Friday, March 14, 2008

ഫിദല്‍ കാസ്ട്രോ: ജീവിതവും പോരാട്ടവും


ലോകജനതയുടെ തന്നെ ചെറുത്തുനില്പിന്റെ പ്രതീകമാണ് കാസ്‌ട്റോ. ഈ ക്യൂബന്‍ നേതാവിനോട് യോജിക്കാത്തവര്‍ക്കു പോലും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ അംഗീകരിക്കേണ്ടി വരുന്നു.
ഫിഡല്‍ കാസ്റ്റ്റോയുടെ ജീവിതത്തെ വിശദമായി പ്രതിപാദിക്കുന്ന ഈ കൃതി രചിച്ചതു പത്രപ്രവര്‍ത്തകനായ സാജന്‍ എവുജിന്‍ ആണ്‌.പോരാട്ടങ്ങളിലൂടെ വളര്‍ന്ന കാസ്‌ട്റോയുടേ ജീവിതതിന്റെ വിവിധ ഘട്ടങ്ങള്‍ വിവരിക്കുന്നു.കാസ്ട്റോയുടെ ജീവിതം മനസ്സിലാക്കണമെങ്കില്‍ ക്യൂബയുടെ ചരിത്രം മനസ്സിലാക്കിയേ പറ്റൂ. അതിനാല്‍ തന്നെ ക്യൂബന്‍ ചരിത്രത്തില്‍ നിന്നാണ്‌ പുസ്തകത്തിന്റെ തുടക്കം.ഫിദലിന്റെ ബാല്യം,വിദ്യാഭ്യാസം,സംഭവബഹുലമായ സര്‌വകലാശാലാ വിദ്യാഭ്യാസം എന്നിവ വായിക്കുമ്പോള്‍ വിപ്ലവത്തിനായി സ്വയം സമര്‍പ്പിച്ച ആ വ്യക്തിത്വം എങ്ങിനെ രൂപം കൊണ്ടു എന്നു നമുക്കു മനസ്സിലാകുന്നു.
സമാനതകളില്ലാത്ത ഗറില്ലാ യുദ്ധം മുപ്പത്തിരണ്ടു വയസ്സുള്ളപോഴാണ്‌ കാസ്ട്റോ ജയിച്ചത്‌. അമേരിക്കന്‍ നിയന്ത്രണത്തിലായിരുന്ന, അമേരിക്കന്‍ താല്പര്യങ്ങള്‍ സമ്രക്ഷിക്കുന്ന ഭരണകൂടത്തെ തൂത്തെറിഞ്ഞ കാസ്ട്റോയെ അട്ടിമറിക്കാന്‍ അമേരിക്ക നിരന്തരം ശ്രമിച്ചു. പിന്നീടുള്ള ക്യൂബയുടെ ചരിത്രം അതിജീവനത്തിന്റെ കഥകളാണ്‌. ഭീഷണികളേയും,സമര്‍ദ്ദങ്ങളേയും അതിജീവിച്ചു തന്റെ ജനതയെ ആരോഗ്യ,വിദ്യാഭ്യാസ,സാംസ്കാരികരംഗങ്ങളില്‍ മികച്ച നിലയിലെത്തിച്ച ഈ മഹാവിസ്മയതിന്റെ കഥ ആവേശകരമാണ്‌.
ഒട്ടനവധി നല്ല ചിത്രങ്ങളുള്ള ഈ പുസ്തകം നന്നായി തയ്യാറാക്കിയിരിക്കുന്നു.

2 comments: