Sunday, March 9, 2008

മഹാന്മാരുടെ ബാല്യം


കുട്ടികള്‍ക്ക്ക്കു വേണ്ടി രചിക്കപ്പെട്ട ഒരു കൃതി. ലോകചരിത്രത്തെ സാരമായി സ്വാധീനിച്ച മഹാന്മാരുടെ ബാല്യകാലാനുഭവങ്ങളാണ്‌ വിഷയം.സരസവും ലളിതവും ആയ ശൈലിയിലാണ്‌ രചന. സിന്ധു.എസ്.നായര്‍ ആണ്‌ എഴുതിയത്‌.ശാസ്ത്ര ,സാമൂഹിക ,സാഹിത്യ ,ദാര്‍ശനിക മണ്ഡലങ്ങളില്‍ നിന്നും തെരഞെടുത്ത പതിനാറോളം പ്രതിഭാശാലികളെ ലേഖിക കുട്ടികള്‍ക്കായി പരിചയപ്പെടുത്തുന്നു.ഗാന്ധിജി, സ്വാമി വിവേകാനന്ദന്‍, എഡിസണ്‍, ബീതോവന്‍,ഹെലന്‍ കെല്ലര്‍, ലിയൊ ടോള്‍സ്റ്റോയ്, മാക്സിം ഗോര്‍ക്കി എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

No comments: