ഭാരതത്തിലെ ദളിതജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ പുസ്തകം.ഹിന്ദി സാഹിത്യകാരനായ ഓം പ്രകാശ് വാല്‍മീകി യുടെ ആത്മകഥ. ജൂട്ടന്‍ ' എന്ന ഈ ആത്മകഥ മിക്ക പ്രാദേശികഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് നിഷ.കെ.നായര്‍.മലയാള മനോരമയുടെ സബ് എഡിറ്റര്‍ ആയ അവര്‍ നന്നായി അതു ചെയ്തിരിക്കുന്നു.
പട്ടികളെ തൊടാം. പൂച്ചകളേയും കാലികളേയും തൊടാം .ചൂഹ്‌രകളെ തൊട്ടു കൂടാ.ചൂഹ്‌രകളെ തൊട്ടാല്‍ പാപം പോക്കാന്‍ ഏഴു വട്ടം കുളിക്കണം.ചൂഹ്‌രകളെ മനുഷ്യരായി ആരും കണക്കാക്കിയില്ല.അതിഭീകരമായ തൊട്ടുകൂടായ്മയാണ് നിലനിന്നിരുന്നത്.
ഒരു ദളിതനായി ജനിച്ചു എന്ന ഒറ്റ കാരണം കൊണ്ട് ഓം പ്രകാശിനു നേരിടേണ്ടി വന്ന പീഢാനുഭവങ്ങള്‍ ആണ് ഇതിലെ ഉള്ളടക്കം.ദളിതജീവിതം തീരാവേദനയാണ്.ജനനം മുതല്‍ മരണം വരെ അനുഭവങ്ങളുടെ തീക്കുണ്ഢത്തിലൂടെയാണ് കടന്നു പോകേണ്ടി വരുന്നത്.സ്കൂള്‍ ജീവിതം മുതലുള്ള വേദനാജനകമായ അനുഭവങ്ങള്‍ നമ്മുടെ മനസ്സിലും പൊള്ളലേല്പിക്കുന്നു. ഏറെ പണിപ്പെട്ടതിനു ശേഷമാണ് ഓം പ്രകാശിന് സ്കൂളില്‍ പ്രവേശനം ലഭിച്ചത്. ചൂഹ്‌രചെക്കാ എന്നുള്ള നിരന്തരമായ അവഹേളനം നേരിടേണ്ടി വന്ന ഓം പ്രകാശിന് പക്ഷെ അധ്യാപകര്‍ കൊടുത്ത അധ്യയനം സ്കൂള്‍ തൂത്തുവാരാനുള്ളതഅയിരുന്നു. സവര്‍ണഹിന്ദു മതത്തെ നേരിട്ട് ഉന്നതവിദ്യാഭ്യാസം നേടുന്ന കഥ സഭവബഹുലമാണ്.ജാതി കാരണം മര്‍ദ്ദനമേല്‍ക്കേണ്ടി വരുന്ന പല സംഭവങ്ങളുണ്ടായി. സവര്‍ണ്ണനെന്നു തെറ്റിധ്ധരിച്ചതിനു ശേഷം യഥാര്‍ഥജാതി മനസ്സിലായപ്പോള്‍ ആളുകളുടെ പെരുമാറ്റതിലുണ്‍റ്റാകുന്ന വ്യത്യാസം നമ്മെ ചിന്തിപ്പിക്കുന്നതാണ്.ബ്രാഹ്മണന്‍ ആണെന്നു തെറ്റിധ്ധരിച്ച ഒരു യുവതി പ്രണയിക്കുന്നതും , ദളിതനെന്നു മനസ്സിലായപ്പോള്‍ തകര്‍ന്നു പോകുന്നതും അസ്വസ്തതയുണ്ടാക്കുന്ന ഒരു രംഗമാണ്.
വിട്ടുവീഴ്ചയില്ലാതെ ജാതിമേധാവിത്തത്തിനെതിരെ പോരാടുന്ന ഈ സാഹിത്യകാരന്‍ ജാതിക്കെതിരെ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആവേശം പകരുന്നു.
1 comment:
പരിചയപ്പെടുത്തിയതിനു നന്ദി.
-സുല്‍
Post a Comment