ഒരു ശാസ്ത്രജ്ഞൻ തന്റെ പരീക്ഷണശാലയിൽ കൃത്രിമമായി ഒരു ജീവൻ സൃഷ്ടിക്കുകയും , പിന്നീട് തന്റെ സൃഷ്ടിയാൽ തന്നെ ഭയചകിതനാകുകയും ചെയ്യുന്ന ഈ കഥ , എന്നെ പേടിപ്പെടുത്തി. ഫ്രാങ്കൻസ്റ്റീൻ എന്റെ സ്വപ്നങ്ങളിൽ കടന്നു വന്നു ഞെട്ടിച്ച് കൊണ്ടിരുന്നു.
അന്ന് ദൈവങ്ങളിലും പ്രേതങ്ങളിലും പിശാചുക്കളിലും ഭൂതങ്ങളിലുമൊക്കെ വിശ്വാസമുണ്ടായിരുന്നു ഒരു കുട്ടിയായിരുന്നു . അത് വായിച്ച എന്റെ സുഹൃത്തുക്കളും അങ്ങനെത്തന്നെയായിരുന്നു.
അക്കാലത്ത് തന്നെ കുട്ടികൾക്ക് വേണ്ടിയുള്ള ഒരു ശാസ്ത്ര മാസികയിൽ പ്രസിദ്ധീകരിച്ച് വന്ന ഫ്രാൻകസ്റ്റീൻ വിവർത്തനം , കുട്ടികൾ പേടിക്കുന്നു എന്ന് രക്ഷിതാക്കൾ പരാതി പറഞ്ഞത് കാരണം നിർത്തിക്കളയുകയും ചെയ്തിരുന്നു .
കഴിഞ്ഞ ദിവസം ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ ഫ്രാങ്കൻസ്റ്റീൻ രാക്ഷസൻ എന്നു വായിച്ചപ്പോൾ ,അന്ന് നോവല് വായിച്ച് പേടിച്ച് പോയ കാര്യം ഓർത്തു പോയി.
പക്ഷെ, ഇപ്പോൾ തോന്നുന്നു , അതൊരു രാക്ഷസന്റെ കഥ ആയിരുന്നില്ല. ആരാലും സ്നേഹിക്കപ്പെടാതെ , എല്ലാവരാലും അകറ്റപ്പെട്ട് , സൃഷ്ടിച്ച ആളാൽ പോലും വെറുക്കപ്പെട്ട സൃഷ്ടിയുടെ ദുരവസ്ഥയുടെ കഥ ആയിരുന്നു അത്.
ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയായിരിക്കണം ആരാലും സ്നേഹിക്കപ്പെടാതിരിക്കുക എന്നത്.
ഫ്രാൻകസ്റ്റീൻ ഒന്ന് കൂടെ വായിക്കണമെന്നുണ്ട് , ഇപ്രാവശ്യം ഒറിജിനൽ ..
Frankenstein; or, The Modern Prometheus
No comments:
Post a Comment