മതേതരരാജ്യത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും മതേതരമാകണം.അതിനാല്‍ തന്നെ ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ മതചടങ്ങുകളും പൂജകളും നടത്തുന്നത് അനുചിതമാണ്.
പക്ഷെ,പല സ്ഥാപനങ്ങളിലും ഇതു നടക്കുന്നുവെന്നതും സത്യമാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ഒരു വലിയ പ്രൊഫഷണല്‍ കോളേജിലെ പ്രിന്‍സിപ്പാളിന്റെ ഓഫീസ്സില്‍ പൂജ നടക്കുന്നതു കണ്ടിരുന്നു.പൂജയ്ക്കു ശേഷം വിതരണം ചെയ്ത പഴം ഒരു മുസ്ലിം സുഹൃത്ത് കഴിക്കാതെ എനിക്കു തന്നതും ഓര്‍മ്മിക്കുന്നു.മറ്റുള്ള ദൈവങ്ങള്‍ക്ക് നിവേദിച്ചത് ഞങ്ങളുടെ മതക്കാര്‍ക്ക് കഴിക്കാന്‍ പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
സര്‍ക്കാരിന്റെ പണം പാഴാക്കുന്ന ഒന്നും ഈ ചടങ്ങുകളില്ലെന്നതിനാല് ഇത് അത്ര ഗുരുതരമായ ഒരു കുറ്റമാണെന്നും തോന്നുന്നില്ല.
പക്ഷെ,കേരളത്തിലെ പല സര്‍ക്കാര്‍ ആശുപത്രികളിലും ഒരു മത കര്‍മ്മമായ സുന്നതു കര്‍മ്മം നടത്തുന്നുണ്ട്.കൈക്കൂലി വാങ്ങി സര്‍ക്കാര്‍ ഡോക്റ്റര്‍ ചെയ്യുന്ന ഈ സര്‍ജറി മതേതരത്വത്തിനെതിരും സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതുമാണ്.ഇത് കര്‍ശനമായി തടയേണ്ടതാണ്.
പക്ഷെ,നമ്മുടെ മതേതരത്വം വിചിത്രമായ ഒന്നാണ്.

2 comments:
മതപരമായ വിശ്വാസമായി ബന്ധപ്പെട്ടതാണെങ്കിലും സുന്നത്ത് ചെയ്യുന്നതിനു ഡോക്ടറെ സമീപിക്കുന്നു എന്നത് ഒരു നല്ല കാര്യമല്ലെ?
ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ ഡോക്ടറായി എന്നുള്ളതിനാല്‍ അതില്‍ നിന്നും പിന്മാറണം എന്ന് പറയുന്നത് വീണ്ടും ക്ഷുരകന്മാരെ സര്‍ജറി കത്തി കയ്യിലെടുക്കാന്‍ എന്‍ട്രസ്റ്റ് ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയല്ലെ?
ഡോക്ടര്‍ സര്‍കംസിഷന്‍ ചെയ്യുന്നത് അതിന് വിധേയനാകുന്ന വ്യക്തിക്ക് നല്ലതു തന്നെ.
പക്ഷെ,വൈദ്യശാസ്ത്രപരമായ യാതൊരു സൂചനകളുമില്ലാതെ,ഗുണഫലങ്ങളുമില്ലാത്ത ഒരു സര്‍ജറി സര്‍ക്കാര്‍ ആശുപത്രിയിലെ പരിമിതമായ വിഭവങ്ങളില്‍ ചെയ്യുന്നത് ന്യായീകരിക്കാനാകുമോ?
Post a Comment