ഐ.എ.എസുകാര്‍ പാര വെക്കുന്നത് ഐ.എ.എസ് നിലവാരത്തിലാണ്.'കഥ ഇതുവരെ' വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായതിതാണ്.
മലയാളം പല നല്ല സര്‍വീസ് സ്റ്റോറികളും കണ്ടിട്ടുണ്ട്.സാഹിത്യകാരന്മാരായ മലയാറ്റൂര്‍ രാമകൃഷ്ണന്റേയും തോട്ടം രാജശേഖരന്റെയും അടക്കം.അത്ര നിലവാരമൊന്നും ഡി.ബാബുപോളിന്റെ സര്‍വീസ് സ്റ്റോറി പുലര്‍ത്തുന്നില്ല.
നര്‍മ്മത്തില്‍ പൊതിഞ്ഞ ഭാഷയിലാണ് ബാബു പോള്‍ ഇത് എഴുതിയിട്ടുള്ളത്.അതിനാല്‍ തന്നെ ആത്മപ്രശംസ നടത്തുന്നതും പരദൂഷണം ചെയ്യുന്നതുമൊന്നും അത്ര അരോചകമാകുന്നില്ല.
1964-ല്‍ സര്‍വീസില്‍ പ്രവേശിച്ച ബാബു പോള്‍ 2001-ല്‍ ആണ് ഐ.എ.എസ്സില്‍ നിന്ന് വിരമിക്കുന്നത്.പിന്നീട് ഓംബുഡ്സ്മാനായും പ്രവര്‍ത്തിച്ചു.
തന്റെ നീണ്ട ഐ.എ.എസ് ജീവിതത്തിനിടയില്‍ ബാബു പോള്‍ പല തസ്തികകളിലും പ്രവര്‍ത്തിച്ചു.പല മന്ത്രിമാരുടേയും കീഴില്‍ പ്രവര്‍ത്തിച്ചു.അതില്‍ പ്രിയപ്പെട്ടവരും അല്ലാത്തവരുമൊക്കെ ഉണ്ടായിരുന്നു.പല പ്രധാനസ്ഥാനങ്ങളും ബാബു പോള്‍ വഹിച്ചു.സുപ്രധാനമായ പല സംഭാവനകളും കേരളത്തിനു നല്കി.അതിന്റെയെല്ലാം കഥ വിശദമായി പറയുന്നുണ്ട് ബാബു പോള്‍.
ഈ പുസ്തകം വായിക്കുമ്പോള്‍ നമ്മുടെ ഭരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനരീതി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
ഡി.സി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകം അഞ്ഞൂറ്റിമുപ്പത് പേജുകളുള്ളതാണ്.വില 225 രൂപ.
1 comment:
നന്ദി..ഇങ്ങനെയൊരു പുസ്തകം പരിചയപ്പെടുത്തിയതിന്..
Post a Comment