Thursday, March 27, 2008

നിറം പിടിപ്പിക്കാത്ത നേരുകള്‍


ഇത് നിറം പിടിപ്പിച്ച നേരുകളാണ്‌.മനോഹരമായ ഒരു പുസ്തകമാണ്‌.സി.ആര്‍.ഓമനക്കുട്ടന്റെ ഓര്‍‌മ്മകളുടെ കഥനമാണ്‌ ഇത്.നര്‍‌മമധുരമായ ലേഖനങ്ങളുടെ സമാഹാരം.
വെറും ഓര്‍മക്കുറിപ്പ് മാത്രമല്ല , തന്റെ സാംസ്കാരികാനുഭവങ്ങളുടേയും നിരീക്ഷണങ്ങളുടെയും കഥ കൂടിയാണ്‌ ഇത്. കേരളത്തിന്റെ തന്നെ സാംസ്കാരികചരിത്രത്തിലെ ഒരു പാടു സംഭവങ്ങളും വിവരിക്കപ്പെടുന്നു.പല മഹദ് വ്യക്തികളും ഇതില്‍ സ്മരിക്കപ്പെടുന്നു.D.C.കിഴക്കേമുറി ,ടി.കെ.രാമകൃഷ്ണന്‍ ,ആര്‍ടിസ്റ്റ് ശങ്കരന്‍ കുട്ടി ,ജോണ്‍ എബ്രഹാം ,തുടങ്ങി പലരുമായുള്ള ഇടപഴകലുകള്‍ മനോഹരമായി വിവരിക്കുന്നു.നാടക പ്രവര്‍ത്തകരായ അടൂര്‍ ,അരവിന്ദന്‍ , ജോണ്‍ എന്നിവരെ നമുക്കു കാണിച്ചു തരുന്നു.ടി.പദ്മനാഭനുമായുള്ള പരിചയപ്പെടലാണ്‌ 'പ്രകാശം പരത്തുന്ന ആങ്കുട്ടി ' എന്ന ലേഖനത്തില്‍ .കേരളത്തിലെ ആഫ്രിക്കയെ നമുക്ക് പരിചയപ്പെടുത്തിയ കെ.പാനൂരിനെക്കുറിച്ചും നല്ലൊരു ലേഖനമുണ്ട്.മഹാരാജാസ് കോളേജിലെ ' അപൂര്‍‌വ വിദ്യാര്‍ഥി'യായിരുന്ന സിനിമാ നടന്‍ സലിംകുമാരിനെ പരാമര്‍‌ശിക്കുന്ന നര്‍‌‌മമധുരമായ ഒരു ലേഖനം -മലവേടനും പെരുമ്പാമ്പും എന്ന തലക്കെട്ടില്‍ - ഉണ്ട്‌.

No comments: