ് // anil said...

കാല്വിന്‍,
അത് മനസ്സിലായില്ല.

N.J Joju said...

ഹോമിയോപ്പതിയുടെ ശാസ്ത്രീയാടിത്തറ സംശയകരമാണ്‌(ദുര്‍ബലമാണ്‌) എന്നു പറഞ്ഞാല്‍ ഞാന്‍ അംഗീകരിയ്ക്കും. അതേ സമയം അത് പ്ലാസിബോ ആണ്‌ സൈഡ് എഫട് ഇല്ലാത്തതാണ്‌ എന്നു പറഞ്ഞാല്‍ വിയോജിയ്ക്കും.

ഹോമിയോപ്പതിയെപറ്റി ഞാന്‍ ചില പോസ്റ്റുകള്‍ ഇട്ടിരുന്നു.

ഹോമിയോപ്പതിയും അവോഗാഡ്രോ നമ്പറും

ഹോമിയോപ്പതി വിവാദങ്ങള്‍-

ഹോമിയോപ്പതി-ആധുനിക കാഴ്ചപ്പാടുകള്‍

http://nilavathekozhi.blogspot.com/2007/07/blog-post.html

anushka said...

അംഗീകരിക്കപ്പെട്ട ഗവേഷണരീതികളുപയോഗിച്ച് ഹോമിയോ മരുന്നുകളുടെ ഫലസിദ്ധിയെപ്പറ്റി പല പഠനങ്ങളും നടന്നിട്ടുണ്ട്.അല്ലാതെ വ്യക്തിപരമായ അനുഭവങ്ങള്‍ ആധാരമാക്കി ഫലസിദ്ധിയെപ്പറ്റി പറയുന്നതില്‍ അര്‍ഥമില്ല.

അനില്‍@ബ്ലോഗ് // anil said...

രാജേഷ്,
“അംഗീകരിക്കപ്പെട്ട ഗവേഷണ രീതികള്‍” എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല.ഹോമിയോ ഫലസിദ്ധി തെളിയിക്കാന്‍ ക്ലിനിക്കല്‍ ട്രയല്‍ മാത്രമേ ഉള്ളൂ എന്നാണെങ്കില്‍ അത് അംഗീകൃതമാക്കുകയേ നിവര്‍ത്തിയുള്ളൂ.

ഹോമിയോ മരുന്നുകളെല്ലാം ഫല സിദ്ധിയില്ലാത്തതാണെന്നതും അംഗീകരിക്കാനാവില്ല.

ഈ ചൊറിച്ചില്‍ കാലാകാലങ്ങളായി തുടരുന്ന ഒന്നാണ്.

ഫലം ഉണ്ട് എങ്കില്‍, രോഗം മാറുന്നു എങ്കില്‍ അത് ഉപയോഗിക്കപ്പെടുന്നതില്‍ തെറ്റൊന്നും ഇല്ല. ആത്യന്തികമായി ലക്ഷ്യം രോഗിയാണ്, രോഗം മാറലാണ്.

ഞാന്‍ വീണ്ടും പറയട്ടെ, അടിസ്ഥാന ശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് കടക വിരുദ്ധമാണ് ഹോമിയോയുടെ നേര്‍പ്പിക്കല്‍ തിയറി. പക്ഷെ 30 സിയെക്കാള്‍ പൊട്ടന്റാണ് 200 സി എന്ന് പ്രയോഗത്തില്‍ എനിക്ക് അറിയാം.

anushka said...

ക്ലിനിക്കല്‍ ട്രയല്‍ എന്നത് താങ്കള്‍ തെറ്റായ അര്‍ഥത്തില്‍ ഉപയോഗിക്കുന്നു എന്നു തോന്നുന്നു.ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തുന്നത് അംഗീകൃത ഗവേഷണമാനദണ്ഡങ്ങള്‍ ഉപയോഗിച്ചു തന്നെയാണ്‌.
രോഗിക്ക് രോഗം മാറുന്നു എന്ന ഒറ്റ കാരണം കൊണ്ട് ഒരു മരുന്ന് ഉപയോഗിക്കാന്‍ പറ്റില്ല.

അനില്‍@ബ്ലോഗ് // anil said...

എനിക്കൊന്നും പറയാനില്ല, രാജേഷ്.
ഹോമിയോപ്പതിയെ ഉദ്ധരിക്കുക എന്റെ താത്പര്യത്തില്‍ പെട്ടതല്ല. പക്ഷെ ഒരു ചികിത്സാ സമ്പ്രദായത്തെ, അതും പോസിറ്റീവ് റിസള്‍ട്ട് കിട്ടുന്ന ഒരു സമ്പ്രദായത്തെ തള്ളിപ്പറയാന്‍ ഞാനൊരുക്കമല്ലെന്ന് മാത്രം.
സിദ്ധാന്തങ്ങള്‍ അതിന്റെ വഴിക്ക് നടക്കട്ടെ.

ഗ്രീഷ്മയുടെ ലോകം said...

ഹോമിയോപ്പതിയെ കുറിച്ചുള്ള ഒരു പോസ്റ്റില്‍ കമന്റിടണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇപ്പോഴാണ് സാദ്ധ്യമാവുന്നത്. എന്നാല്‍ എഴുതി വന്നപ്പോള്‍ വലുതായതു കൊണ്ട് ഒരു പോസ്റ്റാക്കി ഇവിടെ ഇട്ടിട്ടുണ്ട്

ശ്രീ said...

പോസ്റ്റ് നന്നായി, മാഷേ

vrajesh said...

ശ്രീ,വായിച്ചതിനും അഭിപ്രായത്തിനും നന്ദി.
മണിയുടെ പോസ്റ്റ് ഇവിടെയും കമന്റായി ഇടാമായിരുന്നു.

Anonymous said...

MANIYUDE KAMANT
ഹോമിയോപ്പതിയും ഞാനും
ചെറുപ്പകാലത്ത് ഹോമിയോ മരുന്ന് ആയിരുന്നു ചെറിയ സുഖങ്ങള്‍ക്ക് തന്നിരുന്നത്. എനിക്കോര്‍മയുള്ള വലിയ ഹോമിയോ ചികിത്സ കിട്ടിയത് ഒരു പട്ടി കടിച്ചപ്പോഴാണ്. എന്റെ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ടാണ്, പാവം വളര്‍ത്ത് നായ് എന്റെ കയ്യില്‍ അമര്‍ത്തി കടിച്ചത്. പട്ടിയുടെ എല്ലാ പല്ലുകളും എന്റെ കൈത്തണ്ടയില്‍ ആഴ്ന്നിറങ്ങി.അന്ന് അഞ്ചാം ക്ലാസില്‍ പഠിച്ചിരുന്ന എന്നെ ഞങ്ങളുടെ പ്രിയപ്പെട്ട ഭാസ്കരന്‍ ഡോക്ടറുടെ അടുത്തെത്തിച്ചു. അദ്ദേഹം മുറിവ് പതഞ്ഞു പൊങ്ങുന്ന് ഒരു ദ്രാവകം കൊണ്ട് കഴുകി വൃത്തിയാക്കി. പിന്നെ കഴിക്കാന്‍ മധുരമുള്ള പൊടിയും പൊതിഞ്ഞു നല്‍കി. ഈ പൊതി മരുന്ന് കാരണമാവും “ഹോമിയോ പ്പൊതി“ അയതെന്ന് അന്നു ഞാന്‍ കരുതിയിരുന്നു.

ഈ പോസ്റ്റ് രണ്ട് ഹോമിയോ അനുഭവങ്ങളെ പറ്റിയാണ്, 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നത്:

1. എന്റെ ഒരു സുഹൃത്ത് ഹോമിയോപ്പതിയില്‍ ആകൃഷ്ടനായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെ ഈ ചികിത്സാ സമ്പ്രദായം എന്താണെന്ന് മനസ്സിലാക്കാന്‍ ഞാനും ശ്രമിച്ചു. കുറേ ഹോമിയോ “മരുന്നുകള്‍“ ഞാനും വീട്ടില്‍ സൂക്ഷിക്കാന്‍ തുടങ്ങി.
ഒരിക്കല്‍ എന്റെ വീട്ടില്‍ ഞാന്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന ആടുകളില്‍ ഒന്നു കിടപ്പിലായി. അതിന്റെ കാല്‍ മുട്ടുകളില്‍ നീര്‍ക്കെട്ട് വന്നു വീങ്ങി. തൊട്ടടുത്തുള്ള വെറ്റിനറി സര്‍ജനെ കാണിച്ചു. അദ്ദേഹത്തിന്റെ ചികിത്സയില്‍ കുറേ നാള്‍ കഴിഞ്ഞു. കാല്‍ മുട്ടുകളിലെ നീര്‍ക്കെട്ട് കുറഞ്ഞില്ല, മാത്രവുമല്ല, തേയ്മാനം സംഭവിക്കാതെ കുളമ്പുകള്‍ വളര്‍ന്നു. ഇനി ഒരിക്കലും നടക്കാനാവാത്ത വിധം ആവുമോ എന്ന് ഞാന്‍ ആശങ്കിച്ചു.

ഞാന്‍ ഇക്കാര്യം എന്റ് സുഹൃത്തുമായി ചര്‍ച്ച ചെയ്തു, ഞങ്ങള്‍ മെറ്റീരിയ മെഡിക്ക റഫര്‍ ചെയ്ത് ബ്രയോണിയ എന്ന റെമഡി പരീക്ഷിക്കാന്‍ തീരുമാനിച്ചു. എന്റെ സുഹൃത്തിന്റെ നിര്‍ദേശപ്രകാരം 30C പൊട്ടന്‍സിയുള്ള ബ്രയോണിയ കഴിപ്പിച്ചു. നീര്‍ക്കെട്ടുള്ള ഭാഗങ്ങളില്‍ ബ്രയോണിയ മാതൃദ്രാവകം തുണിയില്‍ നനച്ച് കെട്ടിയും വച്ചു. ഫലം അത്ഭുതാവഹമായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നീര്‍ക്കെട്ട് മാറി, തങ്കമണി എന്ന ആട് നാലുകാലില്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു തൂടങ്ങി. നീണ്ടു വളര്‍ന്ന കുളമ്പുകള്‍ മുറിച്ച് മാറ്റിയതോടെ അവള്‍ എഴുന്നേറ്റ് നടക്കാനും ആരംഭിച്ചു.

2. ഇരുപത് വര്‍ഷം മുന്‍പ്; ഒരു രാ‍ത്രിയില്‍ എന്റെ ചേച്ചിയുടെ 8 വയസ്സുള്ള മകന്‍ ഞങ്ങളെയൊക്കെ ഞെട്ടിച്ചു. അവന്‍ മൂത്രമൊഴിക്കുന്നത് രക്തം തന്നെ! ഞങ്ങള്‍ എല്ലാവരും അങ്കലാപ്പിലായി. ആ രാത്രിയില്‍ ഒരു ഡോക്ടറെ കാണുക എന്നത് ഗതാഗത സൌകര്യവും ഫോണുമൊക്കെ വിരളമായിരുന്ന അന്ന് വലിയ പ്രശ്നം തന്നെ ആയിരുന്നു. നേരം വെളുത്തിട്ട് ഡോക്ടറെകാണാം എന്ന് തീരുമാനിച്ചു. അപ്പോഴാണ് ഞാന്‍ എന്റെ സുഹൃത്തിനോടൊന്ന് ഇതെ പറ്റി പറയാം എന്നു കരുതിയത്. (അദ്ദേഹവും ഞാനും ഹാം റേഡിയോ ഓപ്പറേറ്റര്‍മാരായിരുന്നു) ഞങ്ങള്‍ ഇക്കാര്യം ഹാം റേഡിയോ വഴി സാംസാരിച്ചു. അദ്ദേഹം കുട്ടിയുടെ മൂത്രം എടുത്ത് ഒരു ചെറിയ കുപ്പിയില്‍ കുറച്ച് നേരം വച്ചിട്ട് എന്ത് സംഭവിക്കുന്നു എന്നു പറയാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അങ്ങനെ ചെയ്തു. കുപ്പിയുടെ അടിയില്‍ രക്ത വര്‍ണ്ണത്തിലുള്ള മൂത്രം ചുവന്ന ചെറു മണ്‍ തരികള്‍ പൊലെ അടിഞ്ഞുകൂടി. ഞാന്‍ ഈ വിവരം അറിയിച്ചപ്പോള്‍ LYCOPODIUM എന്ന റെമഡി കൊടുക്കാന്‍ എന്റെ സുഹൃത്ത് ഉപദേശിച്ചു. അത് രണ്ട് പ്രാവശ്യം കൊടുത്തു കഴിഞ്ഞപ്പോള്‍ തന്നെ മൂത്രം നിറം മാറി തുടങ്ങി. പിറ്റേന്ന് രാവിലെ മൂത്രം പരിശോധിച്ചപ്പോള്‍ സാധാരണ നില കൈവരിച്ചതായി മനസ്സിലായി. ഡോക്ടറെ കാണാന്‍ പിന്നീട് പോകേണ്ടി വന്നില്ല.

Anonymous said...

"Homeopathy's efficacy beyond the placebo effect is unsupported by the collective weight of scientific and clinical evidence"

http://en.wikipedia.org/wiki/Homeopathy

In other words, homeopathy is a kind of harmless fraud. It may "work" in some cases due to a variety of reasons (similar to "manthravadam" or prayer-as-medicine).

However, there is a body of knowledge developed through the medium of homeopathy, and this can be fruitfully used for modern medicine (I am desisting from using the word "allopathy" which has been cleverly brought in by homeopaths to claim that their 'science' is as valid as modern medicine).

In the context of India, homeopathy does have its uses--many illnesses can be cured if there is someone sympathetic to listen to one's complaints...!

Calvin H said...

@ Anil@Blog

You are yet to publish the details of your homeo medicin factory visit...

anushka said...

Calvin,
അനിലിന്റെ ഫാക്ടറി വിസിറ്റിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.പക്ഷെ,ഒരു ഫാക്‌റ്ററി സന്ദര്‍ശിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ട് അനുവാദം കിട്ടിയില്ല.29c potency,30 c potency ആക്കി മാറ്റുന്നതാണ് ഫാക്‌റ്ററികളില്‍ നടക്കുന്നതെന്നാണ് അതുമായി ബന്ധമുള്ള ഒരു സുഹൃത്ത് പറഞ്ഞത്.എന്തായാലും കാര്യമറിയാന്‍ താല്പര്യമുണ്ട്.

അനില്‍@ബ്ലോഗ് // anil said...

അയ്യോ ഞാനായിരുന്നോ ഫാക്റ്ററി വിസിറ്റ് പറഞ്ഞിരുന്നത് ?!
:)
ഓ.കെ ഉടനെ ചെയ്യാം .

Calvin H said...

വല്ലോം നടക്കുമോ...

“നടക്കില്ല... സീക്രട് ഒരിക്കലും പുറത്തു വിടില്ല “എന്നെങ്കിലും പറഞ്ഞെങ്കിൽ കേസ് ഫയലു ക്ലോസ് ചെയ്യാമായിരുന്നു :)

KK said...

http://extraordinarybus.wordpress.com/2010/09/21/homeopathy/

Anonymous said...

ഫാക്റ്ററി വിസിറ്റ് ചെയ്യാന്‍ പോയവര്‍ തിരിച്ചെത്തിയില്ലേ?

അനില്‍@ബ്ലോഗ് // anil said...

ഇല്ലപ്പാ, നുമ്മ നാടു വിട്ടു. ഇപ്പോൾ ദുബയിലാണ്. :)

Anonymous said...

200 വര്‍ഷങ്ങള്‍ക്കു മുമ്പ് ജര്‍മ്മന്‍ ഭിഷഗ്വരനായ ഡോ. ക്രിസ്റ്റ്യന്‍ ഫ്രഡറിക് സാമുവല്‍ ഹാനിമാന്‍ കണ്ടെത്തിയ പ്രകൃതിധര്‍മ്മപ്രകാരമുള്ള ഒരു ചികിത്സ ശാസ്ത്രമാണ് ഹോമിയോപ്പതി. ഹോമിയോപ്പതി ഔഷധങ്ങളെല്ലാം തന്നെ പ്രകൃതിയിലെ അവയുടെ സ്വഭാവികമായ സ്രോതസ്സുകളില്‍ നിന്നു ഉല്പാദിക്കപ്പെടുന്നവയാണ്. ഉദാഹരണത്തിന് നക്സ്വോമിക്ക എന്ന ഔഷധം കാഞ്ഞിരമരത്തില്‍ നിന്നും, എപ്പിസ് മെലിഫിക്ക തേനീച്ചയില്‍ നിന്നും, നേട്രംമൂര്‍ ഉപ്പില്‍ നിന്നും, ഓറം മെറ്റാലിക്കം സ്വര്‍ണ്ണത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇത്തരത്തിലുള്ള 3000-ത്തില്‍ പ്പരം ഔഷധങ്ങള്‍ ഹോമിയോപ്പതി വൈദ്യശാസ്ത്ര ശാഖയില്‍ ഇപ്പോള്‍ നിലവിലുണ്ട്.

പ്രകൃത്യനുസരണമായ ഈ ഔഷധങ്ങളുടെ നിര്‍മ്മാണപ്രക്രിയയില്‍​അവയുടെ ചലനാത്മകമായ ശക്തി വര്‍ദ്ധിക്കുകയും ഭഔതിക ശക്തി കുറയുകയും ചെയ്യുന്നു. ഭഔതിക ശക്തി കുറവായതിനാലാണ് തുടര്‍ച്ചയായ ഉപയോഗം മൂലവും യാതൊരു പാര്‍ശ്വഫലങ്ങളും ഹോമിയോ മരുന്നുകള്‍ ഉണ്ടാക്കാത്തത്. അതുകൊണ്ട് തന്നെ ഹോമിയോപ്പതി ചികിത്സ പാര്‍ശ്വഫലരഹിതമെന്നറിയപ്പെടുന്നു.

ഹോമിയോപ്പതിയോടുള്ള രോഗികളുടെ സമീപനം മനസ്സിലാക്കാന്‍ വേണ്ടി എ സി നില്‍സണും, ബാംഗ്ളൂരിലെ ഡോ. മുകേഷ് ബത്രാസ് പോസിറ്റീവ് ഹെല്‍ത് ക്ലിനിക്കും ചേര്‍ന്നു നടത്തിയ ഒരു വര്‍ഷം നീണ്ട സര്‍ വ്വേയില്‍ കണ്ടെത്തിയത് – ഹോമിയോപ്പതിയുടെ ഗുണഭോകാതാക്കളില്‍ 82% പേര്‍ക്കും ഈ വൈദ്യശാസ്ത്രത്തിന്‍റെ ഫലപ്രാപ്തിയില്‍ പൂര്‍ണ്ണ വിശ്വാസമാണ് എന്നാണ് .

രോഗപ്രതിരോധ ശേഷി തകരാറിലാകുമ്പോള്‍ ഒരു വ്യക്തി രോഗത്തിന് അടിപ്പെടുന്നു. ഹോമിയോപ്പതി ചികിത്സയില്‍ ഔഷധങ്ങള്‍ മുഖേന തകരാറിലായ പ്രതിരോധശക്തിയെ ക്രമത്തിലാക്കി സ്വഭാവികമായ രീതിയില്‍ ആരോഗ്യം പുനസ്ഥാപിക്കപ്പെടുന്നു. രോഗപ്രതിരോധശേഷി ഉത്തേജിപ്പിക്കപ്പെടുന്നതു കൊണ്ട് കാലാകാലത്തോളം ഔഷധങ്ങളെ ആശ്രയിക്കേണ്ട ദുര്‍ഗതിയില്‍ നിന്നും രോഗികള്‍ വിമുക്തരാകുന്നു.

വൈദ്യശാസ്ത്രശാഖയായ സൈക്കോ-ന്യൂറോ- ഇമ്മ്യുണോ- എന്‍ ടോക്രൈനോളജി (psychoneuroimmunoendocrinology – PNEI) പ്രകാരം 90% രോഗങ്ങള്‍ക്കും നിദാനം തകരാറിലായ രോഗപ്രതിരോധ ശേഷിയാണ് എന്ന് ഏറ്റവും പുതിയ പഠനങ്ങള്‍​ സൂചിപ്പിക്കുന്നു. മനുഷ്യമനസ്സും, ശരീരത്തിലെ മറ്റ് എല്ലാ അവയവങ്ങളും തമ്മില്‍​ നിരന്തരസംസര്‍ഗ്ഗത്തിലാണ്. നിഷേധാത്മക വികാരങ്ങളായ (negative emotions) ആകുലത, നിരാശ, ദുഖം, വിരോധം, ഭയം, എന്നിവ അതിരുകവിയുമ്പോള്‍ ശരീരം രോഗാതുരമാകുന്നു. നമ്മുടെ കാലഘട്ടത്തിന്‍റെ പ്രത്യേകത പലവിധ കാരണങ്ങളാല്‍ മിക്കവരും നിരന്തരമായ ടെന്‍ഷനിലാണ്. അതുകൊണ്ടു തന്നെ രോഗങ്ങളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ദ്ധിക്കുന്നു. വിവിധ തരം അലര്‍ജി രോഗങ്ങള്‍, വേദനകള്‍, ശ്വാസകോശ രോഗങ്ങള്‍, ഉദരസംബന്ധമായ അസുഖങ്ങള്‍, ത്വക് രോഗങ്ങള്‍, പ്രമേഹം, രക്താതിമര്‍ദ്ദം, തൈറോയ്ഡ് രോഗങ്ങള്‍ എന്നീവയെല്ലാം തന്നെ മേല്‍പ്പറഞ്ഞഗണത്തില്‍ പെടുത്താവുന്നവയാണ്.

ഇത്തരത്തിലുള്ള എല്ലാ രോഗങ്ങളെയും അതിന്‍റെ പൂര്‍ണ്ണതയില്‍ ഉള്‍ ക്കൊള്ളുകയും മനസ്സിലാക്കുകയും ചികിത്സിക്കുകയും ചെയ്യുന്നതാണ് ഹോമിയോപ്പതിവൈദ്യശാസ്ത്രത്തിന്‍റെ പ്രത്യേകത. രോഗത്തേക്കാളുപരിയായി, രോഗം ബാധിച്ച വ്യക്തികളുടെ എല്ലാ സവിശേഷതകളും സമഗ്രമായവിശകലന പഠനത്തിന് വിധേയമാക്കിയതിനു ശേഷമാണ് ഔഷധങ്ങള്‍ നിര്‍ണ്ണയിക്കുന്നത്. ഈ സൈബര്‍യുഗത്തില്‍ നിരവധി ഹോമിയോപ്പതി കമ്പ്യുട്ടര്‍ സോഫ്റ്റ് വേറുകള്‍ രോഗനിവാരണം സത്വരമാക്കുവാനുപകരിക്കുന്നു.

വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും അനുയോജ്യം പ്രകൃതി നിയമ പ്രകാരമുള്ള ഹോമിയോ ഔഷധങ്ങളാണ്. കുട്ടികളില്‍​കണ്ടുവരാറുള്ള വിട്ടുമാറാത്ത, കഫകെട്ട്, തുമ്മല്‍, അലര്‍ജി, ആസ്ത്മ, വിശപ്പില്ലായ്മ, പഠനത്തില്‍ താല്‍പ്പര്യക്കുറവ്, സ്വഭാവ വൈകല്യങ്ങള്‍ എന്നിവയ്ക്കെല്ലാം തന്നെ ദോഷഫലങ്ങളൊന്നും തന്നെയില്ലാത്ത വളരെ ഫലപ്രദമായ ചികിത്സയുണ്ടെന്നുളളത് ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്‍റെ സവിശേഷതയാണ്.

രാസവളങ്ങളുടേയും കീടനാശിനികളുടേയും അമിത ഉപയോഗം മൂലം വിഷലിപ്തമായിക്കൊണ്ടിരിക്കുന്ന നമ്മുടെ പരിസ്ത്ഥിയെ ജൈവളങ്ങളും പ്രകൃതിജന്യമായ കീടനാശിനികളുംമുപയോഗിച്ച് പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതുപോലെ തന്നെ നുറു ശതമാനം പ്രകൃതിനിയങ്ങള്‍ക്കനുയോജ്യമായി മാത്രം പ്രവര്‍ത്തിക്കുകയും താരതമ്യേന ചിലവുകുറഞ്ഞതുമായ ഹോമിയോപ്പതി പോലുള്ള ചികിത്സാവിധികള്‍ ഒരു വ്യക്തിയുടെ തകരാറിലായ രോഗപ്രതിരോധശേഷിയെ ക്രമപ്പെടുത്തിയും ഉത്തേജിപ്പിച്ചും രോഗത്തെ ഉന്‍മൂലനം ചെയ്ത് മാനവരാശിക്കനുഗ്രഹമായി എന്നും നിലകൊള്ളുന്നു.

ഡോ. ഫെലിക്സ് ജയിംസ് BHMS, MD

Anonymous said...

http://nireeekshakan.blogspot.in/2012/10/blog-post.html