വലിയ വലിയ ആളുകള്‍ വലിയ വലിയ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നു.വലിയ വലിയ കാര്യങ്ങള്‍ പറയുന്നവര്‍ ഞാന്‍ എന്ന കാര്യം മാത്രമാണ് പറയാറുള്ളത്.ഭൂകമ്പത്തേപറ്റി പറയുന്നവര്‍ ഭൂകമ്പമുണ്ടായപ്പോള്‍ ഞാന്‍ എന്ത് ചെയ്യുകയായിരുന്നു എന്നു പറഞ്ഞു കൊണ്ടിരിക്കും. വലിയവരില്‍ നിന്നും വ്യത്യസ്ഥമായി ഈ ഏഴാം ക്`ളാസ് വിദ്യാര്‍ഥി താന്‍ നടത്തിയ ഒരു യാത്ര വിവരിക്കുന്നു.
എളേറ്റില്‍ വട്ടോളി യു.പി.സ്കൂളിലെ വിദ്യാര്‍ഥി വിഷ്ണുപ്രസാദ് ആണ് ഈ വിവരണം എഴുതിയത്.മൈസൂരിലേക്കായിരുന്നു വിഷ്ണുപ്രസാദിന്റെ യാത്ര.യാത്രയിലെ കാഴ്ചകള്‍ മുഴുവന്‍ ഉള്‍ക്കൊണ്ടു.ചരിത്രനഗരമായ മൈസൂരില്‍ എത്തിയപ്പോള്‍ അവിടെയുള്ള ചരിത്ര്ത്തെ മാത്രമല്ല ,ദൃശ്യഭംഗികളെ മുഴുവന്‍ ഉള്‍ക്കൊള്ളാനും ഈ വിദ്യാര്‍ഥിക്കു കഴിഞ്ഞിരിക്കുന്നു.ലളിതമായ വാകുകളിലൂടെ തന്റെ ദൃശ്യാനുഭവങ്ങള്‍ വിഷ്ണുപ്രസാദ് വായനക്കാരില്‍ എത്തിക്കുന്നു.ലളിതമായ ഈ പുസ്തകം നല്ലൊരു വായനാനുഭവം തരുന്നു.
1 comment:
ഈ പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി.
:)
Post a Comment