Friday, July 18, 2008
സ്വാശ്രയ മെഡിക്കല്‍കോളേജുകളും പോസ്‌റ്റ്മോര്‍ട്ടവും
രണ്ട് സ്വാശ്രയമെഡിക്കല്‍കോളേജുകളില്‍ പോസ്‌റ്റ്മോര്‍ട്ടം പരിശോധന നടത്താന്‍ ഗവണ്‍മെന്റ് അനുവാദം നല്‍കുന്നു.ഈ തീരുമാനം പ്രതിഷേധാര്‍ഹമാണ്. നിഷ്‌പക്ഷവും നീതിപൂര്‍വവുമായി നടത്തേണ്ടതാണ് പോസ്റ്റ്മോര്‍ട്ടം പരിശോധന.അത് ഒരു ശാസ്‌ത്രീയപരിശോധനയാണ്.അത് സ്വകാര്യമെഡിക്കല്‍കോളേജുകളില്‍ നടത്തുന്നത് അതിന്റെ വിശ്വാസ്യത നഷ്‌ടപ്പെടുത്തും. സ്വാശ്രയമെഡിക്കല്‍കോളേജുകളിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടിയാണ് പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തുന്നത്.മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് ഇത്. മെഡിക്കല്‍കൗണ്‍സിലിന്റെ വ്യവസ്ഥകള്‍ പാലിക്കാതെ അംഗീകാരം നേടിയെടുക്കുന്നത് എങ്ങിനെയെന്ന് അധികം ആലോചിക്കാതെ നമുക്ക് മനസ്സിലാക്കാം.പക്ഷെ, സര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നവയാണ് സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍.ഒരു തരത്തിലും ഗവണ്‍മെന്റിനു വഴങ്ങില്ലെന്ന് പ്രഖ്യാപിക്കുന്നവയാണ് അവ.അത്തരം സ്ഥാപനങ്ങളെ സര്‍ക്കാര്‍ സഹായിക്കുന്നത് ദുരൂഹമാണ്.
Subscribe to:
Post Comments (Atom)
2 comments:
ഇത്തരത്തില്‍ ഒരു മുന്‍വിധിയും ഉത്‌കണ്ഠയും ആവശ്യമുണ്ടോ? നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ നടക്കുന്നത് 100% ശതമാനം സത്യസന്ധമായ പോസ്‌റ്റ്‌മോര്‍ട്ടങ്ങള്‍ ആണെന്നു ഉറപ്പിച്ചു പറയാന്‍ കഴിയുമോ. ഏറ്റവും വലിയ ഉദാഹരണം അടുത്തയിടെ വിവദമായ സിസ്‌റ്റര്‍ അഭയകേസിലെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുതന്നെ. അങ്ങനെ നിരവധി സംഭവങ്ങള്‍ നിലവിലുള്ള സംവിധാനത്തിലും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലെ. സര്‍ക്കാര്‍ സംവിധാനം മാത്രമാണ് ശരി എന്ന വിശ്വാസം എനിക്കില്ല.
കുറച്ചു മുന്‍വിധിയോടുകൂടിത്തന്നെയാണ് കാര്യങ്ങളെ കാണുന്നത്.ഈ മുന്‍വിധിയുടെ അടിസ്ഥാനം ഈ മേഖലയില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ച അനുഭവങ്ങളാണ്.സര്‍ക്കാര്‍ സംരംഭങ്ങള്‍ക്കെതിരെയുള്ള ഒരു മുന്‍വിധി ജനങ്ങളില്‍ നിക്ഷേപിക്കുന്നതില്‍ സ്വകാര്യമേഖല വിജയിച്ചിട്ടുണ്ട്.അതിന് സര്‍ക്കാര്‍ തന്നെ സഹായിക്കുന്നു എന്നാണ് ഞാന്‍ പറയുന്നത്.സ്വാശ്രയ മെഡികല്‍കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത് തന്നെ അഴിമതിയുടെ ഒരു വളയത്തിലാണ്.മെഡികല്‍ കോളേജുകള്‍ക്ക് അംഗീകാരം നേടുന്നത് മുതല്‍ തുടങ്ങുന്നു അഴിമതി.എത്ര സ്വകാര്യ മെഡികല്‍കോളേജുകള്‍ക്ക് മെഡികല്‍കൗണ്‍സില്‍ നിര്‍ദ്ദേശപ്രകാരമുള്ള സൗകര്യങ്ങള്‍ ഉണ്ട്?സ്വാശ്രയമെഡികല്‍ കോളേജുകളില്‍ ഒന്നും തന്നെ മെഡീകല്‍ കൗണ്‍സില്‍ നിര്‍ദ്ദേശപ്രകാരമുള്ള അധ്യാപകര്‍ ഇല്ലെന്നത് വ്യക്തമാണ്.പക്ഷെ,ഇതേ കൗണ്‍സില്‍ തന്നെ ഗവണ്‍മെന്റ് സ്ഥാപനങ്ങളോട് ശത്രുതാമനോഭാവമാണ് കാണിക്കുന്നത്.മെഡികല്‍ കൗണ്‍സില്‍ അംഗീകാരം തൊട്ട് വിദ്യാര്‍ഥി പ്രവേശനം,അനുകൂലമായ കോടതിവിധികള്‍ ,ഇതിനു പുറകിലെല്ലാം പണത്തിന്റെ ഒഴുക്ക് മാത്രമാണ്.ഒരു സമാന്തരവ്യവസ്ഥ സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സ്വകാര്യമെഡികല്‍ കോളേജുകളില്‍ പോസ്റ്റ് മോര്‍ട്ടം നടത്താനുള്ള തീരുമാനം.അത് അഴിമതിയുടെ ചക്രത്തിലെ ഒരു ഭാഗം തന്നെയാണ്.അത് എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്.
Post a Comment