Monday, March 24, 2008

ഇന്ത്യന്‍ മുസ്ലിങ്ങളും സെക്യുലരിസവും

ഇത് ഒരു പഴയ പുസ്തകമാണ്‌.മതേതരത്വമാണ്‌ വിഷയം.അതിനാല്‍ ഇന്നും പ്രസക്തമാണ്‌.പ്രസിധ്ധ സാഹിത്യകാരന്‍ എന്‍.പി.മുഹമ്മദ് ആണ്‌ ഇതെഴുതിയത്.അഞ്ച് ലേഖനങ്ങളാണ്‌ ഇതില്‍. ബാബറി മസ്ജിദ് ഒക്കെ തകര്ക്കപ്പെടുന്നതിനു മുമ്പാണ്‌ ഇതിലെ ലേഖനങ്ങള്‍ എഴുതപ്പെട്ടത്.യഥാര്‍ഥ മതേതരത്വത്തെ പറ്റിയുള്ള തന്റെ കാഴ്ചപാടുകള്‍ എന്‍.പി.ഇവിടെ വിശദീകരിക്കുന്നു.ഈ കാലഘട്ടത്തില്‍ ഇതിന്റെ പ്രസക്തി വര്‍ദ്ധിച്ചു വരികയാണ്‌.സെക്യൂലറിസം എന്ന പേരില്‍ ഒട്ടേറെ കാപട്യങ്ങള്‍ അരങ്ങേറുന്ന ,മതം അധികാരത്തിലേക്കുള്ള പടവുകളായി മാറ്റപ്പെടുന്ന വര്‍ത്തമാനപരിതസ്ഥിതിയില്‍ മതവും രാഷ്‌ട്രീയവും കൂട്ടിക്കുഴക്കപ്പെടാതിരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ലേഖകന്‍ ശ്രദ്ധയൂന്നുന്നു.
AVAILABLE AT DC BOOKS BOOKFARE

No comments: