Tuesday, December 30, 2008

യുക്തിവാതം-ജബ്ബാര്‍ മാഷ്

ഇ.എ.ജബ്ബാറിന്റെ ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്ന ഒരു ബ്ലോഗാണ്‌.ആ ബ്ലോഗിനെ വിശകലനം ചെയ്യാനൊന്നും ഞാന്‍ മുതിരുന്നില്ല.

വ്യക്തികളുടെ ധാര്‍‌മികനിലവാരവും മതവും തമ്മില്‍ ബന്ധമൊന്നുമില്ലെന്നതാണല്ലോ യുക്തിവാദികളുടെ നിലപാട്.ആ ചിന്താഗതി തന്നെയാണ്‌ എനിക്കുമുള്ളത്.പക്ഷെ ചില അനുഭവങ്ങള്‍ എതിരായ തെളിവുകളാണ്‌ തരുന്നത്.

ഒരേ ലക്ഷ്യത്തിനു വേണ്ടി,ഒരേ ആശയത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന യുക്തിവാദ സംഘടനകള്‍ പലതാണ്‌.വളരാതെ തന്നെ പിളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സംഭവമാണ്‌ യുക്തിവാദ പ്രസ്ഥാനം.വ്യക്തികളുടെ അഹംഭാവങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ മാത്രമാണ്‌ പലപ്പോഴും വിവിധ സംഘടനകളുടെ രൂപീകരണത്തിലെത്തിയത്.ഇക്കാര്യത്തില്‍ മറ്റു പ്രസ്ഥാനങ്ങളില്‍ നിന്ന് യുക്തിവാദ പ്രസ്ഥാനങ്ങളും വ്യത്യസ്തരാകുന്നില്ല.ഇക്കാര്യം വിശകലനം ചെയ്യാനുമല്ല ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്.

യുക്തിവാദ ഗ്രന്ഥങ്ങളുടെ പ്രചരണത്തിനായി ഈ സംഘടനകള്‍ ബുക് ക്ലബ്ബുകള്‍ തുടങ്ങിയിട്ടുണ്ട്.അത്തരമൊരു ക്ലബ്ബിന്റെ പരസ്യം എന്റെ ശ്രദ്ധയില്‍ പെട്ടു.സംഗതി ഇതാണ്‌..നിങ്ങള്‍ ബുക് ക്ലബ്ബിന്റെ മെമ്പറാകാന്‍ മൂവായിരം രൂപ അടക്കുന്നു.മാസം തോറും അമൂല്യമായ ഒരു പുസ്തകം അവര്‍ അയച്ചു തരും.ആള്‍‌ദൈവങ്ങളുടെയും ആള്‍ക്കൂട്ടങ്ങളുടെയും അടിവേര് വിശകലം ചെയ്യുന്ന ചില പുസ്തകങ്ങള്‍ വായിച്ച ശേഷം മൂവായിരം രൂപ അടച്ച് ബുക് ക്ലബ്ബില്‍ ചേര്‍ന്നു.രസീറ്റ് അവര്‍ കൃത്യമായി അയച്ചു തന്നു.പക്ഷെ എനിക്ക് പുസ്തകങ്ങളൊന്നും അയച്ചു കിട്ടിയില്ല.മാസങ്ങള്‍ക്ക് ശേഷം ഇക്കാര്യം സൂചിപ്പിച്ച് ഞാന്‍ ഒരു കത്തയച്ചു.ഉടനെ അവര്‍ എനിക്ക് ഒരു പുസ്തകം അയച്ചു തന്നു.പക്ഷെ,അതിനു ശേഷം നാളിതു വരെ പുസ്തകമൊന്നും അയച്ചു കിട്ടിയിട്ടില്ല.തട്ടിപ്പിനിരയായവന്റെ ഒരു രോഷമെന്ന നിലയില്‍ ഈ അനുഭവം ഇവിടെ എഴുതിയെന്നു മാത്രം.

യുക്തിവാദ സംഘടനകളുടെ പ്രവര്‍ത്തകര്‍ വ്യത്യസ്തമായതൊന്നും നമുക്ക് തരുന്നില്ല.മറ്റുള്ളവരെപ്പോലെ അവരും പണമെന്ന പ്രലോഭനത്തില്‍ വീഴുന്നു.മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുന്നു.കനകം മൂലവും കാമിനി മൂലവും ഉള്ള ദുരന്തങ്ങളിലെല്ലാം അവരും ചെന്നു ചാടുന്നു.സ്വന്തം ശരീരത്തിന്റെ പ്രലോഭനങ്ങളൊന്നും അതിജീവിക്കാത്തവര്‍ ലോകത്തിനെ മാറ്റി മറിക്കാന്‍ എന്താണ്‌ ചെയ്യാന്‍ പോകുന്നത് എന്ന് മനസ്സിലാകുന്നില്ല.അതിതീവ്ര യുക്തിവാദിയായ ഒരു സുഹൃത്ത് എനിക്കുണ്ട്.ഒരു ഡോക്റ്റര്‍ കൂടിയായ അദ്ദേഹം നിരന്തരം പുക വലിക്കുന്ന വ്യക്തിയാണ്‌.മകരജ്യോതിയുടെ തട്ടിപ്പ് പുറത്താക്കാന്‍ ശബരിമലക്ക് ചാടിപ്പുറപ്പെടാന്‍ വരെ തയ്യാറാകുന്ന അദ്ദേഹത്തിന്‌ പക്ഷെ പുകവലി നിര്‍‌ത്താന്‍ ഒരിക്കലും സാധിക്കുന്നില്ല.ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ,'സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാത്തവരുടെ ഒരു പ്രകടനമാണ്‌ പുകവലി' എന്നാണ്‌.ഇതാണോ യുക്തിവാദം!

ജബാര്‍ മാഷുടെ ബ്ലോഗിനെപ്പറ്റി എനിക്കുള്ള സംശയം ഇത്തരമൊരു ബ്ലോഗില്‍ അനോണിമസ് കമന്റുകള്‍ അനുവദിക്കേണ്ടതുണ്ടോ എന്നാണ്‌.സ്വന്തം അഭിപ്രായം,സ്വന്തം പേരില്‍ എഴുതാനുള്ള ധൈര്യമില്ലാത്തവര്‍ക്ക് ഒരു ചുവരു കൊടുക്കേണ്ടതുണ്ടോ?

6 comments:

അനില്‍@ബ്ലോഗ് // anil said...

രാജേഷ്,

താങ്കളുടെ പോസ്റ്റിന്റെ ലക്ഷ്യമെന്തെന്ന് വ്യക്തമല്ല കെട്ടോ.

അനോണിമസ് കമന്റുകള്‍ , അതേതു പോസ്റ്റിലായാലും, ആവശ്യമില്ലാത്തതാണെന്നാണ് ഞാന്‍ കരുതുന്നത്. പിന്നെ അത് ബ്ലോഗ്ഗറുടെ സ്വാതന്ത്ര്യം.

യുക്തിവാദി സംഘങ്ങളുമായി എനിക്ക് യാതൊരു വിധ പരിചയവുമില്ലാത്ത കാരണം താങ്കള്‍ പറഞ്ഞ മറ്റുകാര്യന്നളില്‍ എനിക്കഭിപ്രായം പറയാന്‍ നിവര്‍ത്തിയില്ല, അറിയില്ല. നിയതമായ ഭരണഘടനയോ , നിയമാവലിയോ ഇല്ലാത്ത ഏതൊരു സംഘടനാ ചട്ടക്കൂടുകളിലും വ്യക്തി താല്‍പ്പര്യങ്ങള്‍ മുന്നിട്ടു നില്‍ക്കുമായിരിക്കാം.

പുകവലിയും യുക്തിവാദവും തമ്മില്‍ ഏതു രീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് ആലോചിച്ചിട്ട് യാതൊരു പിടിയുമില്ല. യുക്തിവാദികള്‍ എന്നാല്‍ എന്ത് എന്ന ഡഫനിഷന്‍ തന്നെ എനിക്കറിയില്ലാത്തകൊണ്ടാവും അങ്ങിനെ തോന്നുന്നുന്നത്.

യുക്തിവാദവുമായി അടുപ്പമുള്ളതുകൊണ്ടല്ല, മറിച്ച് വിഷയത്തില്‍ ഉള്ള താല്‍പ്പര്യം കൊണ്ടാണ് ഞാന്‍ ആ ബ്ലോഗ്ഗ് വായിക്കുന്നത്.

ഓഫ്ഫ്:
കമന്റ് മോഡറേഷനും ആവശ്യമുണ്ടോ എന്നു ചിന്തിക്കണം. ഒരാ‍ളിടുന്ന കമന്റിനു സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതെന്തിനു? നിങ്ങള്‍ക്കിഷ്ടമില്ലാത്ത കമന്റുകള്‍ തിരസ്കരിക്കാനുള്ള സ്വാതന്ത്ര്യം അതു നിങ്ങള്‍ക്ക് തരുന്നു. അതും ഒഴിവാക്കപ്പെടേണ്ടതാണ്.

Anonymous said...

എല്ലാവരും പറയുന്ന ‘വിധി’
--------------------

യുക്തിവാദികൾക്ക് ആരുടെതും എതുരീതിയിലും മോഷ്ടിക്കാം. അവർക്ക് നല്ലതെന്ന് തോന്നുന്ന യുക്തിയാണ് അവരുടെ മതം. തെറ്റ് ചെയ്താൽ രാഷ്ട്രത്തിന്റെ നിയമമല്ലാതെ പേടിക്കാനില്ല. അതിനാൽതന്നെ ഇരുട്ടിലും ഒളിഞ്ഞും തെറ്റ് ചെയ്യാൻ മടിയില്ലാത്തതും. എതാർത്ഥ സത്യ വിശ്വാസികൾക്ക് ദൈവം എപോഴും കാണുമെന്നും കർമ്മങ്ങൾക്ക് പ്രതിഫലമുണ്ടെന്നും ഉള്ള വിശ്വാസം നന്മയിലേക്ക് വഴികാണിക്കുന്നു.

ഒരിക്കൽ കുഞ്ഞിമുഹമ്മദെന്ന ഒരൂ യുക്തിവദി വളരെ സങ്കടത്തോടെ പറഞ്ഞു, ദൈവ വിശ്വാസമില്ലാത്തതിന്റെ വിശമം വലുതാണെന്നും. സുഹൃത്ത് പി.ൻ ന്റെ മകൻ മരിച്ചപ്പോൾ അദ്ദേഹത്തെ വീട്ടിൽ ചെന്ന് കണ്ടു ഒന്നും ശബ്ദിക്കാനാവതെ മടങ്ങി എന്ന്. ഏത് വിധത്തിൽ പറഞ്ഞാശ്വസിപ്പിക്കുമെന്നറിയില്ല എന്ന്! ക്ഷമിക്കാൻ എങ്ങിനെ പറയും? എന്തിന് ക്ഷമിക്കണമെന്ന് ചോദിച്ചാൽ? വിധി എന്ന് പറയാനും വയ്യ. ആരുടെ വിധി.. അങ്ങിനെ മുഖത്ത് നോക്കി ഒന്നും പറയാതെ തിരിച്ചു വന്നു എന്ന്! ഏത് നിഷേധിയും പറയും വിധി എന്ന്. ഒരിക്കൽ നായനാർ പറഞ്ഞും ‘ദൈവ ഹിതം പോലെ സംഭവിക്കും എന്ന്...‘. മാർകിസത്തിന്റെ അടിവേരൂകളായ മാക്സ് നേതാക്കന്മാരുടെ ചരിത്രം വായിച്ചാലും കാണാം ഇത്തരം ‘വിശ്വാസ’ കണികകൾ. ആരും ഇല്ലാതാക്കിയാലും മനുഷ്യ പ്രകൃതമാണ് ദൈവമെന്ന വിശ്വാസം. വളരെ ദുഷ്കരമായ അവസരങ്ങളിലൊക്കെ ദൈവമെ എന്നോ അമ്മേ എന്നോ വിളിച്ച് പറയുന്നത് ഇത്തരം വിശ്വാസം കാരണമാണ്.

അഹങ്കാരം വിടൂക. നല്ല മാർഗം സ്വീകരിക്കുക.

arunbabu said...

ninteyokke oru yukthi vaadam ninakkonnu ver paniylle


vaayil thonniyathu kothaikku paattu....

Shibukumar said...

സുഹ്രുത്തെ,

രണ്ടൂ വര്‍ഷം മുമ്പത്തെ ഈ പോസ്റ്റ് സന്ദര്‍ഭവശാല്‍ ഇന്നലെയാണു ശ്രദ്ധയില്‍ പെട്ടതു. പുസ്തകത്തിനു പണമടച്ചു വഞ്ചിക്കപ്പെട്ട താങ്കളുടെ രോഷം ഞാന്‍ പങ്കു വെക്കുന്നു.ഇക്കാര്യത്തില്‍ വേണ്ട നീയമ നടപടികള്‍ ഇതിനകം സ്വീകരിച്ചു കാണും എന്ന് കരുതുന്നു.

മതവിശ്വാസവും ധാര്‍മികതയും തമ്മില്‍ ബന്ധമില്ലെന്നു ഏതു യുക്തിവാദിയാണു പറഞ്ഞത് എന്നറിയില്ല. ഏതായാലും മതത്തിന്റെ പേരില്‍ നിരന്തരം നടക്കുന്ന അക്രമങ്ങളും അധാര്‍മ്മിക പ്രവ്രുത്തികളും നേരിട്ട് അറിയുന്ന ആരും അതിനോടു യോജിക്കാനിടയില്ല.

ലോകത്തെ മാറ്റിമറിക്കല്‍ യുക്തിവാദത്തിന്റെ ലക്ഷയമായി ആരും മുമ്പു പറഞ്ഞു കേട്ടീട്ടീല്ല. യുക്തിചിന്തയുടെ പ്രചാരണവും മനുഷ്യന്റെ അന്ധവിശ്വാസ പ്രവണതയെ മുതലെടുത്തുള്ള ചൂഷണത്തിനെതിരെയുള്ള പോരാട്ടവും ആണു യുക്തിവാദ പ്രസ്താനങ്ങളുടെ അജണ്‍ടയായി പൊതുവെ പറയാറുള്ളത്.

പണത്തെയും ശാരീരിക ചോദനകളെയും അതിജീവിക്കേണ്ടൂന്ന പ്രലോഭനങ്ങളായി കാണുന്നതില്‍ യുക്തിയല്ല "ആത്മീയ മൂല്യ"ങ്ങളാണ് ഉള്ളത്. "കാമിനി മൂലമുള്ള ദുരന്തങ്ങള്‍" എന്ന പ്രയോഗത്തിലെ സ്ത്രീവിരുദ്ധത പ്രതിഷേധാര്‍ഹമാണെന്നു കൂടി അറിയിക്കട്ടെ.

anushka said...

സുഹൃത്തെ,
ഒരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ പല പ്രലോഭനങ്ങളേയും അതിജീവിക്കേണ്ടി വരുന്നു.പ്രസ്ഥാനത്തിന്റെ ധനം തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് നാം കരുതുന്നില്ല.ഇക്കാര്യത്തില്‍ യുക്തിവാദപ്രസ്ഥാനങ്ങളുടെ നിലവാരം സംശയകരമാണെന്നാണ് എന്റെ തോന്നല്‍.
ഒരു ലക്ഷ്യത്തിനു വേണ്ടി പലതും ത്യജിക്കുന്നതിലാണ് സംഘടന നിലനില്‍ക്കുന്നത്.

ഒരു സത്യാന്വേഷി said...

യുക്തിവാദികള്‍ വന്നു പെടാന്‍ സാധ്യതയുള്ളവിടങ്ങളിലെല്ലാം എനിക്ക് ചോദിക്കനുള്ളത് ഒരു സത്യാന്വേഷിയെ അലട്ടുന്ന ഏതാനും ചോദ്യങ്ങള്‍ ......

ഒരു ലക്ഷ്യമുണ്ടോ ഈ ജീവിതത്തിനു ?
ആര് സ്ര്ഷ്ടിച്ചു ഈ നമ്മെ ?
എന്തിനു വേണ്ടി ഈ ജന്മം തന്നു എനിക്ക് ?
നമ്മെ സ്ര്ഷ്ടിച്ച സ്രഷ്ടാവിന്റെ ഉദ്ദേശങ്ങള്‍ അറിഞ്ഞവരാറുണ്ട് ?
ആ സ്രഷ്ടാവ് നല്‍കിയ ജന്മം എങ്ങിനെ ഉപയോഗപ്പെടുത്തണമെന്ന് ആ സ്രഷ്ടാവ് തന്നെ കല്പിചിട്ടുണ്ടോ ആവൊ ?
എങ്കില്‍ അത് എങ്ങിനെ ലഭ്യമാവും ?
ആ നിയമങ്ങള്‍ , കല്പനകള്‍ ആര് പറഞ്ഞു തരും ?
പറഞ്ഞു തന്നാല്‍ തന്നെ അത് സത്യമെന്നു എങ്ങിനെ മനസ്സിലാക്കി എടുക്കും ?
മതങ്ങള്‍ മനുഷ്യ നിര്‍മ്മിതങ്ങള്‍ ആണോ അല്ലയോ ?

എന്ത് കൊണ്ടാണ് യുക്തി വാദികള്‍ എല്ലാ മതങ്ങളും മനുഷ്യനിര്‍മിതങ്ങള്‍ എന്ന് പറയാന്‍ കാരണം ?

ഏതെന്കിലും മതത്തെ ദൈവ ദാത്തമായി കാണാന്‍ കഴിയുമോ ?

ജീവിതത്തെയും മരണത്തെയും നിര്‍വചിച്ചതരോക്കെ ?


അരുടെതൊക്കെ ശരിയായിരിക്കാം ?
മരിച്ചാല്‍ തീരുന്നതാണോ ഈ ജീവിതം ?


ഇല്ലെങ്കില്‍ പിന്നെങ്ങിനെ ?


മരണത്തെയും ജീവിതത്തെയും എങ്ങിനെ മനസ്സിലാക്കണം ?



മരണാനന്തരം ഒരു ജീവിതമുണ്ടോ നമുക്ക് ?

ഉണ്ടെങ്കില്‍ അതെങ്ങിനെ?

ഇല്ലെങ്കില്‍ ആത്മാവ് എവിടെപ്പോകും ?

അതല്ല ആത്മാവ് സങ്കല്പ്പമാണോ ?

തെറ്റെന്ത് ? ശരിയെന്തു ?



തെറ്റും ശരിയും നിര്‍വചിക്കെണ്ടാതാര് ?

തെറ്റ് ചെയ്തവന്‍ സിക്ഷിക്കപ്പെടെണ്ടേ ?

എങ്കില്‍ ആര് ശിക്ഷിക്കും ?
ശരിയും നന്മയും ചെയ്താല്‍ പ്രതിഫലം അനുഭവിക്കെണ്ടേ ?
പ്രതിഫലം ആര് നല്‍കും ? എന്ത് നല്‍കും ?

അര്‍ക്ക് മനുഷ്യരുടെ നന്മകള്‍ കണക്കാക്കാന്‍ കഴിയും ?
ഇവക്കൊക്കെ പ്രതിഫലം നല്കാന്‍ കഴിയുന്നവന്‍ എങ്ങിനെ അത് ചെയ്തു തരും?