നാലാം ലോകത്തെപറ്റിയുള്ള പോസ്റ്റിന്റെ തുടര്‍ച്ച.
മുതലാളിത്തസാമ്പത്തികശാസ്‌ത്രത്തിന്റെ വലുതിന്റെ സാമ്പത്തികമേന്‍മ എന്ന സങ്കല്‍പം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാക്കുക സോഷ്യലിസ്‌റ്റ് സമൂഹത്തിന്റെ ലക്‌ഷ്യമായിരിക്കണം.സമ്പത്തിന്റെ കേന്ദ്രീകരണം ,വര്‍ദ്ധിച്ചു വരുന്ന അസമത്വം ,വര്‍ധമാനമായ പരസ്പരബന്ധങ്ങളും ആശ്രിതത്വങ്ങളും ,ഭീമവല്‍ക്കരണം എന്നിവ ചരിത്രപരമായ പ്രവണതകളാണ്.ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും ഈ പ്രവണതകളെ ശക്തിപ്പെടുത്തുകയേ ചെയ്യുള്ളൂ.അബോധപൂര്‍വമായി നടക്കുന്ന ഈ പ്രക്രിയയില്‍ ഇടപെട്ട് ദിശ തിരിക്കേണ്ടതുണ്ട്.
ധനികരുടെയും മധ്യവര്‍ഗത്തിന്റേയും ധൂര്‍ത്തോപയോഗം നിയന്ത്രിക്കുക ,നിലവിലുള്ള ഉല്‍പാദനക്ഷമത പൂര്‍ണമായി ഉപയോഗിക്കുക ,വിട്ടുവീഴ്ചകള്‍ ചെയ്തും അതിര്‍ത്തിത്തര്‍ക്കങ്ങള്‍ പരിഹരിക്കുകയും സൈനികച്ചെലവ് കുറക്കുകയും ചെയ്യുക ,പബ്ലിക് ട്റാന്‍സ്‌പോര്‍ട്ട് മെച്ചപ്പെടുത്തി പെട്രോളിയം ഉപഭോഗം കുറക്കുക,ഭരണത്തിലെ വൃഥാവ്യയം കുറക്കുക ,കീഴ് മേല്‍ ബന്ധങ്ങളെ പരമാവധി ഇടം വലം ബന്ധങ്ങളാക്കി മാറ്റുക ഉടമാവകാശം എന്ന സങ്കല്‍പത്തിന് മൗലികമായ മാറ്റം വരുത്തുക ,ആവശ്യങ്ങളെ ആര്‍ത്തിയില്‍ നിന്ന് വേര്‍ തിരിക്കുക,അഴിമതി നിര്‍മാര്‍ജനം ചെയ്യുക , ജാതി,മതം,രാഷ്‌ട്രീയം എന്നിവയുടെ പേരിലുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കുക ,ചെറിയ സംഘങ്ങളുടെ പോലും ദേശീയതാവികാരങ്ങള്‍ മാനിക്കുക ,16 വയസ്സു വരെ നിര്‍ബന്ധസൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുക ,പരമാവധി സ്വാശ്രയത്ത്വം കൈവരിക്കുക ഇതൊക്കെ ചെയ്യേണ്‍റ്റതുണ്ട്എന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമാകുകയാണ്.
ഇതിന് ഒരു സമഗ്രലോകവീക്ഷണം ആവശ്യമായി വരുന്നു.ഇതിന്റെ സാരാംശം താഴെ പറയുന്നതാണ്.1..ഭൗതിക ഉപഭോഗത്തിന് പരിമിതികളുണ്ട് എന്ന് മനസ്സിലാക്കുക.2..ചെറുതിനെ ശക്തമാക്കുകയും വന്‍സ്ഥാപനങ്ങളെ കഴിയുന്നത്ര ചെറുതാക്കുകയും ചെയ്യുക.3.. അനിയന്ത്രിതമായ നഗരവല്‍ക്കരണം തടയുക.3...തദ്ദേശ സമ്പദ് വ്യവസ്ഥകളെ ശക്തിപ്പെടുത്തുകയും ആഗോളസമ്പദ്വ്യവസ്ഥയുടെ ആക്രമണങ്ങള്‍ ചെറുത്ത് നില്‍ക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുക .4..അന്യരാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തി യുദ്ധവും സൈനികചെലവും ഒഴിവാക്കുക.കൂടുതല്‍ ആഴത്തിലുള്ള പങ്കാളിത്തത്തോടെ സമൂഹത്തിന്റെ ജനാധിപത്യപരമായ അടിത്തറ ശക്തിപ്പെടുത്തുക.സുസ്ഥിരത ഉറപ്പുവരുത്തുക.മല്‍സരാത്മകസമൂഹത്തില്‍ നിന്ന് സഹരണാത്മകസമൂഹത്തിലേക്ക് മാറുക. ജനാധിപത്യത്തിനുവേണ്ടിയുള്ള സമരത്തില്‍ പരമാവധിപേരെ അണിനിരത്തുക.ഒരു വിമോചകനുവേണ്ടി കാത്തു നില്‍ക്കാതെ ചൂഷിതവര്‍ഗങ്ങളുടെ കൂട്ടായ്മയിലൂടെ ആവശ്യമായ നേതൃത്വം വളര്‍ത്തിയെടുക്കുക.ഏകാധിപത്യപരമായ സമരത്തിലൂടെ ജനാധിപത്യം സ്ഥാപിക്കാനാകില്ലെന്ന് മനസ്സിലാക്കുക.തുടര്‍ച്ചയായി ദരിദ്രവല്‍ക്കരിക്കപ്പെടുന്നവര്‍ പരസ്പരം പോരടിക്കുന്നതിനു പകരം ഒന്നിച്ചു ചേരണം.അധികാരഘടന കീഴ് മേല്‍ മറിയണം.പൗരന്‍മാര്‍ക്കായിരിക്കണം പരമാധികാരം.അടിസ്ഥാനഘടകങ്ങള്‍ക്ക് കൂടുതല്‍ വലിയ ഘടകങ്ങളെ എപ്പോള്‍ വേണമെങ്കിലും പുന:സംഘടിപ്പിക്കാന്‍ അധികാരമുണ്ടായിരിക്കും.കീഴ്ഘടകങ്ങളെ പിരിച്ചു വിടാനോ നിയന്ത്രിക്കാനോ വലിയ ഘടകങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കില്ല.പൗരന്‍മാരുടെ അറിയാനുള്ള അവകാശവും പഠിക്കാനുള്ള ഉത്തരവാദിത്വവും മൗലികമായിരിക്കും.തെരഞ്ഞെടുക്കപ്പെട്ട എല്ലാവരേയും തെരഞ്ഞെടുത്തവര്‍ക്ക് തിരിച്ചു വിളിക്കാന്‍ അവകാശമുണ്ടായിരിക്കും.ഭൗതികജീവിതഗുണത ,ഭൗതികേതരജീവിതഗുണത എന്നിവ തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുക എന്നതായിരിക്കണം ലക്‌ഷ്യം.അതിനാവശ്യമായ തോതില്‍ മാത്രമേ ഭൗതികോല്‍പ്പാദനം വര്‍ദ്ധിക്കേണ്ടതുള്ളു.
ഇപ്രകാരം ആധുനികസമൂഹനിര്‍മ്മാണത്തിനുള്ള പദ്ധതികളാണ് ഈ പുസ്തകം മുന്നോട്ട് വെക്കുന്നത്.നിര്‍ഭാഗ്യവശാല്‍ വേണ്ട രീതിയില്‍ ഇത് ചര്‍ച്ച ചെയ്യപ്പെട്ടില്ല.

2 comments:
കാര്‍ഷിക ഇടങ്ങള്‍ ഷോപ്പിംഗ് മാളുകള്‍ ആയി മാറുമ്പോള്‍, കുടിവെള്ളം തികയാതെ ആവുമ്പോള്‍, നാളത്തെ ലോകം എങ്ങനെയാവും.. ?
നല്ല ബ്ലോഗ്.....
അന്യരാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തി യുദ്ധവും സൈനികചെലവും ഒഴിവാക്കുക... നാലാം ലോകത്തിന്റെ സ്വപ്നതലത്തില്‍ നില്‍ക്കുന്ന ‘ആശയം’. നന്നായിരുന്നേനെ എം പി പരമേശ്വരന്റേയും മറ്റും നാലാം ലോകവാദങ്ങള്‍ യാഥാര്‍ഥ്യമായിരുന്നെങ്കില്‍!
Post a Comment