Monday, March 17, 2008

ഋതുമര്‍മരങ്ങള്‍




മലയാളത്തിന്റെ അതുല്യനായ നടന്‍ മോഹന്‍ ലാല്‍ ആണ് ഇതിന്റെ കര്‍ത്താവ്‌ .അനുഭവകുറിപ്പുകള്‍ ആണ് ഇതില്‍.ഓര്‍മ്മകള്‍ വായനകാരനുമായി പങ്കു വെക്കുന്നു ,നമ്മുടെ പ്രിയ നടന്‍ .


കെ.പി.അപ്പന്‍ ആണ്‌ അവതാരിക എഴുതിയത്.നമ്പൂതിരിയുടെ വര പുസ്തകതിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു.മനസ്സ് മനസ്സിനോടു പറഞ്ഞത് എന്നാണ്‌ പുസ്തകത്തിന്റെ പുറംചട്ടയില്‍ കണ്ടത്. പക്ഷെ വായനക്കാര ന്റെ ഹൃദയവുമായി സം‌വദിക്കുന്നതില്‍ മോഹന്‍ലാല്‍ പരാജയപ്പെടുന്നു.


കുടജാദ്രി യാത്രയിലെ അമൂല്യ അനുഭവങ്ങളാണ്‌ ഇതിലെ ഏറ്റവും ആകര്‍ഷകമായ കുറിപ്പ്.അടുത്ത ഭാഗങ്ങളില്‍ തന്റെ സൗഹൃദങ്ങളും പ്രണയങ്ങളും വായനക്കാരനുമായി പങ്കുവെക്കുന്നു.ഒരു കൊല്ലം മുമ്പ് തന്നെ വിട്ടു പോയ പിതാവിനെക്കുറിച്ച് ഒരു സ്മരണാഞ്ജലിയുണ്ട്.അവസാനഭാഗത്ത് തന്റെ ദര്‍ശനങ്ങളും നിലപാടുകളും വായനക്കാരനു മുന്നില്‍ തുറന്നു പറയുന്നു.മദ്യത്തിന്റെ പരസ്യങ്ങളില്‍ അഭിനയിക്കുന്നതിനെതിരേയുള്ള വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി ദുര്‍ബലമായിപ്പോയെന്ന് പറയാതെ വയ്യ.

No comments: