ആദ്യത്തെ പ്രശ്നം-ഇന്റര്‍നെറ്റ് കണക്ഷനില്ല.ഒരു ഡയല് അപ് കണക്ഷന് ശരിയാക്കി.ആദ്യത്തെ ദിവസം തന്നെ മനസ്സിലായി-ഇതു കൊണ്ട് കാര്യം നടക്കില്ല. പിറ്റേ ദിവസം തന്നെ ബ്രോഡ്ബാന്റിന് അപേക്ഷിച്ചു.നാലഞ്ച് മാസം കാത്തിരിപ്പ്.ഒരു ദിവസം എക്സ്ചേഞ്ചില്‍ നിന്ന് വിളിച്ചു - നാളെ നിങ്ങള്‍ക്ക് കണക്ഷന് തരാം.പിറ്റേന്ന് അവര്‍ വന്ന് കണക്ഷന് തന്നു.പക്ഷെ ഞാന്‍ നോക്കിയിട്ട് കിട്ടുന്നില്ല.ഒരാഴ്ച വീണ്ടും കാത്തിരുന്നു. എക്സ്ചേഞ്ചുകാര്‍ വന്ന് ചില സാങ്കേതികതടസങ്ങള് ശരിയാക്കി.നല്ല പറക്കുന്ന സ്പീഡില്‍ ഇന്റര്‍നെറ്റ് .. അപ്പോള്‍ തന്നെ ബ്ലോഗര്‍ തുറന്നു.ഒരു ബ്ലോഗ് ഉണ്ടാക്കി.ബ്ലോഗ് എങ്ങിനെയിരിക്കുമെന്ന് മനസ്സിലാക്കണമല്ലോ.ഒരു ബ്ലോഗ് കാണാന്‍ തീരുമാനിച്ചു.അതാ വരുന്നു, ഒരു മനോഹരമായ ബ്ലോഗ്.വായിച്ചു നോക്കി.മനോഹരമായ ലേ ഔട് ,മാത്രമല്ല നല്ല ഉള്ളടക്കവും. ആ ബ്ലോഗ് ഇന്നും എന്റെ പ്രിയപ്പെട്ട ബ്ലോഗ് ആണ്. BOTTLE BARBIES AND BOYS ആണ് ആ ബ്ലോഗ്.ഇന്നും ഞാന്‍ അത് വായിക്കാറുണ്ട്. പിറ്റേന്ന് ഞാന്‍ ബ്ലോഗ് തുറന്ന് എന്തെങ്കിലും പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു.പക്ഷെ അഡ്രസ് മറന്നിരിക്കുന്നു.പുതിയ ബ്ലോഗ് ഉണ്ടാക്കാന്‍ തുടങ്ങി.അപ്പോള്‍ മെമ്മറിയില്‍ നിന്ന് പഴയ ഐ.ഡി. തെളിഞ്ഞു വന്നു. അടുത്ത പ്രശ്നം,മലയാളം എങ്ങനെ എഴുതും?ആദ്യം ആരെങ്കിലും എഴുതിയത് വായിച്ചു നോക്കാന്‍ തീരുമാനിച്ചു.അപ്പോഴാണ് മനസ്സിലായത് ,മലയാളം അക്ഷരങ്ങള്‍ക്ക് പകരം ചതുരക്കട്ടകള്‍ ആണ് കാണുന്നത്.ചതുരക്കട്ടകള്‍ക്കു പകരം മലയാളം വരണമല്ലോ.അന്ന് ബ്ലോഗ് അക്കാദമിയൊന്നുമില്ല.നേരെ ഗൂഗിളില്‍ പോയി സെര്‍ച് ചെയ്തു.എന്തൊക്കെയോ ചെയ്തു.അവസാനം സംഗതി ശരിയായി.,ഭാഗ്യത്തിന്.അതൊക്കെ വീണ്ടും ചെയ്യാന്‍ പറഞ്ഞാല്‍ പറ്റുമെന്നു തോന്നുന്നില്ല. മലയാളം എഴുതണമല്ലോ.പല കളികളും കളിച്ചു നോക്കി.വീണ്ടും സെര്‍ച്ച് എഞ്ചിന്.മലയാളം ഓണ്‍ ലൈനില്‍ എത്തിപ്പെട്ടു.അതു തന്നെയാണ് ഞാന്‍ ഇപ്പോഴും ഉപയോഗിക്കുന്നത്.അതു മാത്രമേ അറിയുകയുള്ളൂ.അതെങ്ങാന്‍ പണിമുടക്കിയാല്‍ എന്റെ മലയാളം ബ്ലോഗിങ്ങ് നിലക്കും. പ്രാഥമികപ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു.അടുത്ത പ്രശ്നം.എഴുതിത്തുടങ്ങിയപ്പോള്‍ മനസ്സിലായി,എനിക്ക് എഴുതാനൊന്നുമറിയില്ല.നല്ല ഭാഷയില്ല,എഴുതുന്നത് ശക്തമായി എഴുതാനും അറിയില്ല.എഴുതിപഠിക്കുന്നതിന് ഞാന്‍ അപ്പോള്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തെപറ്റി എഴുതാന്‍ തീരുമാനിച്ചു.അങ്ങനെയാണ് ഞാന്‍ ബ്ലോഗിങ് തുടങ്ങിയത്. ഒരു ആവേശത്തിനു മുകളിലാണ് ബ്ലോഗിങ്ങ് തുടങ്ങിയത്.ആറ് മാസത്തിനു ശേഷം ആവേശം കെട്ടടങ്ങിത്തുടങ്ങിയിരിക്കുന്നു.ഇനി നിര്‍ത്താം. ആറ് മാസത്തിനിടയില്‍ ഒരുപാട് നല്ല പോസ്റ്റുകള്‍ കണ്ടു.പക്ഷെ മിക്ക ബ്ലോഗുകളും ഉപരിപ്ലവമായിരുന്നു.കന്യാസ്ത്രീയും ഡ്രൈവറുമൊക്കെയായിരുന്നു ബ്ലോഗിലെ പ്രധാനപ്രശ്നങ്ങള്‍.വര്‍ഗീയതയ്ക്കും ബ്ലോഗ് നല്ല ആയുധമാണെന്ന് മനസ്സിലായി. ഇടക്ക് ഒരു കരിവാരം വന്നിരുന്നു,അതെന്തിനെന്ന് എനിക്ക് കൃത്യമായി മനസ്സിലാക്കാനായില്ല.ഞാന്‍ കരിയാക്കാതിരുന്നത് അതുകൊണ്ടൊന്നുമായിരുന്നില്ല,എനിക്ക് കരിയാക്കാന്‍ അറിയുമായിരുന്നില്ല.അഥവാ കഷ്ടപ്പെട്ട് കരിയാക്കിയാല്‍ ,കരി കഴുകിക്കളയാന്‍ പറ്റാതിരുന്നാലോ എന്ന പേടിയുമുണ്ടായിരുന്നു.എന്റെ മോളുടെ പേരിലുള്ള എന്റെ ബ്ലോഗ് സ്ഥിരമായി കരിപിടിച്ചു കിടന്നാലോ...
Friday, July 25, 2008
ബ്ലോഗര്‍ ആയി ആറു മാസം
ഞാന്‍ ഒരു ബ്ലോഗര്‍ ആയിട്ട് ആറ് മാസം കഴിഞ്ഞു.ഒരു ബ്ലോഗര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത് കണ്ടപ്പോഴാണ് ഇതെഴുതാന്‍ തോന്നിയത്.ബ്ലോഗ് എന്ന് ആദ്യമായി കേള്‍ക്കുന്നത് രണ്ട് വര്‍ഷം മുമ്പാണ്.ഒരു പുസ്തകത്തില്‍ നിന്നാണ് ഈ വാക്ക് കേള്‍ക്കുന്നത്. 'എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍' എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്.ഇത് ബ്ലോഗ് സാഹിത്യമാണ് എന്ന് ആ പുസ്തകത്തിന്റെ ആമുഖത്തില്‍ കണ്ടതായി ഓര്‍ക്കുന്നു. ഞാന്‍ കരുതിയത് സാഹിത്യത്തിന്റെ പുതിയ രൂപമെന്തോ ആണ് ബ്ലോഗ് എന്നാണ്.എന്തായാലും ബ്ലോഗറായ കുറുമാന് എഴുതിയ ആ പുസ്തകം വളരെ ഇഷ്ടപ്പെട്ടു. കുളൂസ് പറയുന്നതിനെയാണോ ബ്ലോഗ് എന്ന് പറയുന്നത് എന്നും തോന്നാതിരുന്നില്ല. നാലു കൊല്ലമായി ഒരു കമ്പ്യൂട്ടര്‍ ഉണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനത്തില്‍ വലിയ പരിജ്ഞാനമൊന്നുമില്ലാത്ത വ്യക്തിയാണ് ഞാന്‍.സിനിമ കാണാനും സി.ഡി. കോപി ചെയ്യാനും മാത്രമാണ് ഞാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാറുള്ളത്. കഴ്സര്‍ എന്തിന്റെയുമൊക്കെ നേരെ പിടിച്ച് രണ്ട് പ്രാവശ്യം ക്ലിക്ക് ചെയ്താല്‍ എന്തെങ്കിലുമൊക്കെ ചാടി വരുമെന്നത് ആസ്വദിച്ചിരിക്കലായിരുന്നു പണി.അങ്ങനെയിരിക്കെയാണ് ഇന്റെര്‍നെറ്റിനെക്കുറിച്ച് മലയാളത്തില്‍ ഒരു ചെറുപുസ്തകം ലഭിച്ചത്.ഏതോ ഒരു തൊടുപുഴക്കാരന് ബ്ലോഗര്‍ ആണ് അത് രചിച്ചത് എന്ന് മാത്രമേ ഇപ്പോള്‍ ഓര്‍ക്കുന്നുള്ളൂ. ബ്ലോഗിങ്ങിനെക്കുറിച്ച് അതില്‍ ഒരധ്യായമുണ്ടായിരുന്നു.നിങ്ങള്‍ക്കും ബ്ലോഗര്‍ ആകാമെന്നൊരു കുറിപ്പും.അപ്പോഴാണ് ബ്ലോഗ് എന്താണെന്ന് മനസ്സിലായത്.വേണമെങ്കില്‍ മലയാളത്തിലും ചെയ്യാമെന്നും മനസ്സിലായി. ഞാന്‍ ഒരു ബ്ലോഗര്‍ ആകാന്‍ തീരുമാനിച്ചു.എന്റെ കുറച്ച് അനുഭവങ്ങളും നിരീക്ഷണങ്ങളും എഴുതണമെന്നായിരുന്നു ഉദ്ദേശ്യം.ഞാന്‍ എഴുതുന്നത് ഒരു സ്ഥലത്തും അച്ചടിച്ച് വരില്ലെന്ന് പൂര്‍ണബോധ്യമുള്ളതിനാല്‍ ബ്ലോഗ് എന്ന സ്വന്തം പത്രം തുടങ്ങാന്‍ തീരുമാനിച്ചു.
Subscribe to:
Post Comments (Atom)
5 comments:
"ഒരു ആവേശത്തിനു മുകളിലാണ് ബ്ലോഗിങ്ങ് തുടങ്ങിയത്.ആറ് മാസത്തിനു ശേഷം ആവേശം കെട്ടടങ്ങിത്തുടങ്ങിയിരിക്കുന്നു.ഇനി നിര്‍ത്താം. ആറ് മാസത്തിനിടയില്‍ ഒരുപാട് നല്ല പോസ്റ്റുകള്‍ കണ്ടു.പക്ഷെ മിക്ക ബ്ലോഗുകളും ഉപരിപ്ലവമായിരുന്നു"
ഇത്തരത്തില്‍ ചിന്തിക്കുന്ന ഒരാളെ കണ്ടെത്താനായതില്‍ സന്തൊഷമുണ്ട്. ആവേശത്തില്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ ഉണ്ടാവാവുന്ന പ്രശ്നമാണിതു.ഒന്നും പ്രതീക്ഷിക്കരുത്, നമുക്കു ഇഷ്ടമുള്ളതു പറയുക, വായിക്കട്ടെ വായിക്കാതിരിക്കട്ടെ, മനസ്സിലുള്ളതു വിളിച്ചു പറയാമല്ലൊ.ഞാന്‍ താങ്കളെക്കാള്‍ ജൂനിയര്‍ ആണു , സ്ഥിരമായി ബ്ലൊഗ്ഗുകള്‍ നൊക്കാറുണ്ടായിരുന്നു. എന്റെ ഒരു ബ്ലൊഗ്ഗ് ഒന്നു നോക്കൂ,പരസ്യമല്ല മറിച്ചു എന്റെ ഒരു അനുഭവം
പൂച്ചയും പൊന്നും .കമന്റുകള്‍ വായിക്കുമല്ലൊ.
ഷമിക്കണം ഇന്നാണു താങ്കളുടെ ബ്ലൊഗ് മൊത്തം നോക്കിയതു കേട്ടൊ.ഇതിനെ ബൂലോകം ഗൌരവമായെടുക്കാത്താതു അവരുടെ കുറ്റമല്ല.സ്ഥിരമായി നെറ്റില്‍ ചുറ്റിക്കറങ്ങുന്നവരാരാണു?
സമയം കൊല്ലാനിറങ്ങിയവര്.
താങ്കളുടെ ബ്ലൊഗ്ഗുകള്‍ സമയംകൊല്ലികള് അല്ലാത്തതിനാലും, അവ ഏറെയും പുസ്തകങ്ങളെ സംബ്ന്ധിക്കുന്നതായതിനാലും, താങ്കള്‍ക്കു ചെറിയ ഒരു ചായ്വു ഒരുപക്ഷത്തേക്കുണ്ടു എന്നു തോന്നുന്നതിനാലുമാണിതു.പുസ്തകങ്ങള്‍ ബൂലോകത്തു അലര്ജിയാണൊ?(എന്നെ തല്ലാന്‍ വരുമൊ ?) താങ്കളുടെ ധര്‍മ്മം നിര്‍വഹിക്കുക.
ആശംസകള്‍.
അനില്‍,താങ്കള്‍ കരുതുന്നതു പോലെ ഞാന്‍ ബ്ലോഗിങ്ങ് അത്ര ഗൗരവമായി എടുത്തിട്ടൊന്നുമില്ല.മറ്റുള്ളവര്‍ എന്റെ പോസ്റ്റുകള്‍ വായിക്കണമെന്നുമില്ല.മറ്റുള്ളവരുടെ ബ്ലോഗുകള്‍ കാണാന്‍ വേണ്ടിയാണ് ,അതായത് ബ്ലോഗിന്റെ ലോകത്ത് നില്ക്കാന് വേണ്ടിയാണ് ഞാന്‍ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.എനിക്ക് വേറേയും ബ്ലോഗുകള്‍ ഉണ്ട്.മൊത്തത്തില്‍ നോക്കുമ്പോള്‍ ബ്ലോഗുകള്‍ നിരാശാജനകമാണ്.ചെളിവാരിയെറിയാന്‍ ബ്ലോഗ് തുടങ്ങണോ?
മാഷേ...
ബൂലോകത്തേയ്ക്ക് ശരിയായി കടക്കാത്തതു കൊണ്ടാകണം വിരസത തോന്നുന്നത് എന്നു തോന്നുന്നു.
തമ്മിലടിയും വര്‍ഗ്ഗീയതയും ഒന്നും മാത്രമല്ലല്ലോ. കഥ, കവിത, ലേഖനങ്ങള്‍, നിരീക്ഷണങ്ങള്‍,പാചകം തുടങ്ങി എല്ലാ വിഭാഗങ്ങളിലും ബ്ലോഗ് പോസ്റ്റുകള്‍ ഉണ്ടല്ലോ. നമുക്ക് താല്പര്യമുള്ള പോസ്റ്റുകള്‍ തന്നെ ഉണ്ടാകും ദിവസവും വായിയ്ക്കാന്‍... അപ്പോ താല്പര്യമില്ലാത്തവയെ ശ്രദ്ധിയ്ക്കാതിരുന്നാല്‍ പോരേ?
പെട്ടെന്ന് അങ്ങു നിര്‍ത്തണോ... ഒന്നൂടെ ആലോചിയ്ക്കൂ...
It is very beautiful. Why are saying that you cant write. You can and I really enjoyed your style.
with warm regards, paulachan
Post a Comment