Saturday, March 15, 2008

സരസ്വതി ഗാന്ധിയുടെ സ്മരണകള്‍


മഹാത്മാ ഗാന്ധിയുടെ പൗത്രവധു മലയാളിയായിരുന്നു.തിരുവനന്തപുരത്ത് തൈക്കാട്ട് നാറാണത്ത് തറവാട്ടില്‍ പത്മാവതി തങ്കച്ചിയുടേയും,എന്‍.കെ.കൃഷ്ണപിള്ള എം.എല്‍.എ. യുടേയും മകള്‍ സരസ്വതി.പിന്നീട് സരസ്വതി കാന്തിലാല്‍ ഗാന്ധിയായി.


പ്രശസ്ത ഗാന്ധിയന്‍ ജി.രാമചന്ദ്രന്‍ അമ്മവനായിരുന്നു.


ജീവിതസായാഹ്നത്തില്‍ അവര്‍ മനസ്സു തുറക്കുന്നു ഈ പുസ്തകത്തില്‍ .പത്രപ്രവര്‍ത്തകനായ ജോളി അടിമത്ര തയ്യാറാക്കിയ ഈ പുസ്തകത്തിന്റെ പേര് 'ഓര്‍മ്മകളുടെ വേലിയേറ്റം '.ഗാന്ധികുടുംബവുമായും സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായും തനിക്കുള്ള അഗാധബന്ധങ്ങളെക്കുറിച്ചും അവര്‍ മനസ്സു തുറക്കുന്നു.


അമ്മാവന്റെ നിര്‍ബന്ധപ്രകാരം ചെറുപ്പത്തില്‍ തന്നെ ഖദര്‍ ധാരിയായത്,ഗാന്ധിജിയുടെ കൊച്ചുമകന്‍ കാന്തിലാല്‍ തിരുവനന്തപുരത്തു വീട്ടില്‍ താമസിച്ചു വിദ്യാഭ്യാസത്തിനെത്തുന്നത് , സംസാരിക്കാന്‍ ഭാഷ തടസ്സം നില്‍ക്കുന്നത് ,കാന്തിലാലിന്റെ തലയിലെ കുടുമ കണ്ട് ചിരി പൊട്ടുന്നത് ഇങ്ങനെ ഒട്ടനവധി സംബവങ്ങള്‍ വിവരിക്കുന്നു.ഹൃദയംതുറക്കാന്‍ ഭാഷ തടസ്സം നില്‍ക്കുന്നെങ്കിലും എല്ലാവരുടെയും ഇഷ്ടപ്രകാരം കാന്തിലാലിന്റെ വധുവായി മാറുന്നു.സരസ്വതിയുടെ ജീവിതം സത്യത്തില്‍ അവിടെ തുടങ്ങുന്നു.

ഗാന്ധിയുടെ ആശ്രമതിലെ ജീവിതത്തെ ക്കുറിച്ചും , കുടുംബാംഗങ്ങളേക്കുറിച്ചും അവര്‍ വിശദമായി എഴുതുന്നു.ഡോക്‍റ്ററാകാന്‍ വേണ്ടി പടിക്കുന്ന കാന്തിലാലുമായൊത്തുള്ള ഗാന്ധിയന്‍ ലളിതജീവിതെക്കുറിചും, ആ നാളുകളിലെ മന:സംഘര്‍ഷങ്ങളേക്കുറിച്ചും അവര്‍ തുറന്നെഴുതുന്നുണ്ട്.

ഇതിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഭാഗം ഗാന്ധിയുടെ അയോഗ്യപുത്രനെ'ക്കുറിച്ചുള്ളതാണ്‌..ഹരിലാല്‍ ഗാന്ധിയെക്കുറിച്ച്..ഹരിലാല്‍ ഗാന്ധി ഏറെ തെറ്റിധരിക്കപ്പെട്ടുവെന്ന് അവര്‍ വിലയിരുത്തുന്നു., കേട്ടറിഞ്ഞതെല്ലാം നുണകളായിരുന്നെന്ന് തിരിച്ചറിയുന്നു.ലളിതവും സംബവബഹുലവുമഅയ ജീവിതം നയിച്ച മഹാത്മാ ക്രമേണ ഉയര്‍ന്ന് ഫാദര്‍ ഓഫ് നേഷന്‍ ആയി.പക്ഷെ രാഷ്ട്രപിതാവിനു സ്വന്തം കുടുംബത്തോടു നീതി പുലര്‍ത്താനോ സ്വന്തം മക്കളുടെ പിതാവാകാനോ സാധിച്ചില്ല. ഇതായിരുന്നു ഹരിലാലിനുണ്ടായ ദുരന്തത്തിനു കാരണമെന്നു സരസ്വതി തുറന്നെഴുതുന്നു.സരസ്വതിയുടെ ജീവിതം സംഭവബഹുലമാവുകയായിരുന്നു.കാന്തിലാലിന്റെ പരിശീലനത്തില്‍ അവര്‍ വിദ്യാഭ്യാസം നേടുകയും സ്വാതന്ത്ര്യസമരത്തില്‍ ഭാഗഭാക്കാകുകയും ഒപ്പം കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു.

മഹാത്മാഗാന്ധിയുടെ മരണാനന്തര ചടങ്ങുകളില്‍ സംബന്ധിക്കുന്നത് അവര്‍ ദുഖത്തോടു കൂടി എഴുതുന്നു.ഒപ്പം ,'അയോഗ്യപുത്രന്‌ ' മരണാനന്തരചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ പറ്റാതെ കണ്ണൂനീരോടെ തിരിച്ചു പോകേണ്ടി വന്നതിനേക്കുറിച്ചും.ഒരാളും അദ്ദേഹത്തിനു വേണ്ടി ഒരു വാക്കുപോലും ഉരിയാടിയില്ല. പിന്നീടുള്ള അധ്യായങ്ങള്‍ കുടുംബജീവിതത്തേക്കുറിച്ചുള്ളതാണ്‌.കുടുംബജീവിതത്തിലും സരസ്വതിയും കുടുംബവും ഗാന്ധിയന്‍ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചെന്ന് നമുക്ക് ബോധ്യമാകുന്നു.കാന്തിലാലിന്റെ മരണത്തിനു ശേഷം വിദേശത്തുള്ള മക്കളോടു വിടപറഞ്ഞ് അവര്‍ തിരുവനന്തപുരത്ത് തിരിച്ചെത്തുന്നതാണ്‌ അവസാന അധ്യായം.ഇന്നത്തെ രാഷ്ട്റീയത്തിന്റെ മൂല്യച്യുതിയോടുള്ള അവരുടെ പ്രതികരണവും ഉണ്ട്ട് .



No comments: