Wednesday, March 26, 2008

വിവേകശാലിയായ വായനക്കാരാ

പ്രസിദ്ധ നിരൂപകനായ കെ.പി.അപ്പന്‍ എഴുതിയതാണ്‌ ഇത്. നിരൂപണം.ബുദ്ധിജീവികളുടെ കാപട്യത്തേയും അന്തസ്സില്ലായ്മയേയും വിമര്‍‌ശനവിധേയമാക്കുന്നു.അഞ്ചു ഭാഗങ്ങളുണ്ട് ഈ ഗ്രന്ഥത്തിന്‌. ആദ്യ ഭാഗത്തില്‍ ബുദ്ധിജീവികളെ വിലയിരുത്തുന്ന ലേഖനങ്ങളാണ്‌.സാഹിത്യവിമര്‍‌ശനവുമായി ബന്ധപ്പെട്ടതാണ്‌ രണ്ടാം വിഭാഗത്തിലെ ലേഖനങ്ങള്‍.അടുത്ത ഭാഗത്തില്‍ കഥ യാണ്‌ ചര്‍‌ച്ച ചെയ്യപ്പെടുന്നത്. വിവിധവിഷയങ്ങളെപ്പറ്റി ചര്‍‌ച്ച ചെയ്യുന്നു ,അടുത്ത ഭാഗം. സുകുമാര്‍ അഴീക്കോടിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ്‌ അവസാനഭാഗം.

2 comments:

Satheesh said...

അപ്പന്‍സാറിന്റെ പുസ്തകം കണ്ടിട്ട് വായിക്കാതിരിക്കുന്നത് മോശമല്ലേ എന്ന് കരുതി വാങ്ങിയിരുന്നു ഇത്. പുസ്തകം എന്ന നിലക്ക് ഇത് പോര എന്ന അഭിപ്രായമാണ്‍ എനിക്ക്. ആനുകാലികങ്ങളിലായിരുന്നെങ്കില്‍ ആ കാലിക പ്രസക്തി കൊണ്ട് മാത്രം നല്ല ഒരു വാ‍യന ആവുമായിരുന്ന ഈ ലേഖനങ്ങളെല്ലാം തന്നെ പുസ്തകമാക്കിയപ്പോള്‍ അപ്രസക്തമായത് പോലെ തോന്നി. വായിച്ചതിനെ പറ്റി കുറച്ചുകൂടി വിശദമായി എഴുതിക്കൂടെ?

anushka said...

സാഹിത്യം വലിയ പിടിയൊന്നുമില്ല.അതിനാല്‍ കൂടുതല്‍ എഴുതാന്‍ ബുദ്ധിമുട്ടാണ്‌.എന്റെ പക്കല്‍ ഒരു പാടു പുസ്തകങ്ങള്‍ ഉണ്ട്.കണ്ണില്‍ പെട്ടതു കൊണ്ട്‌ ഈ പുസ്തകം പരാമര്‍ശിച്ചെന്നേയുള്ളൂ.വേറിട്ട കാഴ്ചകള്‍ കാണിച്ചു തരുന ചില പുസ്തകങ്ങള്‍ പരിചയപ്പെടുത്തുക എന്നാണ്‌ ഉദ്ദേശം.അതിനു വേണ്ടി ശ്രമിക്കാം.